‘സഹകരണ നിയമ ഭേദഗതി: ആശങ്കകളും സാധ്യതകളും’ സെമിനാര്‍ ഇന്ന്

[mbzauthor]

കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയിസ് യൂണിയന്‍ (സിഐടിയു) ‘സഹകരണ നിയമ ഭേദഗതി: ആശങ്കകളും സാധ്യതകളും’എന്ന വിഷയത്തില്‍ സെമിനാര്‍ നടത്തുന്നു. ബുധനാഴ്ച വൈകുന്നേരം 3 മണിക്ക് എ.കെ.ജി ഹാളില്‍ (തിരുവനന്തപുരം) സഹകരണ വകുപ്പ് മന്ത്രി വി.എന്‍. വാസവന്‍ ഉദ്ഘാടനം ചെയ്യും. സഹകരണ ജീവനക്കാരുടെ സേവന വേതന വ്യവസ്ഥകള്‍ എന്ന പുസ്തക പ്രകാശനവും മന്ത്രി നിര്‍വ്വഹിക്കും. കേരള പ്രൈമറി കോ-ഓപ്പറേറ്റീവ് സൊസൈറ്റിസ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് അഡ്വ. വി.ജോയി എം.എല്‍.എ വിഷയം അവതരിപ്പിക്കും.

കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയിസ് യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് പി.എം.വഹീദ അധ്യക്ഷയാകുന്ന ചടങ്ങില്‍ യൂണിയന്‍ ജനറല്‍ സെക്രട്ടറി എന്‍.കെ. രാമചന്ദ്രന്‍ സ്വാഗതം പറയും. സംസ്ഥാന സഹകരണ യൂണിയന്‍ ചെയര്‍മാന്‍ കോലിയക്കോട് എന്‍.കൃഷ്ണന്‍ നായര്‍, കേരള കോ-ഓപ്പറേറ്റീവ് ഡെവലപ്‌മെന്റ് ആന്‍ഡ് വെല്‍ഫെയര്‍ ഫണ്ട് ബോര്‍ഡ് ചെയര്‍മാന്‍ സി.കെ. ശശീന്ദ്രന്‍, കേരള സഹകരണ ഫെഡറേഷന്‍ ചെയര്‍മാന്‍ സി.എന്‍. വിജയകൃഷ്ണന്‍, സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി കെ.എസ്. സുനില്‍കുമാര്‍, സംസ്ഥാന ട്രഷറര്‍ പി.എസ്. ജയചന്ദ്രന്‍, തിരുവനന്തപുരം ജനറല്‍ സെക്രട്ടറി വി. വിജയകുമാര്‍ തുടങ്ങിയവര്‍ സെമിനാറില്‍ പങ്കെടുക്കും.

 

[mbzshare]

Leave a Reply

Your email address will not be published.