സഹകരണബാങ്കുകളിൽ നവകേരളീയം ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി 

Moonamvazhi

സഹകരണ ബാങ്കുകളിലെ വായ്പാകുടിശ്ശിക ഒഴിവാക്കാൻ ഒറ്റത്തവണ തീർപ്പാക്കൽപദ്ധതി പ്രഖ്യാപിച്ചതായി സഹകരണമന്ത്രി വി എൻ വാസവൻ അറിയിച്ചു.ജനവരി രണ്ടിന് ഇതു തുടങ്ങി. ഫെബ്രുവരി 28വരെ ഉണ്ടാകും.

സഹകരണ സംഘം രജിസ്ട്രാറുടെ കീഴിലുള്ള പ്രാഥമികസഹകരണ സംഘങ്ങൾക്കും ബാങ്കുകൾക്കുമാണ് പദ്ധതി ബാധകം. അന്തരിച്ചവരുടെയും മാരകരോഗങ്ങൾ ബാധിച്ചവരുടെയും വായ്പകൾ തീർപ്പാക്കാൻ പ്രത്യേകഇളവുകൾ പദ്ധതിയിലുണ്ട്. വരുമാനദാതാവ് മരിച്ച സംഭവങ്ങളിലും ഇളവുകൾ ലഭിക്കും.മുൻപ് പദ്ധതി പ്രഖ്യാപിച്ചപ്പോൾ ഗുണം ലഭിക്കാത്തവർക്ക് വേണ്ടിയാണ് ഇപ്പോൾ നടപ്പാക്കുന്നത്. പദ്ധതി പ്രകാരം പലിശയിൽ പരമാവധി 50 ശതമാനം വരെ ഇളവ് ലഭിക്കും. അതിദരിദ്ര സർവ്വേ പ്രകാരമുള്ള പട്ടികയിൽ ഉൾപ്പെട്ടവരുടെ 2 ലക്ഷം രൂപവരെയുള്ള വായ്പകൾക്ക് ഇളവ് നൽകാൻ വ്യവസ്ഥകളു ണ്ട്. സ്വർണ്ണ പണയ വായ്പ, നിക്ഷേപത്തിന്മേലുളള വായ്പ, എന്നിവ ഒഴികെ എല്ലാത്തരം കുടിശ്ശികയുള്ള വായ്പയും പദ്ധതിയിൽ പെടും.

Moonamvazhi

Authorize Writer

Moonamvazhi has 114 posts and counting. See all posts by Moonamvazhi

Leave a Reply

Your email address will not be published. Required fields are marked *

Latest News