കെയർ ഹോം പദ്ധതി – അടാട്ട് ഫാർമേഴ്സ് ബാങ്ക് വീട് നിർമ്മിച്ച് നൽകി.
സഹകരണ വകുപ്പിന്റെ കെയർ ഹോം പദ്ധതി പ്രകാരം അഡ്മിനിസ്ട്രേറ്റർ ഭരണത്തിലുള്ള അടാട്ട് ഫാർമേഴ്സ് സഹകരണ ബാങ്ക് 550 സ്ക്വയർ ഫീറ്റ് വീട് നിർമ്മിച്ചു നൽകി. അഡ്മിനിസ്ട്രേറ്റർ ഭരണത്തിലുള്ള ബാങ്കുകളിൽ ആദ്യ മായാണ് കെയർ ഹോം പദ്ധതി പ്രകാരം വീടു നിർമ്മിക്കുന്നത്. വെറും 57 ദിവസം കൊണ്ടാണ് വീട് പണി പൂർത്തീകരിച്ചത്. ചൂരക്കാട്ടുകരയിൽ താമസിക്കുന്ന ശ്രീമതി ശാന്ത കായലുവളപ്പിലിനാണ് വീട് നൽകിയത്. താക്കോൽദാനം അഡ്മിനിസ്ട്രേറ്റർ ബ്ലിസൺ.സി.ഡേവിസ് നിർവഹിച്ചു. ചടങ്ങിൽ ബാങ്കിന്റെ മാനേജിങ് ഡയറക്ടർ ഐ.പി. മിനി , കെയർ ഹോം നോഡൽ ഓഫീസർ പി.ആർ. പ്രദീപ് കുമാർ, ബാങ്ക് ജീവനക്കാർ, സഹകാരികൾ, കർഷകർ, നാട്ടുകാർ എന്നിവർ പങ്കെടുത്തു.
[mbzshare]