സഹകരണസംരക്ഷണ റാലി നടത്തി
നാടിന്റെ സാമ്പത്തിക, സാമൂഹ്യ വളര്‍ച്ചയില്‍ ചാലകശക്തിയായ സഹകരണ മേഖലയ്ക്കെതിരായ ദുഷ്പ്രചാരണങ്ങള്‍ക്ക് മറുപടിയായി തലസ്ഥാനത്ത് സഹകാരികളുടെ പടുകൂറ്റന്‍ സഹകരണസംരക്ഷണ റാലി. ബുധനാഴ്ച നടക്കുന്ന സഹകരണ സംരക്ഷണ ദിനത്തിന്റെ പ്രചാരണാര്‍ഥമാണ് റാലി സംഘടിപ്പിച്ചത്. ആയുര്‍വേദ കോളേജില്‍നിന്ന് ആരംഭിച്ച റാലി പിഎസിഎസ് മാനേജ്മെന്റ് അസോസിയേഷന് സംസ്ഥാന പ്രസിഡന്റ് വി ജോയി എംഎല്‍എ ഫ്ലാഗ് ഓഫ്ചെയ്തു.
സാമൂഹ്യസുരക്ഷാ പെന്ഷന് വിതരണം, നിര്‍ധനര്‍ക്ക് വീട് നിര്‍മിച്ചുനല്‍കുന്ന കെയര്‍ ഹോം പദ്ധതി, കെഎസ്ആര്‍ടിസി പെന്ഷന് വിതരണം ഉള്‍പ്പെടെ സര്‍വ മേഖലയിലും സഹകരണമേഖല നിര്‍വഹിക്കുന്ന പങ്ക് വളരെ വലുതാണ്. പാളയം രക്തസാക്ഷിമണ്ഡപത്തില്‍ റാലി സമാപിച്ചു. സമാപനയോഗം കടകംപള്ളി സുരേന്ദ്രന് എംഎല്‍എ ഉദ്ഘാടനം ചെയ്തു. സഹകരണവേദി ചെയര്മാന് കരകുളം കൃഷ്ണപിള്ള, സര്‍ക്കിള്‍ സഹകരണ യൂണിയന് ചെയര്മാന് പുത്തന്‍കട വിജയന്, സഹകരണസംഘം ജില്ലാ ജോയിന്റ് രജിസ്ട്രാര്‍ ഇ നിസാമുദീന്‍ എന്നിവര്‍ സംസാരിച്ചു. കള്ളിക്കാട് കിക്ക്മയിലെ വിദ്യാര്‍ഥികളുടെ ഫ്ലാഷ്മോബും സംഘടിപ്പിച്ചു.
[mbzshare]