ആന്ധ്രയില്‍ ക്രിഭ്‌കോയുടെ ബയോ എത്തനോള്‍ പ്ലാന്റിനു തറക്കല്ലിട്ടു
കൃഷക് ഭാരതി കോ-ഓപ്പറേറ്റീവ് ലിമിറ്റഡ് ( ക്രിഭ്‌കോ ) 600 കോടി രൂപ ചെലവിട്ട് ആന്ധ്ര പ്രദേശിലെ നെല്ലൂര്‍ ജില്ലയിലെ സര്‍വേപ്പള്ളിയില്‍ നിര്‍മിക്കുന്ന ജൈവ എത്തനോള്‍ പ്ലാന്റിനു മുഖ്യമന്ത്രി വൈ.എസ്. ജഗന്‍ മോഹന്‍ റെഡ്ഡി തറക്കല്ലിട്ടു. രണ്ടു വര്‍ഷത്തിനകം ഫാക്ടറി പൂര്‍ത്തിയാകും. പ്രവര്‍ത്തനം തുടങ്ങിയാല്‍ ആയിരം പേര്‍ക്കു തൊഴിലവസരം കിട്ടും.
മൂന്നു ജൈവ എത്തനോള്‍ പ്ലാന്റുകളാണു ക്രിഭ്‌കോ സ്ഥാപിക്കാനുദ്ദേശിക്കുന്നത്. മറ്റു രണ്ടെണ്ണം ഗുജറാത്തിലും തെലങ്കാനയിലുമായിരിക്കും. ജൈവ എത്തനോളും പെട്രോളും തമ്മില്‍ കലര്‍ത്തുന്നതിനായുള്ള ജൈവ എത്തനോള്‍ പ്ലാന്റുകള്‍ നിര്‍മിക്കുന്ന കാര്യം ക്രിഭ്‌കോ പരിശോധിച്ചുവരികയാണ്. ഇതിന്റെ സാധ്യതാപഠനങ്ങള്‍ നടക്കുന്നുണ്ട്. ജൈവ എത്തനോള്‍ പ്ലാന്റുകള്‍ക്കു മാത്രമായി ക്രിഭ്‌കോ ഹരിതോര്‍ജ പ്രൈവറ്റ് ലിമിറ്റഡ് എന്ന അനുബന്ധസ്ഥാപനത്തിനു രൂപം നല്‍കിയിട്ടുണ്ട്. എത്തനോള്‍ പെട്രോളില്‍ കലര്‍ത്തുന്ന പ്രക്രിയ വിജയിച്ചാല്‍ അതു രാജ്യത്തിനു വലിയ നേട്ടമായിരിക്കും. അസംസ്‌കൃത എണ്ണ ഇറക്കുമതി കുറയ്ക്കാനും വിദേശനാണ്യം വന്‍തോതില്‍ ലാഭിക്കാനും ഇതുവഴി സാധിക്കും.
[mbzshare]