സെമിനാര്‍ നടത്തി
നല്ലൂര്‍നാട് സര്‍വീസ് സഹകരണ ബാങ്കും ഇടവക പഞ്ചായത്തിലെ സഹകരണ സംഘങ്ങളും സംയുക്തമായി സഹകരണ വിദ്യാഭ്യാസം പ്രൊഫഷണല്‍ മാനേജ്‌മെന്റ് പരിശീലന നവീകരണം മുഖ്യധാരയിലേക്ക് എന്ന വിഷയത്തില്‍ സെമിനാര്‍ നടത്തി. മാനന്തവാടി സര്‍ക്കിള്‍ സഹകരണ യൂണിയന്‍ ചെയര്‍മാന്‍ എ. ജോണി ഉദ്ഘാടനം ചെയ്തു.
ബാങ്ക് പ്രസിഡണ്ട് മനു.ജി.കുഴിവേലി അധ്യക്ഷത വഹിച്ചു. കേരള ബാങ്ക് ഇന്‍സ്‌പെക്ടര്‍ ജയരാജന്‍ ആലഞ്ചേരി വിഷയം അവതരിപ്പിച്ചു. അഗ്രികള്‍ച്ചറല്‍ ഇംപ്രൂവ്‌മെന്റ് സംഘം പ്രസിഡണ്ട് ഷില്‍സണ്‍ കോക്കണ്ടത്തില്‍, ഇടവക വനിതാ കോപ്പറേറ്റീവ് സൊസൈറ്റി പ്രസിഡണ്ട് മിനി തുളസീധരന്‍ എന്നിവര്‍ ആശംസയര്‍പ്പിച്ച് സംസാരിച്ചു. മാനന്തവാടി സര്‍ക്കിള്‍ സഹകരണ യൂണിയന്‍ മെമ്പര്‍ ഷറഫുന്നിസ സ്വാഗതവും ബാങ്ക് പ്രസിഡണ്ട് എംപി. വത്സന്‍ നന്ദിയും പറഞ്ഞു.