സഹകരണ പരീക്ഷാ ബോര്‍ഡിന്റെ ജൂനിയര്‍ ക്ലര്‍ക്ക്/കാഷ്യര്‍ പരീക്ഷ: മലപ്പുറം ജില്ലയിലെ പരീക്ഷാകേന്ദ്രത്തില്‍ മാറ്റം
സഹകരണ സര്‍വീസ് പരീക്ഷാ ബോര്‍ഡ് 2024 ജനുവരി 13 ന് നടത്തുന്ന ജൂനിയര്‍ ക്ലര്‍ക്ക്/കാഷ്യര്‍ പരീക്ഷയില്‍ മലപ്പുറം ജില്ലയിലെ പരീക്ഷാകേന്ദ്രത്തില്‍ മാറ്റം വരുത്തി. പരീക്ഷാ കേന്ദ്രമായി തീരുമാനിച്ചിരുന്ന ഇസ്ലാഹിയ എച്ച്.എസ്.എസില്‍ പരീക്ഷയുണ്ടാകില്ല. ഇതിനു പകരം മലപ്പുറം ഡൗണ്‍ഹില്‍ ഗേള്‍സ് എച്ച്.എസ്.എസ് ആണ് പരീക്ഷാ കേന്ദ്രമായി അനുവദിച്ചിരിക്കുന്നത്. ഇസ്ലാഹിയ എച്ച്.എസ്.എസി ല്‍ പരീക്ഷയെഴുതേണ്ട ഉദ്യോഗാര്‍ത്ഥികള്‍ നേരത്തെ ലഭിച്ച ഹാള്‍ടിക്കറ്റുമായി ഡൗണ്‍ഹില്‍ ഗേള്‍സ് എച്ച്.എസ്.എസില്‍ എത്തണമെന്ന് പരീക്ഷാ ബോര്‍ഡ് അറിയിച്ചു.