ഡോ. നാരായണന്‍കുട്ടി വാര്യരും എം.വി.ആര്‍. കാന്‍സര്‍ സെന്ററും രചിക്കുന്നതു സമര്‍പ്പിത അധ്യായം – പി.എസ്. ശ്രീധരന്‍ പിള്ള
അര്‍ബുദ ചികിത്സാ സേവന രംഗത്തു ഡോ. ഇ. നാരായണന്‍കുട്ടി വാര്യരും എം.വി.ആര്‍. കാന്‍സര്‍ സെന്ററും സമര്‍പ്പിത അധ്യായമാണു രചിക്കുന്നതെന്നു മിസോറാം ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍ പിള്ള അഭിപ്രായപ്പെട്ടു.
എം.വി.ആര്‍. കാന്‍സര്‍ സെന്റര്‍ മെഡിക്കല്‍ ഡയരക്ടറായ ഡോ. നാരായണന്‍കുട്ടി വാര്യര്‍ക്കു ടി.ബി.എസ്. ചാരിറ്റബിള്‍ ട്രസ്റ്റിന്റെ പുരസ്‌കാരം നല്‍കിക്കൊണ്ടു സംസാരിക്കുകയായിരുന്നു ശ്രീധരന്‍ പിള്ള.
കോഴിക്കോട് അളകാപുരിയില്‍ നടന്ന ചടങ്ങില്‍ ജസ്റ്റിസ് ആര്‍. ബസന്ത് അധ്യക്ഷത വഹിച്ചു. ട്രസ്റ്റ് മാനേജിങ് ട്രസ്റ്റി എന്‍.ഇ. ബാലകൃഷ്ണമാരാര്‍ ഡോ. വാര്യരെ പൊന്നാട അണിയിച്ചു. ടി.എം. വേലായുധന്‍, ഐ.എം.എ. പ്രസിഡന്റ് ഡോ. എസ്.വി. രാകേഷ്, ഡോ. സി.എം. അബുബക്കര്‍, കാലിക്കറ്റ് സിറ്റി സര്‍വീസ് സഹകരണ ബാങ്ക് ചെയര്‍മാന്‍ ജി. നാരായണന്‍കുട്ടി, എന്‍.ഇ. മനോഹരന്‍ എന്നിവര്‍ സംസാരിച്ചു.