നിക്ഷേപ സമാഹരണം : വനിതാ ദിനത്തില്‍ 300 സ്ത്രീകളില്‍ നിന്നും നിക്ഷേപം സ്വീകരിച്ച് കാലിക്കറ്റ് സിറ്റി സര്‍വ്വീസ് സഹകരണ ബാങ്ക്

Moonamvazhi

കേരള സര്‍ക്കാരിന്റെ 45-ാമത് സഹകരണ നിക്ഷേപ സമാഹരണത്തോടനുബന്ധിച്ച് കാലിക്കറ്റ്‌ സിറ്റി സർവീസ് സഹകരണബാങ്ക് 300വനിതകളിൽ നിന്നു നിക്ഷേപം സ്വീകരിച്ചു. പുതുതായി അക്കൗണ്ട് ആരംഭിച്ച ഇവർക്ക് സ്ഥിര നിക്ഷേപ രസീതി നല്‍കുന്ന ചടങ്ങ് മാതൃഭൂമി സീനിയർ എഡിറ്റർ റെജി ആർ നായർ ഉത്ഘാടനം ചെയ്തു. ബാങ്കിന്റെ ചാലപ്പുറത്തെ ഹെഡോഫീസില്‍ നടന്ന ചടങ്ങിൽ ബാങ്ക് ചെയർപേഴ്സൺ പ്രീമാ മനോജ്‌ അധ്യക്ഷത വഹിച്ചു.റിട്ട. ഡി. എം. ഒ.യും ഡെപ്യൂട്ടി ഡയറക്ടറമായ ഡോ. വി.കെ ശ്രീകുമാരി, തലക്കുളത്തൂർ ഗവ. ഹോമിയോ ഡിസ്‌പെൻസറി മെഡിക്കൽ ഓഫീസർ ഡോ.പി.പി. ഗീത കുമാരി പീഡിയാട്രീഷ്യൻ ഡോ. സുധ കൃഷ്ണനുണ്ണി, മാനിപുരം എ. യു. പി. സ്കൂൾ അധ്യാപിക മിനി.ടി.എം എന്നിവരെയും ചാലപ്പുറത്തെ കുടുംബശ്രീ പ്രവര്‍ത്തകരെയും ആദരിച്ചു. ബാങ്ക് നിയമഉപ ദേഷ്ടാവ് അഡ്വ.പി.പുഷ്പലത, ഡോ. ജയമീന.പി എന്നിവര്‍ ആശംസ നേര്‍ന്നു. സിനിമാ നടി ഹിത ഉപഹാരങ്ങള്‍ നൽകി. ഷിംന പി. എസ്. അതിഥികളെ പരിചയ പ്പെടുത്തി. സിന്ധു.പി.എം സ്വാഗതവും അനിത.എം.എ നന്ദിയും പറഞ്ഞു.

Moonamvazhi

Authorize Writer

Moonamvazhi has 236 posts and counting. See all posts by Moonamvazhi

Leave a Reply

Your email address will not be published. Required fields are marked *

Latest News