സഹകരണസംഘങ്ങളിൽ ഇനി മുതൽ ഹോം ഡെലിവറി.
സംസ്ഥാനത്തെ സഹകരണ സംഘങ്ങൾ വഴി കൺസ്യൂമർ ഉൽപ്പന്നങ്ങൾ വിൽപ്പന നടത്തുന്നതിന് ഹോം ഡെലിവറി സംവിധാനം ഏർപ്പെടുത്തുന്നതിന് അംഗീകാരം നൽകി. സഹകരണ സംഘം രജിസ്ട്രാറുടെ അനുമതി ലഭിച്ചതോടെ ഇനിമുതൽ സഹകരണസംഘങ്ങളിലൂടെ നിത്യോപയോഗ സാധനങ്ങളും മരുന്നുകളും വീട്ടിലെത്തും.കൺസ്യൂമർ ഫെഡറേഷൻ,ജില്ലാതല മൊത്തവ്യാപാര സ്റ്റോറുകൾ,മറ്റ് സഹകരണ സ്ഥാപനങ്ങളുടെ നീതി സ്റ്റോറുകൾ,നീതി മെഡിക്കൽ സ്റ്റോറുകൾ എന്നീ സ്ഥാപനങ്ങൾ വഴി കൺസ്യൂമർ ഉൽപ്പന്നങ്ങൾ ഹോം ഡെലിവറി സംവിധാനം ഉപയോഗിച്ച് ലഭ്യമാക്കുക വഴി ഉൽപന്നങ്ങളുടെ വിപണനത്തിൽ കാര്യമായ വർദ്ധനവ് ഉണ്ടാക്കുന്നതിനും ഉപഭോക്താവിന് കൂടുതൽ മെച്ചപ്പെട്ട സേവനം ലഭ്യമാക്കുന്നതിനും സാധിക്കുമെന്ന് വകുപ്പ് കരുതുന്നു.
ഇതുവഴി സഹകരണമേഖലയിലേക്ക് ഉപഭോക്താക്കളെ കൂടുതൽ ആകർഷിക്കാൻ സാധിക്കുമെന്ന് വിലയിരുത്തുന്നു. ഹോം ഡെലിവറി സംവിധാനം പ്രയോഗികത്തലത്തിൽ കൊണ്ടുവരാൻ ചില നിർദ്ദേശങ്ങൾ സഹകരണ സംഘം രജിസ്ട്രാർ മുന്നോട്ടുവെക്കുന്നുണ്ട്.