സഹകരണ മേഖല – അതിജീവനവും, ആദായനികുതി നിയമങ്ങളും വെബിനാർ ഇന്ന് രാവിലെ 11ന്.

adminmoonam

സഹകരണമേഖലയുടെ അതിജീവനവും ആദായനികുതി നിയമവും ഉൾക്കൊള്ളിച്ചുകൊണ്ടുള്ള മൂന്നാംവഴിയുടെ വെബിനാർ അല്പസമയത്തിനകം ആരംഭിക്കും. ഇന്ന് രാവിലെ 11 മുതൽ രണ്ടു മണിക്കൂർ നീളുന്ന വെബിനാറിൽ സഹകരണ,നിയമ,ആദായനികുതി മേഖലകളിലെ വിദഗ്ധർ പങ്കെടുക്കും. ഡോക്ടർ എം. രാമനുണ്ണി മോഡറേറ്ററായിരിക്കും.

സഹകരണ മേഖലയിൽ194N, 194A തുടങ്ങി നിയമങ്ങളെ സംബന്ധിച്ച് സജീവ ചർച്ചകൾ ഉണ്ടാകും. ഒപ്പം മാറുന്ന കാലഘട്ടത്തിനനുസരിച്ച് സഹകരണമേഖലയുടെ ജീവനവും അതിജീവനവും ചർച്ച ചെയ്യപ്പെടും. കോവിഡ് ന്റെ പശ്ചാത്തലത്തിൽ സഹകരണമേഖലയുടെ പ്രവർത്തന ശൈലിയെ സംബന്ധിച്ചും വെബിനാറിൽ ചർച്ച ഉണ്ടാക്കും.
സഹകരണ മേഖലയുമായി ബന്ധപ്പെട്ടമുഴുവൻ പേർക്കും വെബിനാറിൽ പങ്കെടുക്കാം. താഴെക്കാണുന്നിടത്തു അമർത്തിയാൽ വെബിനാറിന്റെ ലിങ്ക് ലഭിക്കും.
ഇവിടെ ക്ലിക്ക് ചെയ്യുക

വെബിനാറിന്റെ സുഖമമായ നടത്തിപ്പിനായി താഴെപ്പറയുന്ന നിർദ്ദേശങ്ങൾ നൽകുന്നു.

1) സംസാരിക്കുന്ന വ്യക്തി മാത്രം തൻറെ ക്യാമറയും മൈക്കും ഓൺ ചെയ്യേണ്ടതാണ്. മറ്റെല്ലാവരും ക്യാമറയും മൈക്കും ഓഫ് ചെയ്യേണ്ടതാണ്.

2) ഒരേസമയം ഒരാൾ മാത്രം ചർച്ചയിൽ പങ്കുകൊള്ളാൻ ശ്രമിക്കണം. എന്തെങ്കിലും നിർദ്ദേശങ്ങളോ ചോദ്യങ്ങളോ ഉണ്ടെങ്കിൽ ചാറ്റ് ബോക്സിൽ ടൈപ്പ് ചെയ്താൽ മതി. എല്ലാവരുടെയും അഭിപ്രായങ്ങൾ പ്രകടിപ്പിക്കാൻ അവസരം ഉണ്ടാകുന്നതാണ്.

3) മെസ്സേജ് നോടൊപ്പം ചേർത്തിട്ടുള്ള ലിങ്കിൽ ക്ലിക്ക് ചെയ്താൽ ചർച്ചയിൽ ചേരുന്നതിന് സാധിക്കുന്നതാണ്.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!