കെ.സി.ഇ.എഫ്. നെയ്യാറ്റിൻകര താലൂക്ക് സമ്മേളനം
കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് (KCEF) നെയ്യാറ്റിൻകര താലൂക്ക് സമ്മേളനം സംസ്ഥാന ട്രഷറർ വിനയകുമാർ പി.കെ ഉദ്ഘാടനം ചെയ്തു.
താലൂക്ക് പ്രസിഡന്റ് കെ.ഷിബു അദ്ധ്യക്ഷത വഹിച്ചു. മുൻ സഹകരണ ഓംബുഡ്സ്മാൻ അഡ്വ.എ.മോഹൻദാസ് മുഖ്യ പ്രഭാഷണം നടത്തി. ജനപ്രതിനിധികളായ കെ.സി.ഇ.എഫ് അംഗങ്ങൾക്കുള്ള അനുമോദനം, വിദ്യാഭ്യാസ -മെറിറ്റ് അവാർഡ് വിതരണം, യാത്രയയപ്പ് തുടങ്ങിയ പരിപാടികളും സമ്മേളനത്തോടനുബന്ധിച്ച് നടന്നു.
സംസ്ഥാന വനിതാ ചെയർപേഴ്സൺ സി.ശ്രീകല, സംസ്ഥാന സെക്രട്ടറി ബിആർ അനിൽ കുമാർ, വി ശ്രീധരൻ നായർ, ജി ഭുവനചന്ദ്രൻ നായർ, സുരേഷ് ബാബു,നൗഷാദ് ഖാൻ, അജിത്ത് കുമാർ, ആർ സുരേഷ്, എസ് ഷൈലാമിനി, ജി ജയശങ്കർ, വട്ടവിള വിജയൻ തുടങ്ങിയവർ സംസാരിച്ചു. താലൂക്ക് സെക്രട്ടറി എം സതീഷ് കുമാർ സ്വാഗതവും എം ബിനീഷ് കുമാർ നന്ദിയും പറഞ്ഞു.
പുതിയ ഭാരവാഹികളായി രതീഷ് ആർ പി (പ്രസിഡൻ്റ്), പി.എസ് സനൽകുമാർ (സെക്രട്ടറി) രാജേഷ് എസ് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.