കേരളബാങ്ക്‌ കണ്‍കറന്റ്‌ ഓഡിറ്റര്‍ക്ക്‌ സംസ്ഥാന കാര്‍ഷിക ഗ്രാമവികസനബാങ്ക്‌ ഓഫീസര്‍ ഓണ്‍ സ്‌പെഷ്യല്‍ ഡ്യൂട്ടിയായി സ്ഥാനക്കയറ്റം

Moonamvazhi

കേരളബാങ്ക്‌ സഹകരണഓഡിറ്റ്‌ ജോയിന്റ്‌ ഡയറക്ടര്‍/കണ്‍കറന്റ്‌ ഓഡിറ്റര്‍ വി.ആര്‍. അനില്‍കുമാറിന്‌ കേരള സംസ്ഥാന സഹകരണ കാര്‍ഷികഗ്രാമവികസനബാങ്ക്‌ അഡീഷണല്‍ രജിസ്‌ട്രാര്‍/ ഓഫീസര്‍ ഓണ്‍ സ്‌പെഷ്യല്‍ ഡ്യൂട്ടിയായി സ്ഥാനക്കയറ്റം നല്‍കി. കാസര്‍ഗോഡ്‌ സഹകരണഓഡിറ്റ്‌ ജോയിന്റ്‌ ഡയറക്ടര്‍ എ. രമയ്‌ക്ക്‌ തിരുവനന്തപുരം സഹകരണസംഘം രജിസ്‌ട്രാര്‍ ഓഫീസില്‍ സഹകരണസംഘം അഡീഷണല്‍ രജിസ്‌ട്രാര്‍ (കണ്‍സ്യൂമര്‍) ആയി ഉദ്യോഗക്കയറ്റം നല്‍കി. ഈ തസ്‌തികയില്‍ സേവനമനുഷ്‌ഠിച്ചിരുന്ന ഇ.സി. അബ്ദുല്‍ഗഫൂറിനെ സംസ്ഥാന പട്ടികജാതി-വര്‍ഗ വികസന സഹകരണഫെഡറേഷന്‍ അഡീഷണല്‍ രജിസ്‌ട്രാര്‍/ മാനേജിങ്‌ ഡയറക്ടര്‍ തസ്‌തികയിലേക്കു മാറ്റി. ആ തസ്‌തികയിലുണ്ടായിരുന്ന ജയദേവന്‍ എന്‍.എംനെ തിരുവനന്തപുരത്തു കേരള സംസ്ഥാന സഹകരണ തിരഞ്ഞെടുപ്പു കമ്മീഷന്‍ അഡീഷണല്‍ രജിസ്‌ട്രാര്‍/സെക്രട്ടറിയായി സ്ഥലംമാറ്റി. ആ തസ്‌തികയിലുണ്ടായിരുന്ന എ ശ്രീകുമാറിനെ തിരുവനന്തപുരത്ത്‌ സഹകരണഓഡിറ്റ്‌ ഡയറക്ടറേറ്റീലെ സഹകരണഓഡിറ്റ്‌ അഡീഷണല്‍ ഡയറക്ടറായി നിയമിച്ചു. ആ തസ്‌തികയിലുണ്ടായിരുന്ന എം. സജീറിനെ തിരുവനന്തപുരത്തു സഹകരണസംഘം രജിസ്‌ട്രാര്‍ ഓഫീസിലെ സഹകരണസംഘം അഡീഷണല്‍ രജിസ്‌ട്രാര്‍ (ക്രെഡിറ്റ്‌) തസ്‌തികയില്‍ സ്ഥലംമാറ്റി നിയമിച്ചു. സഹകരണസംഘം ജോയിന്റ്‌ രജിസ്‌ട്രാര്‍/ ജോയിന്റ്‌ ഡയറക്ടര്‍, ജോയിന്റ്‌ രജിസ്‌ട്രാര്‍/ ഓഡിറ്റ്‌ ജോയിന്റ്‌ ഡയറക്ടര്‍, ഡെപ്യൂട്ടി രജിസ്‌ട്രാര്‍/ ഓഡിറ്റ്‌ ഡെപ്യൂട്ടി ഡയറക്ടര്‍ തസ്‌തികകളിലെ സ്ഥാനക്കയറ്റ/സ്ഥലംമാറ്റഉത്തരവുകളും ആയിട്ടുണ്ട്‌. ഉത്തരവിന്റെ പൂര്‍ണരൂപം ചുവടെ.

Promotion and transfer G.O

Moonamvazhi

Authorize Writer

Moonamvazhi has 207 posts and counting. See all posts by Moonamvazhi

Leave a Reply

Your email address will not be published. Required fields are marked *

Latest News