194N നിയമം മറികടക്കാൻ പ്രാഥമിക സഹകരണ സംഘങ്ങളെ കേരള ബാങ്കിന്റെ ബി.സി ആക്കിയാൽ മതിയെന്ന അഭിപ്രായം ശരിയല്ലെന്ന് തൃശ്ശൂർ ജില്ലാ സഹകരണ ബാങ്ക് മുൻ പ്രസിഡണ്ട് എം.കെ. അബ്ദുൽ സലാം.

adminmoonam

കേരള ബാങ്കിന്റെ ബിസിനസ് കറസ്പോണ്ടൻസ് ആയി മാറി കഴിഞ്ഞാൽ പ്രാഥമിക സഹകരണ സംഘങ്ങൾക്ക് ഇപ്പോഴുള്ളത് പോലെ നിക്ഷേപം സ്വീകരിക്കാനും വായ്പ നൽകാനുള്ള അധികാരം ആർ.ബി.ഐ ഇല്ലാതാക്കുമെന്നും ഇതോടെ പ്രാഥമിക സഹകരണ സംഘങ്ങളുടെ ഐഡന്റിറ്റി തന്നെ ഇല്ലാതാകുമെന്നും തൃശ്ശൂർ ജില്ലാ സഹകരണ ബാങ്ക് മുൻ പ്രസിഡണ്ട് എം.കെ. അബ്ദുൽ സലാം പറഞ്ഞു. നിലവിലെ സഹകരണ മേഖലയിലെ വിഷയങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.കേരളാ ബാങ്കിന്റെ പ്രഖ്യാപനത്തോടെ, പ്രാഥമികസഹകരണ സംഘങ്ങൾക്ക് സ്വതന്ത്രമായി പ്രവർത്തിക്കാൻ സാധിക്കാതെവരുമെന്ന് അദ്ദേഹം പറഞ്ഞു.

പ്രാഥമിക സംഘങ്ങളുടെ ഭരണസമിതികൾ നോക്കുകുത്തികളാകും. ഇതുതന്നെയാണ് ബക്ഷി കമ്മിറ്റി റിപ്പോർട്ടിൽ ഉണ്ടായിരുന്ന നിർദ്ദേശങ്ങളെന്നും അതാണ് അന്നത്തെസർക്കാർ തള്ളിക്കളഞ്ഞതും അദ്ദേഹം പറഞ്ഞു. ഇതുമൂലം സഹകരണമേഖലയിലെ നിക്ഷേപങ്ങൾ സ്വകാര്യധനകാര്യസ്ഥാപനങ്ങളിലേയ്ക് പോകാനിടയാകും. ഇതു സഹകരണ മേഖലയുടെ അന്ത്യം കുറിക്കാൻ ഇടയാക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഒരു കോടിക്ക് മുകളിൽ ഒരു വർഷം പണമായി പിൻവലിച്ചാൽ 2% ടിഡിഎസ് പിടിക്കണമെന്ന നിർദ്ദേശം സഹകരണസംഘങ്ങളെ തകർക്കും. ഈ വിഷയത്തിൽ സംസ്ഥാന സർക്കാർ അടിയന്തരമായി ഇടപെടണം. ടിഡിഎസ് വിഷയത്തിൽ സഹകരണ ജനാധിപത്യ വേദി തൃശൂർ ജില്ലാ ചെയർമാൻ എന്ന നിലയിൽ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Latest News