പ്രമുഖ സഹകാരിയും കമ്മ്യൂണിസ്റ്റ് നേതാവുമായ സി.പി. ദാമോധരന് യാത്രാമൊഴി.

[mbzauthor]

രാഷ്ട്രീയത്തിനപ്പുറം സാമൂഹിക, സാംസ്കാരിക, സഹകരണ മേഖലകളിൽ വ്യക്തിമുദ്രപതിപ്പിച്ച സി.പി. ദാമോദരനു കണ്ണൂരിന്റെ യാത്രാമൊഴി. കാലത്ത് പുഴാതി ഹൗസിങ്ങ് കോളനിയിലെ വീടായ തൃവേണിയിലും, 11 മണി മുതൽ 12 മണി വരെ കണ്ണൂർ ജവഹർ ലൈബ്രറി ഓപ്പൺ ഓഡിറ്റോറിയത്തിലും ആദരാജ്ഞലികൾ അർപ്പിക്കുവാൻ രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക സഹകരണ രംഗത്തെ നിരവധി പ്രമുഖർ എത്തിയിരുന്നു. ഉച്ചക് 12നു ശേഷം പയ്യാമ്പലം ശ്മശാനത്തിൽ സംസ്കരിച്ചു.

സിപിഎമ്മിലും പിന്നീട് എംവി രാഘവനൊപ്പം സിഎംപി രൂപീകരണത്തിലും ഉറച്ച നിലപാടെടുത്ത സിപി, എന്നും എംവിആർ നൊപ്പം സഞ്ചരിച്ച കമ്മ്യൂണിസ്റ്റ് നേതാവായിരുന്നു. രാഷ്ട്രീയ സഹകരണ പൊതുരംഗങ്ങളിൽ എല്ലായിടത്തും നിറസാന്നിധ്യമായിരുന്നു സിപി. അഴീക്കോടൻ രാഘവന്റെ ഒപ്പം രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ച സിപി, എം വി രാഘവന്റെ അവസാനകാലം വരെ അദ്ദേഹത്തോടൊപ്പം ഉറച്ചുനിന്നു. 1939 കണ്ണൂർ ജില്ലയിലെ കുറ്റൂരിലാണ് ജനിച്ചത്. പിന്നീട് സഹകരണ പ്രസിൽ ജോലികു പ്രവേശിച്ചതോടെ രാഷ്ട്രീയ രംഗത്തും സഹകരണ രംഗത്തും സജീവമായി. 1974 പള്ളിക്കര സംഭവവുമായി ബന്ധപ്പെട്ട് എംവിആർ നൊപ്പം ക്രൂരമർദ്ദനത്തിനു ഇരയായി. തുടർന്ന് ജയിലിലുമായി. കലാ, സാംസ്കാരിക, ലൈബ്രറി, റസിഡൻസ് അസോസിയേഷനുകൾ എന്നുവേണ്ട സി പി യുടെ പ്രവർത്തന മേഖല വിശാലമായിരുന്നു. സംസ്ഥാന സഹകരണ യൂണിയന്റെ ആദ്യ ഡയറക്ടർ ബോർഡിൽ അംഗമായിരുന്നു സിപി. പരിയാരം മെഡിക്കൽ കോളേജ്, എകെജി ആശുപത്രി, ടൗൺ ബാങ്ക്, കേരള ഫുഡ് ഹൗസ്, പാപ്പിനിശ്ശേരി വിഷ ചികിത്സാ കേന്ദ്രം എന്നിവയുടെ മുൻനിരയിൽ പ്രവർത്തിച്ചു.

എം.എൽ.എ മാരായ ടി.വി.രാജേഷ്, എ.എൻ. ഷംസീർ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ടി.വി. സുമേഷ് , മേയർ സി.സീനത്ത്, ഡപ്യൂട്ടി മേയർ പി.കെ. രാഗേഷ്. കോർപറേഷൻ കൗൺസിലർമാരായ ടി.ഒ.മോഹനൻ, സി.സമീർ, കെ.ബാലകൃഷ്ണ മാസ്റ്റർ . എം.പി.മുഹമ്മദാലി, രവികൃഷ്ണൻഎന്നിവരും കോൺസ് നേതാക്കളായ സതീശൻ പാച്ചേനി, പ്രൊഫ. .എ.ഡി. മുസ്തഫ, വി.എ.നാരായണൻ. സജീവ് മാറോളി , മാർട്ടിൻ ജോർജ്, സുമാ ബാലകൃഷ്ണൻ, സി. രഘുനാഥ്, രാജീവൻ എളയാവൂർ സി.പി.എം നേതാക്കളായ എൻ.ചന്ദ്രൻ, ടി.കെ.ഗോവിന്ദൻ, ടി.ഐ. മധുസൂദനൻ വയക്കാടി ബാലകൃഷ്ണൻ, ഐ.വി.ശിവരാമൻ,കെ.പി.സുധാകരൻ.കെ.നാരായണൻ , സി. സത്യപാലൻ, പി.കെ. ശബരീഷ് കുമാർ സി.എം.പി നേതാക്കളായ പി.സുനിൽകുമാർ, മാണിക്കര ഗോവിന്ദൻ., കെ.കെ.നാണു, ഒ.വി. സീന, സുധീഷ് കടന്നപ്പള്ളി,കാരിച്ചി ശശീന്ദ്രൻ . കെ.ചിത്രാംഗദൻ, വി.എൻ. അഷ്റഫ്, മുതിർന്ന മാധ്യമ പ്രവർത്തകൻ പി.പി. ശശീന്ദ്രൻ ,ഡോ: ബാലകൃഷ്ണ പൊതുവാൾ, ചൂര്യയി ചന്ദ്രൻ മാസ്റ്റർ, കെ.വി. വിശ്വനാഥൻ തുടങ്ങിയവരും പരിയാരം മെഡിക്കൽ കോളജ്, കാന്റീൻ ,കണ്ണൂർ സഹകരണ പ്രസ്സ്, ടൗൺ ബേങ്ക് , കണ്ണൂർ അർബൻ സഹ സംഘം. സർക്കിൾ സഹകരണ യൂനിയൻ ജീവനക്കാരും അന്തിമാജ്ഞലി അർപ്പിക്കുവാൻ എത്തിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ള പ്രമുഖ രാഷ്ട്രീയ നേതാക്കൾ സി. പി. യുടെ നിര്യാണത്തിൽ അനുശോചിച്ചു.സർവ്വകക്ഷി അനുശോചന യോഗം നാളെ വൈകീട്ട് 4നു കണ്ണൂർ ജവഹർ ലൈബ്രറി ഓഡിറ്റോറിയത്തിൽ നടക്കും.

[mbzshare]

Leave a Reply

Your email address will not be published.