കേരള കോഓപ്പറേറ്റീവ് എംപ്ലോയീസ് വെല്‍ഫയര്‍ ഫണ്ട് ബോര്‍ഡിന്റെ മലപ്പുറം ജില്ലയിലെ വിദ്യാഭ്യാസപുരസ്‌കാരങ്ങള്‍ താനൂര്‍ നിറമരുതൂര്‍ ഹയര്‍സെക്കണ്ടറി സ്‌കൂള്‍ ഇന്‍ഡോര്‍ ഓഡിറ്റോറിയത്തില്‍ വിതരണം ചെയ്‌തു. മന്ത്രി വി. അബ്ദുറഹിമാന്‍ ഉദ്‌ഘാടനം ചെയ്‌തു. ബോര്‍ഡ് വൈസ്‌ചെയര്‍മാന്‍ അഡ്വ. ആര്‍. സനല്‍കുമാര്‍ അധ്യക്ഷനായി. സംസ്ഥാനസര്‍ക്കിള്‍ സഹകരണ യൂണിയനംഗം ഇ. ജയന്‍, നിറമരുതൂര്‍ ഗ്രാമപഞ്ചായത്തുപ്രസിഡന്റ് പി. ഇസ്‌മായില്‍, സഹകരണസംഘം ജില്ലാജോയിന്റ് രജിസ്‌ട്രാര്‍ സുരേന്ദ്രന്‍ ചെമ്പ്ര, അസിസ്റ്റന്റ് രജിസ്‌ട്രാര്‍ എ.പി. പ്രഭാഷ്, എംപ്ലോയീസ് ഫ്രണ്ട് സംസ്ഥാനവൈസ്‌പ്രസിഡന്റ്‌ടി.വി. ഉണ്ണിക്കൃഷ്‌ണന്‍, എംപ്ലോയീസ് യൂണിയന്‍ സംസ്ഥാനവൈസ്‌പ്രസിഡന്റ് കെ.വി. പ്രസാദ്, എംപ്ലോയീസ് കൗണ്‍സില്‍ ജില്ലാസെക്രട്ടറി പി.പി. രാജേന്ദ്രകുമാര്‍, ബോര്‍ഡ് സെക്രട്ടറി ഇ. നിസാമുദ്ദീന്‍ എന്നിവര്‍ സംസാരിച്ചു. വിദ്യാര്‍ഥികളും രക്ഷിതാക്കളും സഹകാരികളും ലഹരിവിരുദ്ധപ്രതിജ്ഞയെടുത്തു. ജില്ലയില്‍ സഹകരണജീവനക്കാരുടെ മക്കളില്‍ എസ്.എസ്.എല്‍സി, പ്ലസ്‌ടു, പ്രൊഫഷശണല്‍ കോഴ്‌സുകള്‍ തുടങ്ങിയ പരീക്ഷകളില്‍ ഉന്നതവിജയം നേടിയവരെയും കാലാകായിപ്രതിഭകളെയും ക്യാഷ്‌അവാര്‍ഡ് നല്‍കി ആദരിച്ചു. ജില്ലയിലെ 194 വിദ്യാര്‍ഥികള്‍ക്കായി 1920000 രൂപയും സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്‌തു. സംസ്ഥാനത്ത് 1892 വിദ്യാര്‍ഥികള്‍ക്കായി
ഒന്നേമുക്കാല്‍കോടിയില്‍പരം രൂപ ബോര്‍ഡ് വിദ്യാഭ്യാസപുരസ്‌കാരമായി നല്‍കുന്നുണ്ട്.