പീരുമേട് കാർഡ് ബാങ്കിന്റെ റിസോർട്ട് ഉദ്ഘടനം ചെയ്തു
പീരുമേട് കാര്‍ഷിക ഗ്രാമവികസനബാങ്കിന്റെ കാര്‍ഡ് ബി നെസ്റ്റ് തേക്കടി റിസോര്‍ട്ട് സഹകരണമന്ത്രി വി.എന്‍. വാസവന്‍ ഉദ്ഘാടനം ചെയ്തു. വാഴൂര്‍ സോമന്‍ എം.എല്‍.എ. അധ്യക്ഷനായി. ഓഡിറ്റോറിയം മന്ത്രി റോഷി അഗസ്റ്റിനും വെബ്‌സൈറ്റ് ഇടുക്കി ജില്ലാ പഞ്ചായത്തുപ്രസിഡന്റ് കെ.ജി. ബിനുവും ഉദ്ഘാടനം ചെയ്തു. സഹകരണസംഘം അഡീഷണല്‍ രജിസ്ട്രാര്‍ എസ്. അബാന ആദ്യബുക്കിങ് സ്വീകരിച്ചു. ബാങ്ക് പ്രസിഡന്റ് ആര്‍. തിലകന്‍ പ്രവര്‍ത്തനം വിശദീകരിച്ചു. സെക്രട്ടറി റസിയ അഗസ്റ്റിന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ബ്ലോക്കുപഞ്ചായത്തുപ്രസിഡന്റ് പി. മാലതി, വൈസ്പ്രസിഡന്റ് ആര്‍. തിലോത്തായ്, കുമളി ഗ്രാമപഞ്ചായത്തുപ്രസിഡന്റ് രജനി ബിജു, ജോസ് പാലത്തില്‍, റോയ് കെ. പൗലോസ്, മനോജ് കെ തോമസ്, ടി.കെ. ശശി, ബാങ്ക് വൈസ്പ്രസിഡന്റ് എം.ജി. വാവച്ചന്‍ എന്നിവര്‍ സംസാരിച്ചു. അഞ്ചുകോടി ചെലവില്‍ നിര്‍മിച്ച അത്യാധുനിക റിസോര്‍ട്ടില്‍ രണ്ടു സ്യൂട്ട് മുറികളടക്കം 14 മുറികളും കോണ്‍ഫറന്‍സ് ഹാളും റസ്റ്റോറന്റും വിശാലമായ പാര്‍ക്കിങ് സൗകര്യവുമുണ്ട്. 15പേര്‍ക്കു നേരിട്ടും പത്തുപേര്‍ക്കു പരോക്ഷമായും തൊഴില്‍ നല്‍കുന്നു.