കേരള കോ. ഓപ്പറേറ്റീവ് എംപ്ലോയീസ് കോൺഗ്രസ്‌ കോഴിക്കോട് ജില്ലാ സമ്മേളനം നടത്തി 

moonamvazhi

കേരള കോ. ഓപ്പറേറ്റീവ് എംപ്ലോയീസ് കോൺഗ്രസ്‌ (INTUC) കോഴിക്കോട് ജില്ലാ സമ്മേളനം കാലിക്കറ്റ്‌ സിറ്റി സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ (സജൻ) നടന്നു. എം. കെ. രാഘവൻ എം. പി. ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സി. വി. അഖിൽ ആധ്യക്ഷത വഹിച്ചു. സഹകരണ ജീവനക്കാരുടെ ആനുകൂല്യങ്ങൾ സമയബന്ധിതമായി അനുവദിച്ചു ഉത്തരവ് ഇറക്കാത്ത സർക്കാർ നിലപാടിനെതിരെ സമ്മേളനം പ്രതിഷേധിച്ചു.

സാമൂഹ്യ സുരക്ഷാ പെൻഷൻ വിതരണം നടത്തുന്ന ജീവനക്കാർക്കുള്ള ഇൻസെന്റീവ് മുൻകാലപ്രബല്യത്തോടെ വെട്ടിക്കുറച്ച സർക്കാർ നയം തിരുത്തി രണ്ടു വർഷത്തോളമായി കുടിശ്ശികയുള്ള ഇൻസെന്റീവ് ഉടൻ വിതരണം നടത്തണമെന്നും തുടർന്ന് പെൻഷൻ അനുവദിക്കുമ്പോൾ തന്നെ ഇൻസെന്റീവ് ലഭ്യമാക്കുന്ന രീതിയിൽ പെൻഷൻ സംവിധാനം പുനക്രമീകരിക്കണമെന്നും സമ്മേളനം സർക്കാരിനോട് പ്രമേത്തിലൂടെ ആവശ്യപ്പെട്ടു.

ജെ. സി. ഡാനിയേൽ ശ്രേഷ്ഠ പുരസ്ക്കാരം ലഭിച്ച ദിനേഷ് കാരന്തൂരിനെ ആദരിച്ചു. ഡി.സി.സി പ്രസിഡന്റ് അഡ്വ.കെ. പ്രവീൺ കുമാർ മുഖ്യാതിഥിയായിരുന്നു. INTUC ജില്ലാ പ്രസിഡന്റ് കെ. രാജീവ്‌ മുഖ്യ പ്രഭാഷണം നടത്തി.എൻ. സുബ്രഹ്മണ്യൻ ആശംസകൾ അറിയിച്ചു.

INTUC സംസ്ഥാന സെക്രട്ടറി മനോജ് എടാണി, സംസ്ഥാന നേതാക്കളായ സുരേഷ് കൊല്ലം, സന്തോഷ്‌ കാസർഗോഡ്, വിനോദ് കുമാർ കണ്ണൂർ, സന്തോഷ് ഏറാടികുളങ്ങര, ശ്രീജേഷ് ഊരത്ത്,ഷെറിൻ, സുമിത, ലതിക, ഷിനോജ് കുണ്ടൂർ, ഷജിൽ, ഷഹനാദ്കക്കൂർ, നിധീഷ് മടവൂർ തുടങ്ങിയവർ സംസാരിച്ചു. ഇ.എം.ഗിരീഷ്കുമാർ സ്വാഗതവും അരുൺരാജ് നന്ദിയും പറഞ്ഞു.

 

ഭരണസമിതി: കേരള കോ. ഓപ്പ്. എംപ്ലോയീസ് കോൺഗ്രസ്‌ INTUC കോഴിക്കോട് ജില്ലാ പ്രസിഡന്റ്‌ സി. വി. അഖിൽ, ജനറൽ സെക്രട്ടറി സുമിത, ട്രഷറർ ഷഹനാദ് കക്കൂർ,

 

 

Leave a Reply

Your email address will not be published. Required fields are marked *

Latest News