സാമൂഹിക സുരക്ഷാ പെൻഷനിൽ നിന്ന് 10000 പേരെ കൂടി ഒഴിവാക്കുന്നു. സഹകരണ ,ദേവസ്വം പെൻഷൻകാർക്ക് ക്ഷേമ പെൻഷനില്ല
ആറു സ്ഥാപനങ്ങളിൽ നിന്ന് പെൻഷൻ വാങ്ങുന്നവരെ കൂടി സാമൂഹിക സുരക്ഷാപെൻഷൻ പദ്ധതിയിൽ നിന്ന് ഒഴിവാക്കി. ഇരട്ട പെൻഷൻ തടയാനാണിത്. ഇതോടെ ഏകദേശം 10000 പേർ കൂടി സർക്കാറിന്റെ സാമൂഹിക സുരക്ഷാപെൻഷൻ അർഹരല്ലാതാകും.
സഹകരണ സംഘങ്ങളിൽ നിന്ന് വിരമിച്ച് സഹകരണ എംപ്ലോയീസ് പെൻഷൻ ബോർഡിൽ നിന്ന് പെൻഷൻ വാങ്ങുന്നവർക്കും ദേവസ്വം ബോർഡ് സ്കീം അനുസരിച്ച് പെൻഷൻ വാങ്ങുന്നവർക്കും ഇനിമുതൽ സാമൂഹികസുരക്ഷാ പെൻഷന് അർഹതയുണ്ടാവില്ല .ഇതിനുപുറമേ കേരള പ്രവാസക്ഷേമ ബോർഡ് ,മദ്രസ അധ്യാപക ക്ഷേമനിധി ബോർഡ് , അഡ്വക്കേറ്റ്സ് ക്ലർക്ക്സ് ക്ഷേമനിധി കമ്മിറ്റി ,ആധാരം എഴുത്തുകാരുടെയും പകർപ്പ് എഴുത്തുകാരുടെയും സ്റ്റാമ്പ് വെണ്ടർമാരുടെയും ക്ഷേമനിധി ബോർഡ് എന്നിവയിൽ നിന്ന് പെൻഷൻ വാങ്ങുന്നവരും അനർഹരാകും. സർക്കാർ സഹായം കൊണ്ട് പ്രവർത്തിക്കുന്ന ക്ഷേമനിധി ബോർഡുകളിൽ നിന്ന് പെൻഷൻ വാങ്ങുന്നവരെ 2017 ൽ തന്നെ സാമൂഹിക സുരക്ഷാ പെൻഷനിൽ നിന്ന് ഒഴിവാക്കിയിരുന്നു.
16 ക്ഷേമനിധി ബോർഡുകളിൽ നിന്ന് പെൻഷൻ വാങ്ങുന്നവരെയാണ് അന്ന് ഒഴിവാക്കിയത്. അന്ന് ആ പട്ടികയിൽ ഉൾപ്പെടുത്താതിരുന്നവരെയാണ് ഇപ്പോൾ ഒഴിവാക്കിയത്.
[mbzshare]