13 കോടി ജനങ്ങളുള്ള ബിഹാറില്‍ ആകെയുള്ള സഹകരണസംഘങ്ങള്‍ 25,000 മാത്രം
ബിഹാറില്‍ 17,491 സഹകരണസംഘങ്ങള്‍ നാമാവശേഷമായതായി റിപ്പോര്‍ട്ട്. ഏതാണ്ട് 13 കോടി ജനസംഖ്യയുള്ള ബിഹാറില്‍ നിലവില്‍ എല്ലാ വിഭാഗങ്ങളിലുമായി 25,487 സഹകരണസംഘങ്ങളേയുള്ളു. സഹകരണസംഘങ്ങളുടെ തകര്‍ച്ചയ്ക്ക്് ഒരു കാരണം ബിഹാര്‍വിഭജനമാണ്. 2000 നവംബര്‍ 15 നാണു ബിഹാറിനെ വിഭജിച്ച് ജാര്‍ഖണ്ഡ് സംസ്ഥാനം രൂപവത്കരിച്ചത്. വിഭജനത്തിനു മുമ്പു 42,985 സഹകരണസംഘങ്ങള്‍ ബിഹാറിലുണ്ടായിരുന്നു.
പ്രാഥമിക കാര്‍ഷിക വായ്പാസംഘങ്ങള്‍, ക്ഷീരവികസന സംഘങ്ങള്‍, മീന്‍പിടിത്തക്കാരുടെ സംഘങ്ങള്‍ എന്നിവ കഴിഞ്ഞാല്‍ മറ്റു വിഭാഗങ്ങളിലായി 8884 സഹകരണസംഘങ്ങളാണു ബിഹാറിലുള്ളത്. സംസ്ഥാനത്തിപ്പോള്‍ ഏറ്റവും കൂടുതലുള്ളതു ഭവനനിര്‍മാണ സഹകരണസംഘങ്ങളാണ് – 2217 എണ്ണം. നിലവിലുള്ള പല സഹകരണസംഘങ്ങളും നിര്‍ജീവമാണ്. വ്യാവസായികസംഘങ്ങള്‍, ഗ്രാമോദയസംഘങ്ങള്‍, എണ്ണ-ശര്‍ക്കര ഉല്‍പ്പാദകസംഘങ്ങള്‍, ബോട്ട് ഗതാഗതരംഗത്തെ സംഘങ്ങള്‍ തുടങ്ങിയവ നാമാവശേഷമായ സംഘങ്ങളില്‍പ്പെടും.
സംസ്ഥാനത്താകെ പട്ടികജാതി-പട്ടികവര്‍ഗക്കാരുടെ എട്ടു സഹകരണസംഘങ്ങളേയുള്ളു. ലഖിസരായ്, മുസഫര്‍പൂര്‍, നളന്ദ, പട്‌ന എന്നിവിടങ്ങളിലാണ് ഈ സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. വനിതാക്ഷേമത്തിനായുള്ള സഹകരണസംഘങ്ങള്‍ ഏറ്റവും കൂടുതലുള്ളതു പൂര്‍ണിയ ജില്ലയിലാണ്- 145 എണ്ണം. പട്‌നയിലൊഴികെ മറ്റെവിടെയും ടൂറിസംസംഘങ്ങളില്ല. പട്‌നയില്‍ അഞ്ചു ടൂറിസം സംഘങ്ങളാണുള്ളത്.