കഠിനംകുളം സഹകരണ സംഘത്തിന്റെ നീതി മെഡിക്കല്‍ ലാബ് തുടങ്ങി
തിരുവനന്തപുരം കഠിനംകുളം സര്‍വീസ് സഹകരണ സംഘത്തിന്റെ ആഭിമുഖ്യത്തില്‍ കഠിനംകുളം- താമരക്കുളം ശാഖയില്‍ പുതുതായി തുടങ്ങിയ നീതി മെഡിക്കല്‍ ലാബ് പോത്തന്‍കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി. ആര്‍. ഹരിപ്രസാദ് ഉദ്ഘാടനം ചെയ്തു.
സംഘം പ്രസിഡന്റ് വിനയകുമാര്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് അജിത് അനി വാര്‍ഡ് മെമ്പര്‍ റഷാദ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ഭരണസമിതിയംഗം കഠിനംകുളം സാബു സ്വാഗതവും സംഘം സെക്രട്ടറി പ്രീത മണികണ്ഠന്‍ നന്ദിയും പറഞ്ഞു.