രാജ്യത്ത് സഹകരണ മേഖലയുടെ പ്രാധാന്യം വർദ്ധിച്ചു വരികയാണെന്ന് മന്ത്രി സി.രവീന്ദ്രനാഥ്.

adminmoonam

ഇന്ത്യാ രാജ്യത്തു സഹകരണമേഖലയുടെ പ്രാധാന്യവും പ്രസക്തിയും വർധിച്ചുവരികയാണെന്ന് വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥ് പറഞ്ഞു. തൃശ്ശൂർ കല്ലൂർ സർവീസ് സഹകരണ ബാങ്കിന്റെ പൊന്നുക്കര ബ്രാഞ്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. സാധാരണക്കാരെയും പാവപ്പെട്ടവരെയും സഹായിക്കാൻ സഹകരണമേഖലയ്ക്ക് കൂടുതലായി സാധിക്കുമെന്നും മന്ത്രി പറഞ്ഞു. ചീഫ് വിപ്പ് അഡ്വ. കെ. രാജൻ മുഖ്യാതിഥിയായിരുന്നു.

ലോക്കറിന്റെ ഉദ്ഘാടനം സിപിഎം നേതാവും കോർപ്പറേഷൻ കൗൺസിലറുമായ വർഗീസ് കണ്ടംകുളത്തി നിർവഹിച്ചു. ആദ്യ ഡെപ്പോസിറ്റ് സിപിഎം ഏരിയ സെക്രട്ടറിയും കൺസ്യൂമർ ഫെഡ് മുൻ ഭരണ സമിതി അംഗവുമായ കെ.പി. പോൾ ഏറ്റുവാങ്ങി. ബാങ്ക് പ്രസിഡണ്ട് കെ.എ. രാജൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഭരണസമിതി അംഗങ്ങളും ജീവനക്കാരും പൊതുജനങ്ങളും പങ്കെടുത്ത ചടങ്ങ് ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.

Leave a Reply

Your email address will not be published. Required fields are marked *

Latest News