എ.സി.എസ്.ടി.ഐ യില്‍ നേതൃത്വ വികസനപരിശീലനം
തിരുവനന്തപുരത്തെ കാര്‍ഷിക സഹകരണസ്റ്റാഫ് പരിശീലനഇന്‍സ്റ്റിറ്റിയൂട്ട് (എസിഎസ്‌ടിഐ) പ്രാഥമികവായ്‌പാസഹകരണസംഘങ്ങളിലെ പ്രസിഡന്റുമാര്‍ക്കും മറ്റുഭരണസമിതിയംഗങ്ങള്‍ക്കുമായി ഫെബ്രുവരി 11മുതല്‍ 14വരെ നേതൃത്വവികസനപരിപാടി എന്ന പ്രത്യേകപരിശീലനം സംഘടിപ്പിക്കും. 35പേര്‍ക്കാണു പ്രവേശനം. നാലുദിവസത്തെ പരിപാടിയില്‍ കന്യാകുമാരിസന്ദര്‍ശനവും ഉള്‍പ്പെടുന്നു. 12നു കന്യാകുമാരിയില്‍ എത്തി സൂര്യാസ്‌മയം, വിവേകാനന്ദപ്പാറ, പുതിയ ഗ്ലാസ്‌ബ്രിഡ്‌ജ് തുടങ്ങിയവയും പിറ്റേന്നു സൂരോദയവും കണ്ട് എസിഎസ്‌ടിഐആയില്‍ മടങ്ങിയെത്തും. താമസം, ഭക്ഷം, ഫീല്‍ഡിസന്ദര്‍ശനം എന്നിവയ്‌ക്കുള്ള ചെലവുകള്‍ അടക്കം ഓരോ പരിശീലനാര്‍ഥിയും 10620രൂപ (ജിഎസ്‌ടി ഉള്‍പ്പെടെ) അടക്കണം. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ തിരുവനന്തപുരം എഞ്ചിനിയറിങ് കോളേജ് ശാഖയില്‍ (ഐഎഫ്‌എസ്‌സി കോഡ്: എസ്‌ബിഐഎന്‍0070268) അഗ്രികള്‍ച്ചറല്‍ കോഓപ്പറേറ്റീവ് സ്റ്റാഫ് ട്രെയിനിങ് ഇന്‍സ്റ്റിറ്റിയൂട്ടിന്റെ പേരില്‍ 67327072229 എന്ന നമ്പരിലുള്ള കറന്റ് അക്കൗണ്ടിലാണു പണമടക്കേണ്ടത്. കൂടുതല്‍ വിവരങ്ങള്‍ കോഴ്‌സ് കോഓര്‍ഡിനേറ്റര്‍ അപര്‍ണ എല്‍.എസില്‍ (ഫോണ്‍: 9645219999) നിന്നറിയാം.