ഇ.കെ. നായനാര്‍ സ്‌കോളര്‍ഷിപ്പ്തുക 30,000 രൂപയാക്കി
കേപ്പിന്റെ കീഴിലുള്ള കോളേജുകളില്‍ വിവിധ കോഴ്‌സുകളില്‍ പ്രവേശനം നേടുന്ന സഹകരണ സംഘം ജീവനക്കാരുടെ മക്കള്‍ക്കു നല്‍കിവരുന്ന സ്‌കോളര്‍ഷിപ്പ്തുക 2022 മുതല്‍ ഇരട്ടിയാക്കി. 15,000 രൂപയില്‍ നിന്നു 30,000 രൂപയായാണു തുക വര്‍ധിപ്പിച്ചത്.
1969 ലെ സഹകരണ സംഘം നിയമപ്രകാരം രജിസ്റ്റര്‍ ചെയ്തിട്ടുള്ള സ്ഥാപനങ്ങളിലെ ജീവനക്കാരുടെയും ഭരണസമിതിയംഗങ്ങളുടെയും മക്കള്‍ക്ക് കേപ്പിന്റെ കീഴിലുള്ള കോളേജുകളില്‍ വിവിധ കോഴ്‌സുകളിലേക്ക് അഞ്ചു ശതമാനം സീറ്റുകള്‍ സംവരണം ചെയ്തിട്ടുണ്ട്. ഈ ക്വാട്ടയില്‍ പ്രവേശനം നേടുന്ന വിദ്യാര്‍ഥികള്‍ക്കാണ് ഇ.കെ. നായനാര്‍ പ്രൊഫഷണല്‍ എഡ്യുക്കേഷണല്‍ സ്‌കോളര്‍ഷിപ്പ് നല്‍കുന്നത്. ഈ സ്‌കോളര്‍ഷിപ്പാണ് 15,000 രൂപയില്‍ നിന്നു 30,000 രൂപയാക്കിയത്.