കാലിക്കറ്റ് സിറ്റി ബാങ്കിന്‍റെ ഇന്‍ഷുറന്‍സ് പദ്ധതിക്ക് തുടക്കമായി
കാലിക്കറ്റ് സിറ്റി ബാങ്കിന്‍റെ ഇന്‍ഷുറന്‍സ് പദ്ധതി ആദ്യ പോളിസി ഡോ. നന്ദകുമാറിന് നല്‍കി ഡോ. ഐഷ ഗുഹരാജ് ഉദ്ഘാടനം ചെയ്യുന്നു .
കാലിക്കറ്റ് സിറ്റി സര്‍വീസ് സഹകരണ ബാങ്ക് എല്‍.ഐ.സി. യുമായി സഹകരിച്ച് നടപ്പാക്കുന്ന ഇന്‍ഷുറന്‍സ് പദ്ധതിക്ക് തുടക്കമായി. സിറ്റി ബാങ്കില്‍ നടന്ന ചടങ്ങില്‍ ബാങ്ക് വൈസ് ചെയര്‍മാന്‍ ഡോ. ഐഷാ ഗുഹരാജ് ആദ്യ പോളിസി ഡോ. നന്ദകുമാറിന് നല്‍കിക്കൊണ്ട് പദ്ധതി ഉദ്ഘാടനം ചെയ്തു. സിറ്റി ബാങ്ക് ചെയര്‍മാന്‍ ജി. നാരായണന്‍കുട്ടി അധ്യക്ഷത വഹിച്ചു. കൂടുതല്‍ പോളിസി ചേര്‍ത്ത ബാങ്ക് ജീവനക്കാരെ ചടങ്ങില്‍ അനുമോദിച്ചു.
സിറ്റി ബാങ്ക് അസി. ജനറല്‍ മാനേജര്‍ കെ. രാഗേഷ്, എല്‍.ഐ.സി. സൗത്ത് സോണ്‍ റീജ്യണല്‍ മാനേജര്‍ സുധാകര്‍, മാര്‍ക്കറ്റിങ് മാനേജര്‍ ബിജുമോന്‍, ബാങ്ക് ഡയരക്ടര്‍മാരായ പി. ദാമോദരന്‍, അഡ്വ. കെ.പി. രാമചന്ദ്രന്‍, മുന്‍ ഡയരക്ടര്‍ എന്‍. സുഭാഷ് ബാബു എന്നിവര്‍ സംസാരിച്ചു. സിറ്റി ബാങ്ക് ജനറല്‍ മാനേജര്‍ സാജു ജയിംസ് സ്വാഗതവും പ്രിന്‍സിപ്പല്‍ ഓഫീസര്‍ ബിനുഷ നന്ദിയും പറഞ്ഞു.