സഹകരണ വകുപ്പിലെ സ്ഥലമാറ്റം കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യുണല്‍ സ്റ്റേ ചെയ്തു

moonamvazhi

സഹകരണ വകുപ്പില്‍ ഓണ്‍ലൈന്‍ ട്രാന്‍സ്ഫര്‍ നടപ്പിലാക്കണമെന്ന അഡിമിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിന്റെ നിര്‍ദ്ദേശം അവഗണിച്ച് നടത്തിയ 110 അസി. രജിസ്ട്രാര്‍/ ഡയാക്ടറുടെ സ്ഥലമാറ്റം ഇടകാല സ്റ്റേ അനുവദിച്ച് ഉത്തരവായി. ഓണലൈന്‍ സ്ഥലമാറ്റം നടപ്പിലാക്കണമെന്ന കേരള സ്റ്റേറ്റ് കോ-ഓപ്പകേറ്റീവ് ഇന്‍സ്‌പെക്ടേഴ്‌സ് ആന്‍ഡ് ആഡിറ്റേഴ്‌സ് അസോസിയേഷന്‍ സമര്‍പ്പിച്ച ട്രിബ്യൂണല്‍ ഉത്തരവിന്റെ കോടതി അലക്ഷ്യ ഹരജിയിലാണ് ഉത്തരവായത്.

എല്ലാ ഡിപ്പാർട്ട്മെന്റുകളിലും ഓൺലൈൻ ട്രാൻസ്ഫർ നടപ്പാക്കാനുള്ള ഗവൺമെന്റിന്റെ തീരുമാനത്തെത്തുടർന്ന് സഹകരണ വകുപ്പിൽ 2023 ഏപ്രിൽ ഒന്നുമുതൽ ഓൺലൈൻ ട്രാൻസ്ഫർ നടപ്പാക്കാൻ തീരുമാനിച്ചു. അതിനുള്ള എല്ലാ നടപടികളും പൂർത്തിയായപ്പോൾ ഓഗസ്റ്റിൽ അത് പരിഗണിക്കാതെ ട്രാൻസ്ഫർ ഓർഡർ പ്രസിദ്ധീകരിച്ചു. അതിനെതിരെ
ഓണലൈന്‍ സ്ഥലമാറ്റം നടപ്പിലാക്കണമെന്ന കേരള സ്റ്റേറ്റ് കോ-ഓപ്പകേറ്റീവ് ഇന്‍സ്‌പെക്ടേഴ്‌സ് ആന്‍ഡ് ആഡിറ്റേഴ്‌സ് അസോസിയേഷന്‍ സമര്‍പ്പിച്ച ഹർജി പരിഗണിച്ചാണ് ഇടകാല സ്റ്റേ അനുവദിച്ച് ഉത്തരവയത്.

നിരന്തരം കോടതി ഉത്തരവിന്റെ പ്രകടമായ ലംഘനം നിയമ വ്യവസ്ഥയോടുള്ള അവഹേളനമാണേന്ന് കോടതി വിമര്‍ശിച്ചു. ഹർജി പരിഗണിക്കുന്ന ഘട്ടത്തിൽ വകുപ്പ് നല്‍കിയ വിശദീകരണം തൃപ്തികരമെല്ലെന്നും കൂടുതൽ വ്യക്തതയോടെയുള്ള വിശദീകരണം നൽകണമെന്നും ട്രിബൂണൽ ആവശ്യപ്പെട്ടിട്ടുണ്ട്.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!