സഹകരണ സംഘങ്ങളില്‍ 4% ഭിന്നശേഷിസംവരണം
സഹകരണസംഘം നിയമനങ്ങളില്‍ ശാരീരികവെല്ലുവിളി നേരിടുന്നവര്‍ക്കായി നാലുശതമാനം സംവരണം ഏര്‍പ്പെടുത്തി ഉത്തരവായി. വ്യത്യസ്‌തവിഭാഗം ഭിന്നശേഷിക്കാര്‍ക്കു പറ്റിയ തസ്‌തികകളും പ്രസിദ്ധീകരിച്ചു. അന്ധതയുള്ളവര്‍, കാഴ്‌ചക്കുറവുള്ളവര്‍, ബധിരതയുള്ളവര്‍, കേള്‍വിക്കുറവുള്ളവര്‍, ചലനപ്രശ്‌നമുള്ളവര്‍ (സെറിബ്രല്‍ പാള്‍സിയുള്ളവര്‍, കുഷ്‌ഠരോഗം ഭേദമായവര്‍, ഡ്വാര്‍ഫിസം ഉള്ളവര്‍, ആസിഡ് ആക്രമണത്തിനിരയായവര്‍, മസ്‌കുലര്‍ ഡിസ്‌ട്രോഫിയുളളവര്‍ എന്നിവരടക്കം) എന്നിവരെ പ്യൂണ്‍, അറ്റന്‍ര്‍, ക്ലര്‍ക്ക് ടൈപ്പിസ്റ്റ്/ ഡാറ്റാഎന്‍ട്രി ഓപ്പറേറ്റര്‍ തസ്‌തികകളില്‍ നിയമിക്കാം. ഓട്ടിസം, പഠനഡിസെബിലിറ്റി, ബുദ്ധിപരമായ ഡിസെബിലിറ്റി, പല ഡിസെബിലിറ്റികള്‍ എന്നിവയുള്ളവരെ നിയമിക്കാവുന്നതു പ്യൂണ്‍, അറ്റന്റര്‍ തസ്‌തികകളില്‍ മാത്രമാണ്. കാഴ്‌ചപ്രശ്‌നമുള്ളവര്‍, കേള്‍വിപ്രശ്‌നമുള്ളവര്‍, ചലനപ്രശ്‌നമുള്ളവര്‍, ഓട്ടിസവും പഠന-ബുദ്ധി-വിവിധഡിസെബിലിറ്റി
സഹകരണനിയമത്തില്‍ 2020 ഏപ്രില്‍ 28നു പ്രാബല്യത്തില്‍വന്ന ഭേദഗതിയില്‍ 80-ാംവകുപ്പിന്റെ അഞ്ചാംഉപവകുപ്പില്‍ എല്ലാസംഘവും ആകെ തസ്‌തികയുടെ മൂന്നുശതമാനം നാല്‍പതോ അതിലേറെയോ ശതമാനം ശാരീരികവെല്ലുവിളിയുള്ളവരാണെന്
2022 ഒക്ടോബര്‍ 26നു സാമൂഹികനീതിവകുപ്പിന്റെ ഉത്തരവു പ്രകാരം ഭിന്നശേഷിക്കാര്‍ക്കു പറ്റിയ 654 തസ്‌തികകളിലായി നാലുശതമാനം സംവരണം അനുവദിച്ചു. 1995ലെ ഭിന്നശേഷിവ്യക്തി (തുല്യാവസര-പൂര്‍ണപങ്കാളിത്ത) നിയമത്തിനുപകരം വന്ന 2016ലെ ഭിന്നശേഷിക്കാരുടെ അവകാശങ്ങള്‍ക്കായുള്ള നിയമത്തിന്റെ 34-ാംവകുപ്പുപ്രകാരം സംവരണം നാലുശതമാനമാക്കി. ഇതനുസരിച്ചു 2024 മെയ് ഏഴിലെ സമഗ്രസഹകരണനിയമഭേദഗതിയിലും എല്ലാസംഘത്തിലും നാലുശതമാനം തസ്‌തിക മെഡിക്കല്‍ബോര്‍ഡ് 40ശതമാനമോ അതിലേറെയോ ശാരീരികവെല്ലുവിളിയുണ്ടെന്നു സാക്ഷ്യപ്പെടത്തിയവര്‍ക്കായി നീക്കിവെക്കണമെന്നുണ്ട്. ഇതനുസരിച്ചാണു സഹകരണസംഘം രജിസ്‌ട്രാര്‍ പുതിയ സര്‍ക്കുലര്‍ ഇറക്കിയത്.