നീലേശ്വരം സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ കൊയ്ത്തുത്സവം.

adminmoonam

നീലേശ്വരം സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ കൊയ്ത്തുത്സവം സംഘടിപ്പിച്ചു. സുഭിക്ഷ കേരളം – ഭക്ഷ്യ സുരക്ഷ പദ്ധതിയുടെ ഭാഗമായാണ് നീലേശ്വരം കടിഞ്ഞിമൂല മുണ്ടയിൽ പാടശേഖരത്തിൽ കൃഷിയിറക്കിയത്. കൊയ്ത്ത് ഉൽസവത്തിന്റെ ഉത്ഘാടനം ഹോസ്ദുർഗ്ഗ് സഹകരണ സംഘം അസിസ്റ്റന്റ് രജിസ്ട്രാർ വി.ചന്ദ്രൻ നിർവ്വഹിച്ചു. ബാങ്ക് പ്രസിഡണ്ട് എം രാധാകൃഷ്ണൻ നായർ അദ്ധ്യക്ഷത വഹിച്ചു. നെൽകൃഷി പരിപാലിച്ച ബാങ്കിലെ ആദ്യകാല മെമ്പറും കർഷകനുമായ കെ.വി.കൃഷ്ണനെ അസിസ്റ്റന്റ് രജിസ്ട്രാർ പൊന്നാട നൽകി ആദരിച്ചു.

ബാങ്ക് ഡയറക്ടർമാരായ എ.സുരേഷ് ബാബു, കെ.വി. പ്രശാന്ത്, കെ. സൂരജ് , എം.കെ. സതീശൻ , വി.വി.ഉഷ. കെ.യം. ശ്രീജ, തൈക്കടപ്പുറം ക്ഷീരോൽപ്പാദക സഹകരണ സംഘം പ്രസിഡണ്ട് മാമുനി വിജയൻ , റൂറൽ ഹൗസിംഗ് സഹകരണ സംഘം പ്രസിഡണ്ട് എൻ.കെ.സുരേന്ദ്രൻ , മുൻ നഗരസഭ കൗൺസിലർ കെ.വി.ദാമോദരൻ, സ്റ്റാഫ് സെക്രട്ടറി കെ. പ്രിയേഷ് ,കെ. സി.ഇ. എഫ്. ഹോസ്ദുർഗ്ഗ് താലൂക്ക് സെക്രട്ടറി എം.മനോജ്കുമാർ തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ബാങ്ക് സെകട്ടറി പി.രാധാകൃഷ്ണൻ നായർ സ്വാഗതവും, ഡയറക്ടർ മേലാളത്ത് കൃഷ്ണൻ നന്ദിയും രേഖപ്പെടുത്തി. ബാങ്ക് മെമ്പർമാരും ജീവനക്കാരും നാട്ടുകാരും കൊയ്ത്ത് ഉൽസവത്തിൽ പങ്കെടുത്തു.

നെല്ല് അരിയാക്കി ബാങ്കിന്റെ സൂപ്പർ മാർക്കറ്റിലൂടെ വില്പന നടത്തുവാനാണ് തിരുമാനിച്ചിട്ടുള്ളത്. ഇതേ സ്ഥലത്ത് അടുത്തഘട്ടമായി പച്ചക്കറി കൃഷി നടത്തുവാനുള്ള തയ്യാറെടുപ്പിലാണ് ബാങ്ക് ഭരണ സമിതിയും ജീവനക്കാരും .

Leave a Reply

Your email address will not be published.