കോട്ടയത്ത് സഹകരണബാങ്കുകൾ 5വരെ പ്രവർത്തിക്കാൻ രജിസ്ട്രാർ അനുമതി നൽകിയതായി കോട്ടയം ജോയിന്റ് രജിസ്ട്രാർ..

adminmoonam

റെഡ് സോണിൽപെട്ട കോട്ടയം ജില്ലയിലെ സഹകരണ ബാങ്കുകൾ വൈകീട്ട് 5 മണി വരെ പ്രവർത്തിക്കാൻ സഹകരണ സംഘം രജിസ്ട്രാർ അനുമതി നൽകിയതായി കോട്ടയം ജോയിന്റ് രജിസ്ട്രാർ പറഞ്ഞു. നേരത്തെ കളക്ടറുമായി ചർച്ച നടത്തിയതിനെ തുടർന്ന് ഉച്ചയ്ക്ക് രണ്ടുവരെ ഇടപാടുകൾ നടത്താൻ പാടുള്ളൂ എന്ന് നിർദ്ദേശം നൽകിയിരുന്നു. എന്നാൽ സഹകരണ സംഘം രജിസ്ട്രാറുടെ സർക്കുലർ ഇറങ്ങിയ ഈ സാഹചര്യത്തിൽ വൈകിട്ട് 5 മണി വരെ പ്രവർത്തന അനുമതി നൽകുകയായിരുന്നു എന്ന് കോട്ടയം ജോയിന്റ് രജിസ്ട്രാർ പ്രദീപ് പറഞ്ഞു. രാവിലെ ജില്ലാ കളക്ടറുമായി നടത്തിയ ചർച്ചയെത്തുടർന്നാണ് ഉച്ചയ്ക്ക് 2 മണി വരെ എന്ന് നിശ്ചയിച്ചത്. എന്നാൽ സഹകരണ സംഘം രജിസ്ട്രാറുടെ സർക്കുലർ വന്ന സാഹചര്യത്തിൽ കോട്ടയം ജില്ലയിലും വൈകിട്ട് 5 മണിവരെ പ്രവർത്തിക്കുമെന്ന് ജോയിന്റ് രജിസ്ട്രാർ പറഞ്ഞു. കോട്ടയം ജില്ലയിലെ കണ്ടയിൻമെന്റ് സോണുകളിൽ സഹകരണ ബാങ്കുകൾ പ്രവർത്തിക്കേണ്ടതില്ലെന്നു ജില്ലാ കളക്ടറുമായി നടത്തിയ ചർച്ചയിൽ തീരുമാനിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Latest News