ആദായനികുതി 80( പി )വിഷയം ഇന്ന് സുപ്രീംകോടതി പരിഗണിക്കും.
പ്രാഥമിക കാർഷിക സഹകരണ സംഘങ്ങളെ സംബന്ധിച്ച ആദായനികുതിയിലെ 80(പി) വിഷയം ഇന്ന് സുപ്രീം കോടതി പരിഗണിക്കും. പാക്സിനെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ട ഒരു ദിവസമാണ് ഇന്ന് . സുപ്രീം കോടതിയിൽ ജസ്റ്റിസുമാരായ നരിമാൻ, കെ എം ജോസഫ്, അനുരാധ ബോസ് എന്നിവരടങ്ങിയ ബെഞ്ചിന് മുമ്പാകെയാണ് കേസ് പരിഗണനക്കു വരുന്നത്.
ഇന്ത്യയിലെ പ്രത്യേകിച്ച് കേരളത്തിലെ പ്രാഥമിക കാർഷിക വായ്പാ സഹകരണ സംഘങ്ങളെ സംബന്ധിച്ച് 80(പി) വിഷയത്തിൽ ഒട്ടേറെ പ്രശ്നങ്ങൾ ഉണ്ടാകുന്നുണ്ട്. ഇതുമൂലം ആദായനികുതി വകുപ്പും സഹകരണ സംഘങ്ങളും തമ്മിൽ നിരവധി കേസുകളും നിലനിൽക്കുന്നുണ്ട്. ഈ വിഷയത്തിൽ സുപ്രീംകോടതി വ്യക്തവും സുദൃഢവുമായ നിലപാട് പ്രഖ്യാപിക്കുന്നതോടെ 80(പി) വിഷയത്തിൽ ഉള്ള നൂലാമാലകൾ അവസാനിക്കുമെന്ന് പ്രതീക്ഷിക്കാം. ഒപ്പം പ്രാഥമിക കാർഷിക വായ്പാ സഹകരണ സംഘങ്ങളുടെ ഉദ്ദേശവും ലക്ഷ്യവും കോടതി പരിഗണിക്കുമെന്നും പ്രതീക്ഷിക്കാം.