‘ലാഡര്‍ ക്യാപിറ്റല്‍ ഹില്‍ ‘അപ്പാര്‍ട്ട്മെന്റ് പ്രോജക്ടിന്റെ ഉദ്ഘാടനം വൈകിട്ട് നാലിന്
തിരുവനന്തപുരം പാങ്ങപ്പാറയിലെ കേരള ലാൻഡ് റിഫോംസ് ആൻഡ് ഡെവലപ്‌മെന്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ (ലാഡർ) ‘ലാഡർ ക്യാപിറ്റൽ ഹിൽ’ അപ്പാർട്ട്‌മെന്റ് പ്രോജക്ടിന്റെ ഉദ്ഘാടനം ഇന്ന് വൈകിട്ട് നാലിന് സഹകരണ മന്ത്രി വി.എൻ. വാസൻ നിർവ്വഹിക്കും. ആദ്യ ഉപഭോക്താവിന് മന്ത്രി താക്കോൽ കൈമാറും.
ഗസ്റ്റ് ലോഞ്ച്, ലൈബ്രറി ഹാൾ, ഹെൽത്ത് ക്ലബ്ബ്, ആംഫി തിയേറ്റർ, അസോസിയേഷൻ ഹാൾ, ചിൽഡ്രൻസ് പ്ലേ ഏരിയ, സ്വിമ്മിംഗ് പൂൾ, ജിം തുടങ്ങി ആധുനിക സൗകര്യങ്ങളും വിശാലമായ പാർക്കിംഗ് സൗകര്യവുമുണ്ട്.
ക്യാപിറ്റല്‍ ഹിൽ അപ്പാർട്ട്മെന്റ് പ്രോജക്ട് സഹകരണ മേഖലയിലെ ഏറ്റവും വലിയ റസിഡൻഷ്യൽ പ്രോജക്ടാണിത്. ഏകദേശം മൂന്നര ലക്ഷം സ്‌ക്വയർ ഫീറ്റ് വിസ്തീർണമുള്ള 222 (2 ബിഎച്ച്‌കെ – 127, 3 ബിഎച്ച്‌കെ-94) അപ്പാർട്ട്‌മെന്റുകളാണത്. 150 കോടി രൂപ ചിലവായ പ്രൊജക്റ്റ് തിരുവനന്തപുരം കഴക്കൂട്ടം ദേശീയപാതയോരത്ത് സ്ഥിതി ചെയ്യുന്നു. കൂടാതെ 160 ഓളം അപ്പാർട്ടുമെന്റുകൾ വിറ്റുപോയിട്ടുണ്ട്. ലാഡറിന്റെ പൂർത്തീകരിച്ച ഒമ്പതാമത്തെ പ്രോജക്ടാണ് ലാഡർ ക്യാപിറ്റൽ ഹിൽ 1.76 ഏക്കർ ഭൂമിയിലാണ് ഈ പ്രോജക്റ്റ് നിർമ്മാണം പൂർത്തിയായത്.
പാലക്കാട് ജില്ലയിലെ മുതലമടയിൽ ആരംഭിക്കാൻ പോകുന്ന സീനിയർ സിറ്റി വില്ലേജാണ് ലാഡറിന്റെ അടുത്ത പ്രോജക്റ്റ്. ഇതിനായി നെല്ലിയാമ്പതി മലനിരകൾക്ക് സമീപം 40 ഏക്കർ ഭൂമി ലാഡർ വിലക്കി വാങ്ങിയിട്ടുണ്ട്. മുതിർന്ന പൗരന്മാരുടെ ക്ഷേമത്തിനായി ലഭ്യമായ എല്ലാ ആധുനിക സൗകര്യങ്ങളോടും കൂടി രാജ്യത്തെ ഏറ്റവും മികച്ച സീനിയർ സിറ്റിസൺ വില്ലേജാണ് ലാഡർ ലക്ഷ്യമിട്ടിട്ടുള്ളത്. അതോടൊപ്പം മുതിർന്ന പൗരന്മാരുടെ മാനസികോല്ലാസത്തിനും കൃഷിയിൽ സ്വയം പര്യാപ്തത കൈവരിക്കാൻ ഒരു അഗ്രോ ഫാം കൂടി ഈ വില്ലേജിൽ ആരംഭിക്കും.
[mbzshare]