ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിമാസ വാര്‍ത്താപത്രിക പുറത്തിറക്കി

[mbzauthor]

ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിമാസ വാര്‍ത്താപത്രിക പുറത്തിറക്കി. ആദ്യ ലക്കം വ്യവസായ വകുപ്പ് മന്ത്രി പി.രാജീവില്‍ നിന്നും കോഴിക്കോട് മേയര്‍ ഡോ.ബീന ഫിലിപ്പ് ഏറ്റുവാങ്ങി. യു.എല്‍.സി.സി.എസ് എം.ഡി. എസ്.ഷാജു, ഡയറക്ടര്‍ ടി.ടി.ഷിജിന്‍, ശതാബ്ദി ആഘോഷ കമ്മിറ്റി കോര്‍ഡിനേറ്റര്‍ കെ.രാഘവന്‍, ടി.കെ.കിഷോര്‍കുമാര്‍, അഭിലാഷ് ശങ്കര്‍, ടി.വേലായുധന്‍, സന്ദേശ് ഇ.പി.എ, ടി.യു.ശ്രീപ്രസാദ്, വി.ആര്‍.നജീബ് തുടങ്ങിയവര്‍ പങ്കെടുത്തു.

ഊരാളുങ്കല്‍ സൊസൈറ്റിയുടെ ഒരുവര്‍ഷം നീണ്ടുനില്‍ക്കുന്ന ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി ശതാബ്ദി സ്‌പെഷ്യലായാണ് നിര്‍മ്മാണ വ്യവസായ രംഗത്തെ പുതുമകള്‍ ഉള്‍ക്കൊളളിച്ചുളള പ്രതിമാസ വാര്‍ത്താപത്രികയുടെ ആദ്യ ലക്കം പുറത്തിറക്കിയത്. ഫെബ്രുവരി 13 നാണ്  ശതാബ്ദി ആഘോഷം.

സൊസൈറ്റി ഏറ്റെടുത്തിരിക്കുന്ന വിവിധ നിര്‍മ്മാണ പദ്ധതികളുടെ വിവരങ്ങളും പുരോഗതിയും, ആഗോള നിര്‍മ്മാണ സാങ്കേതികവിദ്യകളിലെ പുതിയ സംഭവവികാസങ്ങള്‍, സൊസൈറ്റിയുടെ അനുബന്ധ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍, സൊസൈറ്റിയുടെ സാമൂഹ്യക്ഷേമ, തൊഴിലാളി ക്ഷേമ നടപടികള്‍, ശതാബ്ദി ആഘോഷങ്ങളുടെ വിവരങ്ങള്‍ തുടങ്ങിയവ ഉള്ളടക്കത്തില്‍ ഉള്‍പ്പെടുന്നു.

ഈ പ്രസിദ്ധീകരണം വിവിധ തലങ്ങളിലുള്ള തൊഴിലാളികള്‍, നിര്‍മ്മാണ മേഖലയിലെ പുറത്തുനിന്നുള്ളവര്‍, എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികള്‍, സൊസൈറ്റിയുടെ ഇടപാടുകാര്‍, അഭ്യുദയകാംക്ഷികള്‍, പൊതുജനങ്ങള്‍ എന്നിവരെ ലക്ഷ്യം വച്ചുള്ളതാണ്. നിര്‍മ്മാണ സാങ്കേതികവിദ്യ ഉള്‍പ്പെടെയുള്ള ‘നവകേരള’ത്തിന് കാര്യമായ സംഭാവന നല്‍കാന്‍ കഴിയുന്ന ഉള്ളടക്കങ്ങള്‍ വാര്‍ത്താപത്രികയില്‍ ഉള്‍പ്പെടുത്തും.

[mbzshare]

Leave a Reply

Your email address will not be published.