അതിജീവനത്തിന്റെ പാതയിലെ മുതൽക്കൂട്ടായിരിക്കും കേരളബാങ്കെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

adminmoonam

നമ്മുടെ അതിജീവനത്തിന്റെ പാതയിലെ മുതൽക്കൂട്ടായിരിക്കും കേരളബാങ്ക് എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഈ സർക്കാരിന്റെ ഒരു വലിയ സംഭാവന കേരള ബാങ്ക് രൂപീകരണം തന്നെയാണ്. ഇത് നടപ്പാകില്ലെന്ന് പറഞ്ഞവരുണ്ട്. അസാധ്യമാണെന്ന് പറഞ്ഞുകൊണ്ടിരിക്കുന്നവരും ഉണ്ട്. അത്തരക്കാരുടെ എല്ലാം മോഹങ്ങളെയെല്ലാം അപ്രസക്തമാക്കി ആണ് കേരള ബാങ്ക് നിലവിൽ വരുന്നത്.

കോവിഡ് പ്രതിസന്ധിയിൽ പ്രവാസികൾക്കും സാധാരണ ജനങ്ങൾക്കും താങ്ങായി കേരളബാങ്ക് ഇടപെടുകയാണ്. കാർഷിക വ്യാവസായിക രംഗത്ത് നൂതന ആശയങ്ങൾകൊപ്പം പദ്ധതികൾക്കും കേരള ബാങ്ക് ശക്തിപകരും. ഇടപാടുകാർക് കുറഞ്ഞചിലവിൽ സേവനം നൽകാനും ഉയർന്ന നിരക്കിൽ കാർഷിക വായ്പ നൽകാനും കഴിയും. കേരളത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ബാങ്ക് കേരളബാങ്ക് ആയിരിക്കും എന്നും മുഖ്യമന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Latest News