മുഖ്യമന്ത്രിയുടെ സഹായ ഹസ്തം വായ്പ പദ്ധതി ഏങ്ങണ്ടിയൂർ ഫാർമേഴ്‌സ് സർവ്വീസ് സഹകരണ ബാങ്കിൽ ആരംഭിച്ചു.

adminmoonam

കുടുംബശ്രീ അംഗങ്ങൾക്കുള്ള മുഖ്യമന്ത്രിയുടെ സഹായ ഹസ്തം വായ്പ പദ്ധതി തൃശ്ശൂർ ഏങ്ങണ്ടിയൂർ ഫാർമേഴ്‌സ് സർവ്വീസ് സഹകരണ ബാങ്കിൽ ആരംഭിച്ചു. ഗുരുവായൂർ എം.എൽ.എ. കെ.വി.അബ്ദുൽഖാദർ പതിനാലാം വാർഡിലെ മിത്ര കുടുംബശ്രീ യൂണിറ്റിന് ചെക്ക് നൽകികൊണ്ട് ഉത്ഘാടനം നിർവഹിച്ചു. ബാങ്ക് പ്രസിഡന്റ് എം. എ. ഹാരിസ്ബാബു അദ്യക്ഷത വഹിച്ചു. ബാങ്ക് എം. ഡി. ഇ. രണദേവ് സ്വാഗതം പറഞ്ഞു. സി.ഡി.എസ് ചെയർപേഴ്സൺ മൊഹറുന്നീസ ഷംസുദീൻ, മെമ്പർ ഷൈനി കൃഷ്ണൻ, ബാങ്ക് ഡയറക്ടർമാരായ ഹർഷവർദ്ധനൻ കാക്കനാട്ട്, ഇ.എൽ.ജോൺ എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Latest News