100 ചോദ്യങ്ങള്‍ ഉത്തരങ്ങള്‍

Deepthi Vipin lal

100 ചോദ്യങ്ങള്‍

ടി.ടി. ഹരികുമാര്‍
(അസി.ഡയരക്ടര്‍, സഹകരണ വകുപ്പ്, കൊല്ലം)

1. ഇന്ത്യയിലെ ആദ്യത്തെ ജോയിന്റ് സ്‌റ്റോക്ക് ബാങ്ക് ഏത്?

2. ഉടമസ്ഥാവകാശവും കൈവശാവകാശവും വായ്പയ്ക്ക് സെക്യൂരിറ്റിയായി നല്‍കുന്നതിനെ എന്തു വിളിക്കും?

3. മാര്‍ക്കറ്റ് നിരക്കനുസരിച്ച് പലിശനിരക്കില്‍ മാറ്റം വരികയാണെങ്കില്‍ ആ പലിശനിരക്കിനെ എന്തു പറയും?

4. മിക്‌സഡ് ബാങ്കിങ് ഇപ്പോള്‍ മറ്റൊരു പേരിലും അറിയപ്പെടുന്നു. ഏതാണാ പേര്?

5. വാണിജ്യബാങ്കുകളുടെ ജന്മസ്ഥലം?

6. ഡി.ഐ.സി. എന്നാലെന്താണ്?

7. ആര്‍.ബി.ഐ. ബില്ല് റീഡിസ്‌കൗണ്ടിങ് സ്‌കീം എന്നാണ് ആരംഭിച്ചത്?

8. ബ്രിഡ്ജ് ലോണ്‍ മറ്റ് ഏത് പേരിലാണ് അറിയപ്പെടുന്നത്?

9. സി.ഐ.ബി.ഐ.എല്ലിന്റെ മുഴുവന്‍ രൂപം?

10. വിദ്യാഭ്യാസ വായ്പയുടെ തിരിച്ചടവ് ഇന്‍കംടാക്‌സ് ആക്ടിന്റെ എത്രാം വകുപ്പ് പ്രകാരമാണ് കുറവ് ചെയ്യുന്നത്?

11. ഒരേ പലിശനിരക്ക് വായ്പയുടെ മൊത്തം മുതലിന് മുഴുവന്‍ കാലയളവിലും നിലനില്‍ക്കുകയാണെങ്കില്‍ അതിനെ എന്തു വിളിക്കും?

12. ഇന്ത്യയിലെ ആദ്യത്തെ ഷെഡ്യൂള്‍ഡ് സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ബാങ്ക്?

13. ഇന്ത്യയില്‍ സഹകരണ വാരാഘോഷം ആരംഭിച്ച വര്‍ഷം?

14. അപ്പക്‌സ് ലെവലിലുള്ള കേരളത്തിലെ കമോഡിറ്റി മാര്‍ക്കറ്റിങ് സൊസൈറ്റി ഏത്?

15. പ്രാഥമിക പണയബാങ്കിന്റെ വാല്യൂവേഷന്‍ ഓഫീസര്‍ ഏതു റാങ്കിലുള്ള ഉദ്യോഗസ്ഥനാണ്?

16. ടീം ഓഡിറ്റ് ആരംഭിച്ച വര്‍ഷം?

17. അറ്റാദായത്തില്‍ നിന്ന് ഏറ്റവും കുറഞ്ഞത് എത്ര തുകയാണ് വിദ്യാഭ്യാസ ഫണ്ടിലേക്ക് മാറ്റിവയ്ക്കുന്നത്?

18. വകുപ്പ് ( 31 ) പ്രകാരം അപക്‌സ് ബാങ്കുകളിലെ ഭരണസമിതിയില്‍ നോമിനികളെ നിയമിക്കുന്നത് ആരാണ്?

19. കമ്മിറ്റി മീറ്റിംഗ് വിളിച്ചു കൂട്ടാനുള്ള രജിസ്ട്രാറുടെ അധികാരം പ്രതിപാദിക്കുന്ന വകുപ്പ്?

20. സഹകരണ സംഘത്തിലെ സ്ഥിരം രജിസ്റ്ററല്ലാത്ത ഒന്നാണിത്. ഏത്?

21. ചട്ടം 76 എന്താണ് പ്രതിപാദിക്കുന്നത്?

22. വകുപ്പ് 67 ( ബി ) കെ.സി.എസ്. ആക്ട് എന്താണ് ?

23. ജനറല്‍ റിസര്‍വ് ഏതില്‍ വരില്ല?

24. ട്രയല്‍ ബാലന്‍സിലെ ഒരു വശത്തുള്ള തെറ്റുകളെ തിരുത്തുന്ന അക്കൗണ്ട് ഏത്?

25. റിസര്‍വ്് ഫോര്‍ ഓവര്‍ഡ്യൂ ഇന്ററസ്റ്റ് എവിടെ ഡെബിറ്റ് ചെയ്യും?

26. ബില്‍ഡിങ്ങിന്റെ റിപ്പയറിങ് എന്തു ചെലവാണ്?

27. നോട്ടിങ് ചാര്‍ജ് ഡ്രോയര്‍ കൊടുത്താല്‍ ഏത് അക്കൗണ്ടില്‍ ഡെബിറ്റ് ചെയ്യും?

28. നോണ്‍ ട്രേഡിങ് സ്ഥാപനങ്ങളിലെ റസീപ്റ്റ് ആന്റ്് പേയ്‌മെന്റ് അക്കൗണ്ടിനെ എന്തുവിളിക്കും?

29. പെറ്റിക്യാഷ് ബുക്ക് കൈകാര്യം ചെയ്യുന്നത് എന്തു ചെലവാണ്?

30. പാസ് ബുക്കിലെ ക്രെഡിറ്റ് ബാലന്‍സ് എന്താണ്?

31. ഫിക്‌സഡ് അസറ്റിലെ വില്പനയിലുണ്ടാകുന്ന നഷ്ടം എവിടെ കാണാനാകും?

32. കമ്മീഷന്‍ സ്വീകരിക്കുമ്പോള്‍ ഓണേഴ്‌സ് ഇക്വിറ്റിക്ക് എന്തു സംഭവിക്കും?

33. അക്കൗണ്ടിങ് പിരിയഡ് കണ്‍സെപ്റ്റിന് ഏതു കണ്‍സെപ്റ്റുമായിട്ടാണ് ബന്ധമുള്ളത്?

34. ക്രെഡിറ്റ് സെയിലിന്റെ സോഴ്‌സ് ഓഫ് ഡോക്യൂമെന്റ് ഏതാണ്?

35. ഒരു അസറ്റിന്റെ കോസ്റ്റ് ഒരു നിശ്ചിത പിരിയഡില്‍ അലോക്കേറ്റ് ചെയ്ത് തീര്‍ക്കുന്നതിനെ എന്തു വിളിക്കും?

36. സര്‍ക്യൂലേറ്റിങ് അസറ്റിനെ വിളിക്കുന്ന മറ്റൊരു പേര്?

37. കാരിയേജ് ചെലവ് ഡെബിറ്റ് ചെയ്യുന്നത് എവിടെയാണ്?

38. പ്രൊവിഷന്‍ ഫോര്‍ ബാഡ് ഡെബ്റ്റ്‌സ് എന്താണ്?

39. ഡിമിനിഷിങ് ബാലന്‍സ് മെതേഡില്‍ ഡിപ്രിസിയേഷന്‍ കണക്കാക്കുന്നത് എങ്ങനെയാണ്?

40. കണ്‍സൈനി കണ്‍സൈനര്‍ക്ക് അയച്ചുകൊടുക്കുന്ന സ്റ്റേറ്റ്‌മെന്റിനെ എന്തു വിളിക്കും?

41. ഔട്ട്പുട്ട് ബെയ്‌സ്ഡ് വേജസിനെ എന്തുവിളിക്കും?

42. സംഘത്തിന്റെ കറന്റ് റേഷ്യോ 3:2 ആണ്. വര്‍ക്കിങ് കാപ്പിറ്റല്‍ പതിനായിരം. എന്നാല്‍, കറന്റ് അസറ്റ്് എത്രയായിരിക്കും?

43. സഹകരണ ഓഡിറ്ററുടെ യോഗ്യതകള്‍ പ്രതിപാദിക്കുന്ന ചട്ടം?

44. മണി മാര്‍ക്കറ്റ് നിയന്ത്രിക്കുകയും റഗുലേറ്റു ചെയ്യുകയും ചെയ്യുന്നത് ആരാണ്?

45. ഗാര്‍ണിഷി ഓര്‍ഡര്‍ പുറപ്പെടുവിക്കുന്നത് ആരാണ്?

46. എല്ലാ ബിസിനസ് ഇടപാടുകളും ആദ്യം രേഖപ്പെടുത്തുന്ന ബുക്ക് ഏത്?

47. എത്ര ശതമാനമാണ് വസ്തുവിന് ഡിപ്രിസിയേഷന്‍ ചാര്‍ജ് ചെയ്യുന്നത്?

48. പ്രാഥമിക കണ്‍സ്യൂമര്‍ സൊസൈറ്റിയുടെ ഓഡിറ്റ് ഫീസ് ചാര്‍ജ് ചെയ്യുന്നത് എങ്ങനെയാണ്?

49. ഓഡിറ്റ് പൂര്‍ത്തീകരിച്ചാല്‍ എത്ര കാലയളവിനുള്ളില്‍ ഓഡിറ്റ് സര്‍ട്ടിഫിക്കറ്റ് കൊടുക്കണം?

50. ടെസ്റ്റ് ക്രിക്കറ്റില്‍ ഹാട്രിക് നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം എന്ന ബഹുമതി ആര്‍ക്കാണ് ലഭിച്ചത്?

51. ലോക പുസ്തക ദിനം എന്നാണ്?

52. കുട്ടികളില്‍ കാണുന്ന, വായിക്കാനുള്ള വൈകല്യത്തെ എന്തു വിളിക്കുന്നു?

53. ഇന്ത്യയില്‍ ജി.എസ്.ടി. നടപ്പാക്കിയ ആദ്യ സംസ്ഥാനം?

54. ഇ.എം.എസിന്റെ നേതൃത്വത്തില്‍ അധികാരത്തില്‍ വന്ന ആദ്യത്തെ കേരള മന്ത്രിസഭയിലെ ധനകാര്യമന്ത്രി ആരായിരുന്നു?

55. ഇന്ത്യ സന്ദര്‍ശിച്ച ആദ്യത്തെ യു.എസ്. പ്രസിഡന്റ് ?

56. ബാങ്കിങ്ങിന്റെ ഒരു പ്രാകൃത രൂപം?

57. ഇന്ത്യയില്‍ റേഡിയോ പ്രക്ഷേപണം ആരംഭിച്ച വര്‍ഷമേത്?

58. എന്നു മുതലാണ് ‘ആകാശവാണി’ എന്ന പേരില്‍ ഇന്ത്യന്‍ റേഡിയോ ശ്യംഖല അറിയപ്പെട്ടത്?

59. റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സിന്റെ പുതിയ പേര്?

60. ഈയിടെ ഹെലികോപ്റ്റര്‍ അപകടത്തില്‍ മകനോടൊപ്പം മരിച്ച അമേരിക്കന്‍ ബാസ്‌കറ്റ്‌ബോള്‍ താരം?

61. ഏത് സംസ്ഥാന സര്‍ക്കാരാണ് സര്‍ക്കാര്‍ ജീവനക്കാരുടെ പ്രവൃത്തി ദിനങ്ങള്‍ ആഴ്ചയില്‍ അഞ്ചാക്കിക്കുറച്ചത്?

62. ഇന്ത്യന്‍ ആസൂത്രണത്തിന്റെ പിതാവ്?

63. പഞ്ചായത്തിരാജ്, നഗരപാലിക സംവിധാനങ്ങള്‍ നിലവില്‍ വരാന്‍ കാരണമായ ഭരണഘടനാ ഭേദഗതി?

64. അത്യുത്പാദനശേഷിയുള്ള വിത്തിനങ്ങള്‍, ജലസേചനസൗകര്യങ്ങള്‍, രാസവളം, കീടനാശിനികള്‍, കുറഞ്ഞ പലിശയില്‍
സാമ്പത്തിക സഹായം എന്നിവ ഉപയോഗപ്പെടുത്തി കാര്‍ഷിക ഉത്പാദനത്തില്‍ വരുത്തിയ പുരോഗതിക്ക് പറയുന്ന പേര്?

65. ‘ഇന്ത്യയുടെ ആസൂത്രിത സമ്പദ്‌വ്യവസ്ഥ’ ( Planned Economy of India ) എന്ന പുസ്തകം രചിച്ചതാര്?

66. ഇന്ത്യന്‍ ഭരണഘടനയുടെ സംരക്ഷകന്‍ എന്നറിയപ്പെടുന്നത്?

67. ഇന്ത്യയില്‍ സുപ്രീം കോടതി നിലവില്‍ വന്ന വര്‍ഷം?

68. കഴിഞ്ഞ റിപ്പബ്ലിക് ദിനത്തില്‍ പത്മവിഭൂഷന്‍ ബഹുമതിയ്ക്ക് അര്‍ഹനായ മുന്‍ പ്രതിരോധമന്ത്രി?

69. 2019 ല്‍ യുനെസ്‌കോയുടെ ലോക പൈതൃകപ്പട്ടികയില്‍ സ്ഥാനം നേടിയ ഇന്ത്യന്‍ നഗരം?

70. ഈയിടെ നമസ്‌തേ ട്രംപ് പരിപാടി നടന്നതെവിടെ?

71. 2019 ല്‍ ഭാരത്‌രത്‌ന ലഭിച്ച മുന്‍ രാഷ്ട്രപതി?

72. 2024 ലെ ഒളിമ്പിക്‌സിന് വേദിയായി തിരഞ്ഞെടുക്കപ്പെട്ട നഗരമേത്?

73. ഐക്യരാഷ്ട്ര സഭയുടെ പുതിയ റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യക്കാര്‍ ഏറ്റവും കൂടുതല്‍ കുടിയേറിയത് ഏതു രാജ്യത്തേക്കാണ്?

74. സെന്റര്‍ ഫോര്‍ മീഡിയ സ്റ്റഡീസിന്റെ പുതിയ സര്‍വേ റിപ്പോര്‍ട്ട് അനുസരിച്ച് അഴിമതിയില്‍ ഏറ്റവും മുന്നിലുള്ള ഇന്ത്യന്‍ സംസ്ഥാനമേത്?

75. സ്വതന്ത്ര ഇന്ത്യയിലെ എത്രാമത് സെന്‍സസാണ് 2021 ല്‍ നടക്കാനിരിക്കുന്നത്?

76. ഐ.എസ്.ആര്‍.ഒ. 2020 ജനുവരി 17ന് വാര്‍ത്താ വിനിമയം ലക്ഷ്യവെച്ച് വിക്ഷേപിച്ച ഉപഗ്രഹത്തിന്റെ പേരെന്ത്?

77. 2020-21 ലെ കേന്ദ്ര ബജറ്റിന്റെ മൂന്നു പ്രധാന ഊന്നലുകള്‍ ഏതെല്ലാം?

78. ഭാരത്‌രത്‌നയും പാകിസ്താന്റെ പരമോന്നത ബഹുമതിയായ നിഷാന്‍-ഇ- പാകിസ്താനിയും ലഭിച്ച നേതാവ്?

79. ഭാരത്‌രത്‌ന ലഭിച്ച ആദ്യത്തെ സിനിമാനടന്‍ ?

80. സ്വന്തം ലോഗോയുള്ള ആദ്യത്തെ ഇന്ത്യന്‍ നഗരം?

81. ഏതു രാജ്യത്തുള്ളവരാണ് ഏറ്റവും കൂടുതല്‍ നൊബേല്‍ സമ്മാനത്തിന് അര്‍ഹരായിട്ടുള്ളത്?

82. സാഹിത്യ നൊബേല്‍ ജേതാവിനെ നിര്‍ണയിക്കുന്നത് ആര്?

83. കേരളത്തിലെ സ്റ്റാറ്റിസ്റ്റിക്കല്‍ കമ്മീഷന്റെ ചെയര്‍മാനാര്?

84. ഇന്റര്‍നാഷണല്‍ വേള്‍ഡ് ഗെയിംസിന്റെ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യന്‍ വനിതാ ഹോക്കി താരം?

85. സെന്‍സര്‍ ബോര്‍ഡിന്റെ പുതിയ ചെയര്‍മാന്‍?

86. ഇന്ത്യയിലെ ഏറ്റവും ഉയര്‍ന്ന സമ്മാനത്തുകയുള്ള സാഹിത്യ പുരസ്‌കാരമേത്?

87. ഐക്യരാഷ്ട്ര സഭയുടെ എത്രാമത് വാര്‍ഷികമാണ് 2020 ല്‍?

88. 43 വര്‍ഷത്തിനു ശേഷം ഈയിടെ വീണ്ടും പ്രധാനമന്ത്രിയെ നിയമിച്ച രാജ്യം?

89. യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മീഷന്റെ പുതിയ ചെയര്‍മാന്‍ ആര്?

90. ഭാരത്‌രത്‌ന, ഓസ്‌കര്‍, ഫാല്‍ക്കേ എന്നീ അവാര്‍ഡുകള്‍ നേടിയ ഏക വ്യക്തി?

91. ഡെപ്പോസിറ്റ് ഇന്‍ഷുറന്‍സ് സ്‌കീമില്‍ സഹകരണ ബാങ്കുകള്‍ അംഗമായ വര്‍ഷം?

92. ത്രിഫ്റ്റ് എന്നതുകൊണ്ട് എന്താണ് അര്‍ഥമാക്കുന്നത്?

93. ഓഹരികള്‍ ഹൈപ്പോതിക്കേഷന് വിധേയമല്ല എന്ന് പ്രതിപാദിക്കുന്ന റൂള്‍?

94. ഡിസ്ട്രസ് പര്‍ച്ചേസ് എന്തുമായിട്ടാണ് ബന്ധപ്പെടുന്നത്?

95. നാച്ചുറല്‍ ഗാര്‍ഡിയന്‍ ഓഫ് മൈനര്‍ ആരാണ്?

96. കാഷ് റിസര്‍വ് റേഷ്യോയും സ്റ്റാറ്റിയൂട്ടറി ലിക്വിഡിറ്റി റേഷ്യോയും ഏതുമായി ബന്ധപ്പെട്ടതാണ്?

97. ഇന്ത്യയില്‍ കമേഴ്‌സ്യല്‍ ബാങ്ക് രൂപവത്കരിക്കുന്നത് എങ്ങനെ?

98. സാമ്പത്തിക പ്രശ്‌നങ്ങളെത്തുടര്‍ന്ന് ഈയിടെ റിസര്‍വ് ബാങ്കിന്റെ നടപടികള്‍ക്കു വിധേയമായ സ്വകാര്യ ബാങ്ക് ഏത്?

99. കൊളാറ്ററല്‍ സെക്യൂരിറ്റി എന്താണ്?

100. സംഗീതരംഗത്ത് കേരള സര്‍ക്കാര്‍ നല്‍കുന്ന പരമോന്നത ബഹുമതിയായ സ്വാതി പുരസ്‌കാരം ഇക്കൊല്ലം നേടിയ വ്യക്തി?

 

ഉത്തരങ്ങള്‍

1. ഇമ്പീരിയല്‍ ബാങ്ക്

2. ഹൈപ്പോതിക്കേഷന്‍

3. ഫ്‌ളോട്ടിംഗ് റേറ്റ്

4. യൂണിവേഴ്‌സല്‍ ബാങ്കിങ്

5. ജര്‍മനി

6. ഡെപ്പോസിറ്റ് ഇന്‍ഡസ്ട്രിയല്‍ കോര്‍പ്പറേഷന്‍

7. 1970

8. സ്വിംഗ് ലോണ്‍

9. ക്രെഡിറ്റ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ ഇന്ത്യ ലിമിറ്റഡ്

10. വകുപ്പ് 80

11. ഫ്‌ളാറ്റ് റേ്റ്റ്

12. തമിഴ്‌നാട് സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ബാങ്ക്

13. 1954

14. റബ്ബര്‍ മാര്‍ക്ക്

15. അസിസ്റ്റന്റ് രജിസ്ട്രാര്‍

16. 1988

17. രണ്ടായിരം രൂപ

18. ഗവണ്‍മെന്റ്

19. വകുപ്പ് 30 (4)

20. ചിട്ടി ലഡ്ജര്‍

21. മൂവബിള്‍ പ്രോപ്പര്‍ട്ടിയുടെ പിടിച്ചെടക്കലും വില്‍പ്പനയും

22. ഡെപ്പോസിറ്റ് ഗ്യാരണ്ടി സ്‌കീം

23. പ്രോഫിറ്റ് ആന്റ് ലോസ് അക്കൗണ്ട്

24. സസ്‌പെന്‍സ് അക്കൗണ്ട്

25. പ്രോഫിറ്റ് ആന്റ് ലോസ് അക്കൗണ്ട്

26. റവന്യൂ എക്‌സ്‌പെന്‍സ്

27. ഡ്രോയിയുടെ

28. കാഷ് ബുക്ക്

29. സ്‌മോള്‍ പേ്‌മെന്റ്

30. ഡെപ്പോസിറ്റ്

31. അസറ്റ് അക്കൗണ്ട്

32. വര്‍ധിക്കും

33. ഗോയിങ് കണ്‍സെപ്റ്റ്

34. കോപ്പി ഓഫ് ഇന്‍വോയ്‌സ്

35. ഡിപ്രിസിയേഷന്‍

36. കറന്റ് അസറ്റ്

37. ട്രേഡിങ് അക്കൗണ്ടില്‍

38. ലൈബിലിറ്റി

39. അസറ്റിന്റെ കുറഞ്ഞ വാല്യൂവിന്റെ നിശ്ചിത ശതമാനം

40. അക്കൗണ്ട് സെയില്‍

41. പീസ് റേറ്റ് വേജസ്

42. അമ്പതിനായിരം

43. ചട്ടം 64 എ

44. ആര്‍.ബി.ഐ.

45. സിവില്‍ കോടതി

46. ഡേ ബുക്ക്

47. ലാന്‍ഡിന് ഡിപ്രിസിയേഷന്‍ ചാര്‍ജ് ചെയ്യില്ല

48. വില്പ്പനയുടെ അടിസ്ഥാനത്തില്‍

49. മൂന്നു മാസത്തിനുള്ളില്‍

50. പാകിസ്താന്‍ താരമായ നസീം ഷാ

51. ഏപ്രില്‍ 23

52. ഡിസ്‌ലെക്‌സിയ

53. അസം

54. സി. അച്യുതമേനോന്‍

55. ഡി. ഐസനോവര്‍. 1959-ല്‍

56. ചിട്ടി

57. 1927 ല്‍

58. 1956 മുതല്‍

59. ഇന്ത്യന്‍ ആര്‍.പി.എഫ്. സര്‍വീസ്

60. കോബി ബ്രയന്‍

61. മഹാരാഷ്ട്ര

62. എം. വിശ്വേശ്വരയ്യ
63. 73,74 ഭേദഗതി

64. ഹരിതവിപ്ലവം

65. എം. വിശ്വേശ്വരയ്യ

66. സുപ്രീംകോടതി

67. 1950 ജനുവരി 28

68. ജോര്‍ജ് ഫെര്‍ണാണ്ടസ്

69. ജയ്പ്പൂര്‍

70. അഹമ്മദാബാദ് മൊട്ടേരയിലെ സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍

71. പ്രണബ് മുഖര്‍ജി

72. പാരീസ്

73. യു.എ.ഇ.

74. കര്‍ണാടക

75. എട്ടാമത്

76. ജി സാറ്റ് 30

77. ഉത്കര്‍ഷേച്ഛ, സാമ്പത്തിക വികസനം, കരുതല്‍

78. മൊറാര്‍ജി ദേശായി

79. എം.ജി. രാമചന്ദ്രന്‍ (1988ല്‍)

80. ബെംഗളൂരു

81. അമേരിക്ക

82. സ്വീഡിഷ് അക്കാദമി

83. പി.സി. മോഹനന്‍

84. റാണി രാംപാല്‍ ( ഇന്ത്യന്‍ ഹോക്കി ടീം ക്യാപ്റ്റന്‍)

85. പ്രസൂണ്‍ ജോഷി

86. ജെ.സി.ബി. പുരസ്‌കാരം ( 25 ലക്ഷം രൂപ )

87. 75-ാമത്

88. ക്യൂബ. മാനുവല്‍ മാരെറോ ക്രൂസ് ആണ് പുതിയ പ്രധാനമന്ത്രി

89. പ്രൊഫ. ധീരേന്ദ്രപാല്‍ സിങ്

90. സത്യജിത് റായ്

91. 1968 ല്‍

92. സമ്പാദ്യശീലം

93. റൂള്‍ 22

94. കയര്‍

95. പിതാവ്

96. ലിക്വിഡിറ്റ് മാനേജ്‌മെന്റ്

97. ജോയിന്റ് സ്റ്റോക്ക് കമ്പനിയായി

98. യെസ് ബാങ്ക്

99. ടാഞ്ചിബിള്‍ സെക്യൂരിറ്റി

100. ഡോ. എല്‍. സുബ്രഹ്മണ്യം

Leave a Reply

Your email address will not be published.