കാസര്‍കോട്ട് കേരള ബാങ്കിന് മുന്നില്‍ കെ.സി.ഇ.എഫ്. ധര്‍ണ
പ്രാഥമിക സഹകരണ സംഘങ്ങളെയും ജീവനക്കാരെയും ദോഷമായി ബാധിക്കുന്ന കേരള ബാങ്ക് നടപടികളില്‍ പ്രതിഷേധിച്ച് കേരളാ കോ -ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് ( കെ.സി.ഇ.എഫ് ) കേരള ബാങ്കിന്റെ കാസര്‍കോട് ജില്ലാ ഓഫീസിന് മുന്നില്‍ ധര്‍ണ നടത്തി. കെ.സി.ഇ.എഫ്. സംസ്ഥാന ട്രഷറര്‍ പി.കെ. വിനയകുമാര്‍ ധര്‍ണ ഉദ്ഘാടനം ചെയ്തു.പ്രസിഡന്റ് പി.കെ. വിനോദ്കുമാര്‍ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി കെ. ശശി, പി. ശോഭ, പി.കെ. പ്രകാശ്കുമാര്‍, എ.കെ. ശശാങ്കന്‍, പി. വിനോദ്കുമാര്‍, സി.ഇ. ജയന്‍, എം.കെ. ഗോവിന്ദന്‍, ജി. മധുസൂദനന്‍, എം. പുരുഷോത്തമന്‍ നായര്‍, ജോബി മാത്യു, ഒ.കെ.വിനു തുടങ്ങിയവര്‍ സംസാരിച്ചു.
ജില്ലാ സഹകരണ ബാങ്ക് നിയമനങ്ങളില്‍ പ്രാഥമിക സംഘങ്ങളിലെ ജീവനക്കാര്‍ക്കുള്ള 50 ശതമാനം സംവരണം കുറയ്ക്കുകയും എ ക്ലാസ് അംഗ സംഘങ്ങളിലെ ജീവനക്കാര്‍ക്ക് മാത്രമായി പരിമിതപ്പെടുത്തുകയും ചെയ്തത് ഒഴിവാക്കി എല്ലാ സംഘങ്ങളിലേയും ജീവനക്കാര്‍ക്കായി പുന:സ്ഥാപിക്കുക, പി.എഫ്. നിക്ഷേപത്തിന് പലിശ കുറച്ച നടപടി പിന്‍വലിക്കുക, സംഘങ്ങളുടെ നിക്ഷേപങ്ങള്‍ക്ക് ട്രഷറി നിരക്കിനേക്കാള്‍ ഉയര്‍ന്ന പലിശ നല്‍കുക,പ്രാഥമിക സംഘങ്ങളില്‍ നിന്ന് ഓഹരിയിനത്തില്‍ വാങ്ങിയ തുകയ്ക്ക് ലാഭവിഹിതം നല്‍കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് ധര്‍ണ നടത്തിയത്.
[mbzshare]