67 മത് അഖിലേന്ത്യാ സഹകരണ വാരാഘോഷത്തിന് കേരളത്തിൽ തുടക്കമായി: സഹകരണമേഖലയുടെ ജനകീയ മുഖം നഷ്ടപ്പെടാതെ നോക്കണമെന്ന് മുഖ്യമന്ത്രി.

adminmoonam

അറുപത്തിയേഴാമത് അഖിലേന്ത്യാ സഹകരണ വാരാഘോഷംത്തിന് സംസ്ഥാനത്ത് തുടക്കമായി. സഹകരണമേഖലയുടെ ജനകീയ മുഖം നഷ്ടപ്പെടാതെ നോക്കണമെന്ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തുകൊണ്ട് പറഞ്ഞു. പ്രളയകാലഘട്ടത്തിലും കാലവർഷക്കെടുതിയുടെ സമയത്തും ഇപ്പോൾ കോവിഡ് കാലത്തും സഹകരണമേഖല പൊതു സമൂഹത്തിന് നൽകിയ സംഭാവനകൾ എണ്ണി എണ്ണി പറഞ്ഞാണ് മുഖ്യമന്ത്രി ഉദ്ഘാടനപ്രസംഗം നടത്തിയത്.

കേരള ബാങ്ക് സഹകരണ മേഖലയിൽ വലിയ മാറ്റങ്ങൾക്ക് തുടക്കം കുറിക്കും. സഹകരണമേഖലയുടെ ജനകീയ അടിത്തറ കൂടുതൽ വിപുലമാകും. കേരള ബാങ്കിന്റെ ഒപ്പം സംസ്ഥാന സർക്കാർ പൂർണമായും ഉണ്ടാകും. അപൂർവ്വം ചില ജീവനക്കാരുടെ പെരുമാറ്റത്തിൽ ചില പരാതികൾ ഉണ്ട്.
അത് ഒഴിവാക്കണം. സഹകരണമേഖല പൊതുവേ അഴിമതി മുക്തമാണ്. ആരെങ്കിലും ആ താല്പര്യക്കാർ ഉണ്ടെങ്കിൽ അവർക്കെതിരെ ശക്തമായ നടപടി ഈ സർക്കാർ സ്വീകരിക്കുമെന്നും മുഖ്യമന്ത്രിഓൺലൈനിലൂടെ ഉദ്ഘാടനം ചെയ്തുകൊണ്ട് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Latest News