ഗവർണർമാർ ഉൾപ്പെടെയുള്ളവർ ഉത്തരവാദിത്വത്തിൽ നിന്നും കടമകളിൽ നിന്നും വ്യതിചലിചാണ് പ്രവർത്തിക്കുന്നതെന്ന് മുൻ ഗവർണർ കെ.ശങ്കരനാരായണൻ.

[mbzauthor]

രാജ്യത്തിന്റെ ഭരണഘടന മനസ്സിലാക്കാതെയാണ് ഗവർണർമാർ ഉൾപ്പെടെയുള്ളവർ പ്രവർത്തിക്കുന്നതെന്ന് മുൻ മഹാരാഷ്ട്ര ഗവർണർ കെ. ശങ്കരനാരായണൻ കുറ്റപ്പെടുത്തി. മലമ്പുഴയിൽ നടക്കുന്ന കേരള സഹകരണ ഫെഡറേഷൻ സംസ്ഥാന സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. പല ഗവർണർമാരും കടമകളും ഉത്തരവാദിത്തങ്ങളും നിറവേറ്റുന്നില്ല. ഇന്ത്യയുടെ ഭരണഘടന അറിയാതെയാണ് പ്രവർത്തിക്കുന്നത്. ഇപ്പോഴത്തെ സംഭവവികാസങ്ങളിൽ കക്ഷിരാഷ്ട്രീയത്തിനതീതമായി പൗരൻ എന്ന നിലയിൽ കൂട്ടായ്മയോടെ പ്രതികരിച്ചില്ലെങ്കിൽ കേന്ദ്രസർക്കാർ രാജ്യത്തെ ഫെഡറൽ സിസ്റ്റം തന്നെ മാറ്റുമെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാനങ്ങൾക്ക് അധികാരമില്ലാത്ത അവസ്ഥയാണിപ്പോൾ. നിയമസഭയിൽ പ്രമേയം പാസാക്കാൻ പാടില്ല. ഒരു നിയമം പാസാക്കുകയും നിർബന്ധപൂർവ്വം എല്ലാവരും പാലിക്കണമെന്ന് നിർബന്ധിക്കലുമാണ് ഈ രാജ്യത്ത് ഇപ്പോൾ നടക്കുന്നത്. അത് എട്ടുകാലി മമ്മൂഞ്ഞുകൾക്കേ സാധിക്കൂഎന്നും അദ്ദേഹം പറഞ്ഞു.

ബാങ്കിൽ പണം ഇടാനും എടുക്കാനും പണം അങ്ങോട്ടു നൽകുന്ന ഏക രാജ്യം ഇന്ത്യയായി മാറി. ഫെഡറൽ സിസ്റ്റം നിലനിർത്താൻ സംസ്ഥാനങ്ങൾ കൂട്ടായി സമ്മർദ്ദം ചെലുത്തണം. ഇന്ന് ഇന്ത്യയിൽ നാനാത്വത്തിൽ ഏകത്വം ഇല്ല. ഏകത്വം മാത്രമായി. ഇപ്പോൾ രാജ്യത്ത് നടക്കുന്നത് ജനാധിപത്യമല്ല ഏകാധിപത്യമാണ്. കേരള ബാങ്ക് പോലുള്ള ബാങ്കുകൾക്ക് ഇനി ആർബിഐ അനുമതി നൽകരുതെന്നും അദ്ദേഹം പറഞ്ഞു. ഫെഡറേഷൻ ചെയർമാൻ സി.എൻ.വിജയകൃഷ്ണൻ അധ്യക്ഷത വഹിച്ചു.

[mbzshare]

Leave a Reply

Your email address will not be published.