നാളത്തെ അഖിലേന്ത്യ പണിമുടക്ക് – സംസ്ഥാന സഹകരണ ബാങ്കിൽ ജീവനക്കാർ പണിമുടക്കിയാൽ നടപടി.

adminmoonam

ഇന്ന് അർദ്ധരാത്രി മുതൽ നടക്കുന്ന അഖിലേന്ത്യാ പണിമുടക്കിൽ പങ്കെടുക്കുമെന്ന് കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ അറിയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ചീഫ് ജനറൽ മാനേജർ സർക്കുലർ ഇറക്കിയിരിക്കുന്നത്. ജീവനക്കാർ ആരും തന്നെ ലീവ് എടുക്കരുതെന്നും ലീവ് എടുത്താൽ ശമ്പളം നഷ്ടപ്പെടുമെന്നും ബാങ്കിന്റെ പ്രവർത്തനം സാധാരണ ദിവസത്തെ പോലെ നടക്കണം എന്നും സർക്കുലറിൽ പറയുന്നു. പ്രൊബേഷണർമാരുടെ കാര്യത്തിൽ, അവർ സമരത്തിൽ പങ്കെടുക്കുകയാണെങ്കിൽ അവരുടെ സേവനങ്ങൾ അവസാനിപ്പിക്കും. ദൈനംദിന വേതനത്തിൽ നിയമിക്കപ്പെട്ട ജീവനക്കാരുടെ കാര്യത്തിൽ, അവർ പണിമുടക്കിൽ പങ്കെടുക്കുകയാണെങ്കിൽ അവരുടെ സേവനങ്ങൾ അറിയിപ്പില്ലാതെ അവസാനിപ്പിക്കുമെന്നും സർക്കുലറിൽ മുന്നറിയിപ്പു നൽകുന്നു.

ഡിപ്പാർട്ട്മെൻറ് മേധാവികൾ / ബ്രാഞ്ചുകളുടെ മാനേജർമാർ / റീജിയണൽ ഓഫീസുകളുടെ ഡെപ്യൂട്ടി ജനറൽ മാനേജർമാർ / ജില്ലാ ഓഫീസുകളുടെ ജനറൽ മാനേജർമാർ എന്നിവർ ഹാജർ റിപ്പോർട്ടുകൾ നാളെ വൈകുന്നേരത്തോടെ പി & ഇ വകുപ്പിലെ ഹെഡ് ഓഫീസിലേക്ക് അയയ്ക്കണമെന്നു ചീഫ് ജനറൽ മാനേജറുടെ സർക്കുലറിൽ പറയുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Latest News