ജെഡിസിക്ക്‌ അപേക്ഷ ക്ഷണിച്ചു

Moonamvazhi

സംസ്ഥാനസഹകരണയൂണിയന്‍ 2025-26ലെ ജൂനിയര്‍ ഡിപ്ലോമ ഇന്‍ കോഓപ്പറേഷന്‍ (ജെഡിസി) കോഴ്‌സിന്‌ അപേക്ഷ ക്ഷണിച്ചു. www.scu.kerala.gov.inhttp://www.scu.kerala.gov.in എന്ന വെബ്‌സൈറ്റിലൂടെയാണ്‌ ഫീസ്‌ സഹിതം അപേക്ഷ അയക്കേണ്ടത്‌. പൊതുവിഭാഗം അപേക്ഷകര്‍ക്കു 175രൂപയും സഹകരണസംഘംജീവനക്കാര്‍ക്കു 350രൂപയും പട്ടികജാതി-വര്‍ഗക്കാര്‍ക്കു 85രൂപയുമാണു ഫീസ്‌. മാര്‍ച്ച്‌ 31നകം അപേക്ഷിക്കണം.

2025 ജൂണ്‍ രണ്ടുമുതല്‍ 2026 മാര്‍ച്ച്‌ 31വരെയാണു കോഴ്‌സ്‌. 15ദിവസംവീതം രണ്ടുപ്രാവശ്യം പ്രായോഗികപരിശീലനവും ഉള്‍പ്പെടെയാണിത്‌. പൊതുവിഭാഗത്തിനു 40വയസ്സും, പട്ടികജാതി-വര്‍ഗക്കാര്‍ക്കു 45വയസ്സും, ഒബിസിക്കു 43വയസ്സും ആണു പ്രായപരിധി. വിമുക്തഭടര്‍ക്കു സേവനകാലാവധിയനുസരിച്ചും. സഹകരണസംഘംജീവനക്കാര്‍ക്കു പ്രായപരിധിയില്ല.

എസ്‌.എസ്‌.എല്‍.സിയോ സി.ബി.എസ്‌.ഇയോ ഐ.സി.എസ്‌.ഇ.യോ തുല്യപരീക്ഷയോ ജയിച്ചിരിക്കണം. ഗ്രേഡിങ്‌ ആണെങ്കില്‍ ഡി പ്ലസ്‌ എങ്കിലും വേണം.18840രൂപയാണു കോഴ്‌സ്‌ഫീസ്‌. പാഠപുസ്‌തകങ്ങള്‍ക്ക്‌ 1200രൂപയും നല്‍കണം. ചേരുമ്പോള്‍ നല്‍കേണ്ടത്‌ 7840രൂപയാണ്‌.ഓരോ സെന്ററിലും 50%സീറ്റ്‌ പൊതുവിഭാഗത്തിനും 35% സഹകരണസംഘങ്ങളിലെ സ്ഥിരംജീവനക്കാര്‍ക്കും15%സഹകരണം, ഫിഷറീസ്‌, വ്യവസായം, ക്ഷീരം, കയര്‍വകുപ്പുകളിലെ ജീവനക്കാര്‍ക്കുമാണ്‌.പൊതുവിഭാഗത്തിലെ 50ശതമാനത്തില്‍ പട്ടികജാതി എട്ടുശതമാനം, പട്ടികവര്‍ഗം രണ്ടുശതമാനം, ഒബിസി അഞ്ചുശതമാനം, സാമ്പത്തികമായി പിന്നാക്കമായ മുന്നോക്കസമുദായം 10ശതമാനം, ഡിസിപി പാസ്സായവര്‍ അഞ്ചുശതമാനം, ഭിന്നേശേഷിക്കാര്‍ അഞ്ചുശതമാനം, വിമുക്തഭടരും ആശ്രിതരും അഞ്ചുശതമാനം, സ്‌പോര്‍ട്‌സ്‌ക്വാട്ട ഒരുസീറ്റ്‌ എന്നിങ്ങനെയുണ്ട്‌.

ജില്ലാ/താലൂക്ക്‌ അടിസ്ഥാനത്തില്‍ നിശ്ചയിച്ചിട്ടുള്ള ഒരു പരിശീലനകേന്ദ്രത്തില്‍മാത്രമേ പൊതുവിഭാഗത്തിന്റെ അപേക്ഷ പരിഗണിക്കൂ. പട്ടികജാതി-വര്‍ഗവിഭാഗത്തിനു മാത്രമുള്ള കേന്ദ്രങ്ങളില്‍ ഓരോന്നിലും 80സീറ്റാണ്‌. ഇതില്‍ 60സീറ്റ്‌ പട്ടികജാതിക്കാര്‍ക്കും 20സീറ്റ്‌ പട്ടികവര്‍ഗക്കാര്‍ക്കുമാണ്‌. പട്ടികജാതി-വര്‍ഗക്കാര്‍ക്ക്‌ അവര്‍ക്കുമാത്രമായുള്ള നാലു പരിശീലനകേന്ദ്രങ്ങളിലും ജില്ലാടിസ്ഥാനത്തില്‍ പ്രത്യേകമായി അപേക്ഷിക്കാം. ജില്ലാ/താലൂക്ക്‌ അടിസ്ഥാനത്തില്‍ നിശ്ചയിച്ചിട്ടുള്ള ഒരു കേന്ദ്രത്തില്‍മാത്രമേ സംഘംജീവനക്കാരുടെ അപേക്ഷ പരിഗണിക്കൂ. പട്ടികജാതി-വര്‍ഗക്കാരായ സംഘംജീവനക്കാര്‍ക്കു നാലു പട്ടികജാതി-വര്‍ഗക്കാര്‍ക്കായുള്ള കേന്ദ്രങ്ങളിലും താലൂക്ക്‌ അടിസ്ഥാനത്തില്‍ പ്രത്യേകം അപേക്ഷ നല്‍കാം.തിരുവനന്തപുരം, (കുറവന്‍കോണം), കൊല്ലം (കൊട്ടാരക്കര), പത്തനംതിട്ട (ആറന്‍മുള), ആലപ്പുഴ (ചേര്‍ത്തല), കോട്ടയം (നാഗമ്പടം), കോട്ടയം (പാല), ഇടുക്കി (നെടുങ്കണ്ടം), എറണാകുളം (പറവൂര്‍), തൃശ്ശൂര്‍ (അയ്യന്തോള്‍), പാലക്കാട്‌, മലപ്പുറം (തിരൂര്‍), കോഴിക്കോട്‌ (തളി), വയനാട്‌ (കരണി), കണ്ണൂര്‍ (ചേനോളി) (തലശ്ശേരി), കാസര്‍ഗോഡ്‌ (ചെങ്കള) എന്നിവിടങ്ങളിലാണു പൊതുവിഭാഗം വിദ്യാര്‍ഥികള്‍ക്കും സഹകരണസംഘജീവനക്കാര്‍ക്കുമുള്ള സഹകരണപരിശീലനസ്ഥാപനങ്ങള്‍. ഇവയില്‍തന്നെ താലൂക്ക്‌ അടിസ്ഥാനത്തിലുള്ള വിഭജനമുണ്ട്‌. കൊട്ടാരക്കര, ചേര്‍ത്തല, കണ്ണൂര്‍, വയനാട്‌ എന്നിവിടങ്ങളിലെ സ്ഥാപനങ്ങളിലാണു പട്ടികജാതി-വര്‍ഗക്കാര്‍ക്കുമാത്രമായുള്ള ബാച്ചുകള്‍. ഇക്കാര്യത്തിലും താലൂക്ക്‌അടിസ്ഥാനത്തിലാണു വിഭജനം. പട്ടികജാതി-വര്‍ഗക്കാരായ സഹകരണസംഘംജീവനക്കാര്‍ക്കും ഈ കേന്ദ്രങ്ങളില്‍ അപേക്ഷിക്കാം.

കൂടുതല്‍ വിവരങ്ങള്‍, ഓണ്‍ലൈന്‍ അപേക്ഷാഫോം, ഫോട്ടോയും ഒപ്പും സര്‍ട്ടിഫിക്കറ്റുകളും ഫയല്‍വലുപ്പവും സംബന്ധിച്ച കാര്യങ്ങള്‍, പ്രോസ്‌പെക്ടസ്‌, സഹകരണസംഘംജീവനക്കാര്‍ ജോലിചെയ്യുന്ന സംഘത്തില്‍നിന്നു നല്‍കേണ്ട രേഖ, എപ്ലോയീ സര്‍ട്ടിഫിക്കറ്റിന്റെ മാതൃക, സംശയങ്ങളുണ്ടെങ്കില്‍ വിവിധ ജില്ലകളില്‍ ബന്ധപ്പെടേണ്ട ഫോണ്‍നമ്പരുകള്‍ തുടങ്ങിയവ scu.kerala.gov.in എന്ന വെബ്‌സൈറ്റില്‍ ലഭിക്കും.

Moonamvazhi

Authorize Writer

Moonamvazhi has 215 posts and counting. See all posts by Moonamvazhi

Leave a Reply

Your email address will not be published. Required fields are marked *

Latest News