മലപ്പുറം ജില്ലാബാങ്ക് ലയനം,കോടതിവിധി സഹകാരിസമൂഹത്തിന്റെ വിജയം: വി.എൻ വാസവൻ
മലപ്പുറം ജില്ലാ സഹകരണ ബാങ്കിനെ കേരള ബാങ്കില്‍ ലയിപ്പിച്ച സര്‍ക്കാര്‍ തീരുമാനം ഹൈക്കോടതി അംഗീകരിച്ചത് കേരളത്തിലെ സഹകാരി സമൂഹത്തിന്റെ വിജയമാണന്ന് സഹകരണ രജിസ്ടേഷൻ വകുപ്പ് മന്ത്രി വി.എൻ വാസവൻ പറഞ്ഞു.സര്‍ക്കാര്‍ തീരുമാനങ്ങള്‍ക്കതിരെ കള്ളപ്രചരണം നടത്തിവര്ക്കേറ്റ തിരിച്ചടി കൂടിയാണ് കോടതിയുടെ വിധി.
2023 ജനുവരിയിലാണ് മലപ്പുറം ജില്ലാ ബാങ്കിനെ കേരള ബാങ്കില്‍ ലയിപ്പിച്ചത്. തുടര്‍ന്ന് സ്പെപെഷ്യല്‍ ഓഫീസര്‍ ചുമതലയേറ്റെടുക്കുകയും ചെയ്തിരുന്നു. ഇതിനെതിരെ നല്കിയ ഹര്‍ജികളാണ് ഇന്ന് ഹൈക്കോടതിയുടെ സിംഗിള്‍ ബഞ്ച് തള്ളിയിരിക്കുന്നത്.
മലപ്പുറം ജില്ലാ ബാങ്കിന്റെ മുന്‍ പ്രസിഡന്റ്, മലപ്പുറം യു ഡി എഫ് കണ്‍വീനര്‍ , യു ഡി എഫ് നിയന്ത്രണത്തിലുള്ള 93 സഹകരണ സംഘങ്ങളുമാണ് ലയനത്തിന്റെ നിയമ നടപടികള്‍ക്കെതിരെ കോടതിയെ സമീപിച്ചത്.
ഇവര്‍ ഉന്നയിച്ച ആക്ഷേപങ്ങള്‍ ഒന്നും നിലനില്ക്കുന്നതല്ലന്നാണ് കോടതിവിധി പ്രഖ്യാപിച്ചിരിക്കുന്നത്. സംസ്ഥാനസര്‍ക്കാരിന്റെ നിലപാട് ശരിയെന്ന് കോടതിയും അംഗീകരിച്ചിരിക്കുകയാണ്. ജനങ്ങള്‍ക്കും നാടിനും ഗുണകരമായ തീരുമാനമായിരുന്നു സര്‍ക്കാര്‍ കൈക്കൊണ്ടത്. നിയമപരമായ രീതിയിലാണ് എല്ലാ കാര്യങ്ങളും നടത്തിയിരുതെന്ന് കോടതി വിധിയിലൂടെ തെളിഞ്ഞെു കഴിഞ്ഞിരിക്കുകയാണ്.
മലപ്പുറം ജില്ലാ സഹകരണ ബാങ്കിനെ കേരള ബാങ്കില്‍ ലയിപ്പിക്കാമെന്ന് ഹൈക്കോടതി സിഗിള്‍ ബഞ്ച് ഉത്തരവ് വന്നതിനെതിരെ ഇക്കൂട്ടര്‍ സുപ്രീം കോടതിയില്‍ വരെ പോയിരുന്നു. അവിടെയെല്ലാം സര്‍ക്കാരിന് അനുകൂലമായിരുന്നു വിധി. അതിനെ തുടര്‍ന്നാണ് ജനുവരിയില്‍ ലയനം നടത്തിയത്. പിന്നീട് ഇതിനെതിരെയും മലപ്പുറം ജില്ലാ സഹകരണ ബാങ്ക് പ്രസിഡന്റ് സഹകാരികളെ തെറ്റിദ്ധരിപ്പിച്ച് കേസുകള്‍ നല്‍കുകയായിരുന്നു അതെല്ലാമാണ് ബഹുമാനപ്പെട്ട കോടതിയുടെ സിംഗിള്‍ ബഞ്ച് തള്ളിയിരിക്കുന്നത്.
സര്‍ക്കാരിനെതിരെ കള്ളപ്രചരണം നടത്തിയവര്‍ സഹകാരി സമൂഹത്തിന് മുന്നില്‍ മാപ്പ് പറയുകയാണ് വേണ്ടത് . മികച്ച ബാങ്കിങ്ങ് സേവനങ്ങള്‍ മലപ്പുറം ജില്ലയിലെ ജനങ്ങളിലേക്ക് കൂടി എത്തിച്ചേരുന്നത് തടസ്സം നില്‍ക്കുകയാണ് ഇക്കൂട്ടര്‍. വ്യക്തപരമായി ഇവര്‍ നടത്തിയ നീക്കങ്ങള്‍ക്ക് ജനങ്ങളോട് ഇവര്‍ സമാധാനം പറയേണ്ടിവരിക തന്നെ വേണ്ടി വരുമെന്ന് മന്ത്രി വ്യക്തമാക്കി.
[mbzshare]