ഇന്‍സ്‌പെക്ടേഴ്‌സ് ആന്റ് ഓഡിറ്റേഴ്‌സ് അസോസിയേഷന്‍: സി.പി. പ്രിയേഷ് പ്രസിഡന്റ്, യു.എം. ഷാജി ജനറല്‍ സെക്രട്ടറി, കെ. കൃഷ്ണകുമാര്‍ ട്രഷറര്‍
കേരള സ്‌റ്റേറ്റ് കോഓപ്പറേറ്റീവ് ഇന്‍സ്‌പെക്ടേഴ്‌സ് ആന്റ് ഓഡിറ്റേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റായി സി.പി. പ്രിയേഷിനെയും ജനറല്‍ സെക്രട്ടറിയായി യു.എം. ഷാജിയെയും ട്രഷററായി കെ. കൃഷ്ണകുമാറിനെയും തിരഞ്ഞെടുത്തു. ജിലേഷ് സി, ഷൈലജ (വൈസ്പ്രസിഡന്റുമാര്‍), എസ്. ഷാജി, സുശീല എന്‍ (ജോയിന്റ് സെക്രട്ടറിമാര്‍), ബിജു ഡി കുറ്റിക്കാട്, റോജോ എം ജോസഫ്, അനില്‍കുമാര്‍ ബി, വിനോദ്കുമാര്‍ സി (സെക്രട്ടറിമാര്‍), വിനോദ്കുമാര്‍ ആര്‍ (എഡിറ്റര്‍), നംഷീദ് എം, സുനില്‍കുമാര്‍ കെ (ഓഡിറ്റര്‍മാര്‍), സുവര്‍ണിനി പിഎം (വനിതാഫോറം ചെയര്‍പേഴ്‌സണ്‍), ദീപാ (കണ്‍വീനര്‍) എന്നിവരാണു മറ്റു ഭാരവാഹികള്‍.41-ാംസംസ്ഥാനസമ്മേളനമാണു തിരഞ്ഞെടുപ്പു നടത്തിയത്. രണ്ടുദിവസത്തെ സമ്മേളനത്തിന്റെ ജനറല്‍ കൗണ്‍സില്‍ യോഗം എറണാകുളം ജില്ലാപഞ്ചായത്തു പ്രസിഡന്റ് മനോജ് മൂത്തേടന്‍ ഉദ്ഘാടനം ചെയ്തു. ഇടതുമുന്നണി ഗുണ്ടകളെയും പൊലീസിനെയും സഹകരണവകുപ്പിനെയും ഉപയോഗിച്ചു സഹകരണസംഘങ്ങള്‍ പിടിച്ചെടുക്കുന്നതു തുടര്‍ന്നാല്‍ ശക്തമായി നേരിടുമെന്ന് അദ്ദേഹം പറഞ്ഞു.സംസ്ഥാനപ്രസിഡന്റ് പി.കെ. ജയകൃഷ്ണന്‍ അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി കെ.വി. ജയേഷ്, സി.പി. പ്രിയേഷ്, യു.എം. ഷാജി, സുവര്‍ണിനി പിഎം, ദീപ ജി എന്നിവര്‍ സംസാരിച്ചു.