100 ചോദ്യങ്ങള്‍ ഉത്തരങ്ങള്‍
ചോദ്യങ്ങള്‍
————
1. മൂന്നു സഹോദരന്മാര്‍. ഇതില്‍ ഇളയ ആള്‍ പ്രസിഡന്റ്. മൂത്തവരില്‍ ഒരാള്‍ പ്രധാനമന്ത്രി. മറ്റൊരാള്‍ ഭക്ഷ്യ മന്ത്രി. ഏതു രാജ്യത്താണിത് ?
2. കേരള സഹകരണസംഘം നിയമത്തിലെ ചട്ടം 190 എന്താണ് പ്രതിപാദിക്കുന്നത്?
3. കേരളത്തില്‍ ഏറ്റവുമധികം സഹകരണ സ്ഥാപനങ്ങളുള്ള ജില്ല?
4. കൊച്ചി സെന്‍ട്രല്‍ സഹകരണ ബാങ്ക് സ്ഥാപിച്ചത് എന്ന്?
5. ലോക സഹകരണ സംഘങ്ങളുടെ പട്ടികയില്‍ ഇടം പിടിച്ച ഇന്ത്യയിലെ രണ്ട് സഹകരണ സ്ഥാപനങ്ങള്‍?
6. സഹകരണ സ്ഥാപനങ്ങളുടെ വളര്‍ച്ചയില്‍ ഒന്നാമത് നില്‍ക്കുന്ന രാജ്യം?
7. തൊഴിലിന്റെയും വാര്‍ഷിക ജി.ഡി.പി ഇന്‍ഡക്‌സിന്റെയും കാര്യത്തില്‍ സഹകരണമേഖലയില്‍ മുന്നില്‍ നില്‍ക്കുന്ന രാജ്യം?
8 സ്റ്റാലിന്റെ ജന്മനാടായ ജോര്‍ജിയയില്‍ സഹകരണ സ്ഥാപനം ആരംഭിച്ചതാര്?
9. ലോകത്തെ ഏറ്റവും വലിയ സഹകരണസംഘം ഏത്?
10. 1914 ല്‍ തിരുവിതാംകൂറില്‍ രാജഭരണകാലത്ത് ആരംഭിച്ച തിരുവനന്തപുരം സെന്‍ട്രല്‍ കോ-ഓപ്പറേറ്റീവ് ബാങ്ക് പിന്നീട് ഏതു ബാങ്കായി മാറി?
11. നീതി ആയോഗിന്റെ ഇന്ത്യ ഇന്നവേഷന്‍ ഇന്‍ഡക്‌സില്‍ ഒന്നാം സ്ഥാനത്തുള്ള സംസ്ഥാനം ?
12. ഇന്ത്യയിലെ ആദ്യത്തെ ആനിമേറ്റഡ് ഫീച്ചര്‍ ഫിലിമായ ‘ രാമായണ ‘ നിര്‍മിച്ചതാര് ?
13. അനേകം ബദലുകളില്‍ ( alternatives ) നിന്ന് ഒന്നിനെ തിരഞ്ഞെടുത്താല്‍ അതിനെ എന്തു വിളിക്കും?
14. എസ്പ്രിറ്റ് ഡി കോര്‍പ്‌സ് ( esprit de corps ) എന്നതുകൊണ്ട് എന്താണുദ്ദേശിക്കുന്നത്?
15. ഉത്തരവാദിത്തം എന്നതുകൊണ്ട് എന്താണുദ്ദേശിക്കുന്നത്?
16. ഒരു നിശ്ചിത കാലയളവിലെ ചെലവ് അക്കങ്ങളില്‍ തയാറാക്കിയാല്‍ അതിനെ എന്തു വിളിക്കും?
17. ഇന്ത്യന്‍ പാര്‍ട്ട്ണര്‍ഷിപ്പ് എന്നാണ് നിലവില്‍ വന്നത്?
18. കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ ആക്ട് നിലവില്‍ വന്നതെപ്പോള്‍?
19. ബി.പി.ഒ ( BPO ) യുടെ മുഴുവന്‍ രൂപം എന്താണ്?
20. റ്റി.ക്യൂ.എം ( TQM ) എന്നാലെന്ത്?
21. ഐഡന്റിറ്റി കാര്‍ഡ് ഏത് റൂളനുസരിച്ചാണ് കൊടുക്കുന്നത്?
22. ലീഡ് ബാങ്ക് സ്‌കീം ആര്‍.ബി.ഐ. അനുവദിച്ചത് എന്ന്?
23. സോഷ്യല്‍ വെല്‍ഫേര്‍ സൊസൈറ്റി എന്നു വിളിക്കുന്നത് ഏതിനെയാണ്?
24. അറ്റാച്ച്‌മെന്റ് വിധേയമാക്കാത്ത ഫണ്ട് ഏതാണ്?
25. സഹകരണ നിയമം ആദ്യമായി നടപ്പാക്കിയ ഇന്ത്യന്‍ സംസ്ഥാനം ഏത്?
26. വോട്ട് രേഖപ്പെടുത്തുന്നത് എങ്ങനെ എന്നു അനുശാസിക്കുന്ന സഹകരണച്ചട്ടം ഏത്?
27. സംസ്ഥാന സഹകരണ യൂണിയന്റെ സെക്രട്ടറി ഏതു പദവിയുള്ള ആളാണ്?
28. സ്‌പെഷ്യല്‍ ഓഫീസര്‍ ഏതു പദവിയുള്ള ഉദ്യോഗസ്ഥനാണ്?
29. കോണ്‍ട്രാക്ട് ഓഫ് ഗാരന്റി എങ്ങനെയാണ് നടപ്പാക്കുന്നത്?
30. പ്രാഥമിക വായ്പാ സംഘങ്ങളിലെ അടിസ്ഥാന വോട്ടര്‍ പട്ടിക ആരാണ് പ്രസിദ്ധപ്പെടുത്തുന്നത്?
31. അക്വിറ്റന്‍സ് റോള്‍ എത്ര വര്‍ഷമാണ് സൂക്ഷിക്കുന്നത്?
32. സഹകരണ സംഘത്തിന്റെ കിട്ടാക്കടം എഴുതിത്തള്ളുന്നത് ആരാണ്?
33. സഹകരണ സംഘം ലൈബ്രറി ആരംഭിക്കണമെന്ന് പ്രതിപാദിക്കുന്ന സെക്ഷന്‍?
34. സഹകരണസംഘം തിരഞ്ഞെടുപ്പില്‍ കെട്ടിവെച്ച തുക തിരിച്ചുകിട്ടണമെങ്കില്‍ പോളിങ്ങില്‍ എത്ര ശതമാനം വോട്ട് സ്ഥാനാര്‍ഥി നേടിയിരിക്കണം?
35. സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ പ്രമോഷന്‍ തീരുമാനിക്കുന്നത് ആരാണ്?
36. എത്ര തരം പെനാല്‍റ്റിയാണ് സഹകരണ ജീവനക്കാരുടെ മേല്‍ ചുമത്തുന്നത്?
37. ഇന്ത്യന്‍ സഹകരണ സ്ഥാപനങ്ങള്‍ ഏതു രീതിയിലാണ് ആരംഭിച്ചത്?
38. റൂള്‍ 191 പ്രതിപാദിക്കുന്നത് എന്താണ്?
39. സര്‍വീസിലിരിക്കെ മരിച്ചവരുടെ ആശ്രിതര്‍ക്കുള്ള നിയമനം പ്രതിപാദിക്കുന്ന റൂള്‍?
40. സെക്ഷന്‍ 68 ( എ ) അനുസരിച്ച് നിയമിക്കപ്പെടുന്ന ഉദ്യോഗസ്ഥന്‍ ആര്?
41. ഏതു പദവിയിലുള്ള ഉദ്യോഗസ്ഥനാണ് ട്രിബ്യൂണലായി നിയമിക്കപ്പെടുന്നത്?
42. ബ്ലൂ ചിപ്പ് സെക്യൂരിറ്റീസ് എന്നതു കൊണ്ട് എന്താണുദ്ദേശിക്കുന്നത്?
43. ലോക ബാങ്കിന്റെ ആസ്ഥാനം എവിടെയാണ്?
44. ഐക്യരാഷ്ട്ര സംഘടന ഇന്റര്‍ നാഷണല്‍ ഇയര്‍ ഓഫ് കോ-ഓപ്പറേറ്റീവ് ആയി ഏതു വര്‍ഷമാണ് പ്രഖ്യാപിച്ചത്?
45. സഹകരണവകുപ്പിന്റെ തലവനാര്?
46. ടീം ഓഡിറ്റ് എന്നാണ് നിലവില്‍ വന്നത്?
47. ഒരു മനുഷ്യന്‍ ഒരൊറ്റവോട്ട് എന്നത് ഏതിന്റെ അടിസ്ഥാനമാണ്?
48. സഹകരണ സ്ഥാപനത്തിന്റെ ബൈലോ ഭേദഗതി ചെയ്യുന്നത് ആരാണ്?
49. കേരള സ്‌റ്റേറ്റ് സഹകരണ ഹൗസിങ് ഫെഡറേഷന്റെ ആസ്ഥാനം?
50. ധവള വിപ്ലവം ആരാണ് നയിച്ചത്?
51. കേരളത്തിലെ ഹോളണ്ട് എന്നറിയപ്പെടുന്ന പ്രദേശം ഏതാണ്?
52. രണ്ടു ഭൂഖണ്ഡങ്ങളില്‍ രണ്ട് കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ രൂപവത്കരണത്തിന് നേതൃത്വം കൊടുത്ത ഇന്ത്യക്കാരന്‍?
53. 1920 ഒക്ടോബര്‍ 17 ന് ഇന്നത്തെ ഉസ്ബക്കിസ്ഥാനിലെ താഷ്‌കെന്റില്‍ എന്ത് ചരിത്ര സംഭവമാണ് നടന്നത്?
54. 2018 ലെ സാഹിത്യത്തിനുള്ള നോബല്‍ സമ്മാനം ലഭിച്ചതാര്‍ക്ക്?
55. ‘മീശ ‘ എന്ന നോവലിന്റെ രചയിതാവ്?
56. കദ്രി ഗോപാല്‍നാഥിനെ പ്രശസ്തനാക്കിയ സംഗീത ഉപകരണം?
57. ‘വോളിബോള്‍’ എന്ന കായിക വിനോദം കണ്ടുപിടിച്ചതാര്?
58. ഒരു ബിസിനസ്സിന്റെ ഉത്പാദനച്ചെലവും വിറ്റുവരവും തുല്യമായിരിക്കുന്ന അവസ്ഥയെ വിളിക്കുന്ന പേര്?
59. ജീവിതം ലളിതമാക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് പ്രതിപാദിക്കുന്ന ലോകോത്തര സാഹിത്യകൃതി ഏതാണ്?
60. സാഹിത്യകൃതികള്‍ക്കുള്ള പകര്‍പ്പവകാശ നിയമം ഇന്ത്യയില്‍ നിലവില്‍ വന്നത് എന്ന്?
61. ഇത്തവണത്തെ എഴുത്തച്ഛന്‍ പുരസ്‌കാരം നേടിയ എഴുത്തുകാരനാര് ?
62. 2019-ലെ വയലാര്‍ പുരസ്‌കാരം ലഭിച്ചതാര്‍ക്ക്?
63. Good Economics for Hard Times എന്ന ഗ്രന്ഥത്തിന്റെ രചയിതാവാര് ?
64. ചൈനീസ് റിപ്പബ്ലിക്ക് സ്ഥാപിതമായിട്ട് എത്ര വര്‍ഷമായി?
65. ആംനസ്റ്റി ഇന്റര്‍നാഷണല്‍ ആരംഭിച്ചതെന്ന്?
66. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജെന്‍സിന്റെ പിതാവാര്?
67. ഇന്ത്യന്‍ കരകൗശല – കൈത്തറി മേഖലകളില്‍ ഉദയം കൊണ്ട സഹകരണ പ്രസ്ഥാനവുമായി
ബന്ധപ്പെട്ട സ്വാതന്ത്യസമര സേനാനി ആര്?
68. സാഹിത്യത്തിനുള്ള നൊബേല്‍ സമ്മാനം ആദ്യമായി ലഭിച്ചതാര്‍ക്ക് ?
69. ഇന്ത്യയിലെ ആദ്യത്തെ ഇന്റര്‍നെറ്റ് പത്രം ഏത് ?
70. സംസ്‌കൃതത്തില്‍ നിന്ന് പേര്‍ഷ്യന്‍ ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ട കല്‍ഹണന്റെ വംശാവലി കാവ്യം?
71. സംസ്‌കൃതത്തില്‍ നിന്ന് പേര്‍ഷ്യന്‍ ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ട ഭാസ്‌കരാചാര്യരുടെ ഗണിത ഗ്രന്ഥം ഏതാണ്?
72. ‘മെലിഞ്ഞവരുടെ മനഃശാസ്ത്രം’ എന്ന കഥയുടെ രചയിതാവ് ആര്?
73. രാജ്യത്തെ ആദ്യത്തെ മഹിളാമാള്‍ എവിടെയാണ് ആരംഭിച്ചത്?
74. ‘ഗ്ലോബല്‍ സൗത്ത്’ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് എന്താണ്?
75. ഫാദര്‍ ഓഫ് ഇന്ത്യന്‍ ന്യൂക്ലിയര്‍ സയന്‍സ് ആരാണ്?
76. മിക്കി മൗസ് രൂപവത്കരിച്ചതാര്?
77. ഹോക്കി വിസാര്‍ഡ് എന്നറിയപ്പെടുന്നതാര്?
78. കേരള മാര്‍ക്കറ്റിങ്ങ് സൊസൈറ്റിക്ക് ഏതു തരം ഘടനയാണുള്ളത്?
79. ജപ്പാന്‍ സഹകരണമേഖല ഏതു രീതിയിലാണ് വികാസം പ്രാപിച്ചത്?
80. എഴുത്തുകാരുടെ കേരളത്തിലെ സഹകരണസംഘം ഏതാണ്?
81. പണപ്പെരുപ്പം നിയന്ത്രിക്കാന്‍ ആര്‍.ബി.ഐ. അവലംബിക്കുന്ന മാര്‍ഗം ഏതാണ്?
82. ബുക്ക് ഓഫ് ഒറിജിനല്‍ എന്‍ട്രി ഏതാണ്?
83. ബാങ്ക് നിയമം സഹകരണസ്ഥാപനങ്ങളില്‍ നടപ്പാക്കിയതെന്ന്?
84. ഔട്ട്‌സ്റ്റാന്‍ഡിങ്ങ് സാലറി എന്താണ്?
85. ആസ്തികള്‍ക്ക് ഏതുതരം ബാലന്‍സാണുള്ളത് ?
86. മിനിട്ട്‌സ് ബുക്കിന്റെ കസ്റ്റോഡിയന്‍ ആരാണ്?
87. റിസര്‍വ് ഫണ്ട് എവിടെ നിന്നാണ് ഉണ്ടാക്കുന്നത്?
88. നീതിസ്‌റ്റോര്‍ കേരളത്തില്‍ എന്നാണ് ആരംഭിച്ചത്?
89. കേരളത്തിലെ ആദ്യത്തെ ബാങ്ക് ഏതാണ്?
90. എസ്.ബി.ഐ. എന്നാണ് ആരംഭിച്ചത്?
91. ഉടമ്പടി നിയമത്തിനു കീഴില്‍ നടപ്പാക്കിയാല്‍ അതിനെ എന്തു വിളിക്കും ?
92. ആക്ടീവ് പ്രൈസ് പോളിസി ആരംഭിച്ചതെവിടെ?
93. ഇന്ത്യയിലെ ആദ്യത്തെ മാര്‍ക്കറ്റിങ് സൊസൈറ്റി ഏതാണ്?
94. അര്‍ബന്‍ സഹകരണ ബാങ്കുകളുടെ ജന്മസ്ഥലം ഏതാണ്?
95. സഹകരണ രജിസ്ര്ടാറെ നിയമിക്കുന്ന വകുപ്പ് ഏത്?
96. ലീഡ് ബാങ്ക് സ്‌കീം ശുപാര്‍ശ ചെയ്ത കമ്മിറ്റി ഏതാണ്?
97. ബുക്ക് ഓഫ് പ്രൈം എന്‍ട്രി എന്താണ്?
98. റിബേറ്റ്് ബന്ധപ്പെട്ടിരിക്കുന്നത് ഏതുതരം സൊസൈറ്റിയുമായിട്ടാണ്?
99. ഗെഹാന്‍ നടപ്പാക്കുന്നത് ഏതു റൂള്‍ അനുസരിച്ചാണ്?
100. ലോക ബാങ്ക് ആദ്യമായി വായ്പ കൊടുത്ത രാജ്യം ഏതാണ്?
ഉത്തരങ്ങള്‍
—————–
1. ശ്രീലങ്കയില്‍. പ്രസിഡന്റ് ഗോതബയ രാജപക്‌സെ, പ്രധാനമന്ത്രി മഹിന്ദ രാജപക്‌സെ, ഭക്ഷ്യമന്ത്രി ചമല്‍ രാജപക്‌സെ.
2. സഹകരണ ജീവനക്കാര്‍ക്കുള്ള അവധികള്‍
3. കണ്ണൂര്‍
4. 1918
5. ഇഫ്കോ, അമൂല്‍
6. ഫ്രാന്‍സ്
7. ന്യൂസിലാന്‍ഡ്
8. ഇലിയ ചവ്ഷവാഡ്സൈ
9. ജപ്പാനിലെ കൊബെ കോപ്പറേറ്റീവ് കണ്‍സ്യൂമര്‍ സൊസൈറ്റി
10. കേരള സംസ്ഥാന സഹകരണ ബാങ്ക്
11. കര്‍ണാടക. (കേരളത്തിന് ആറാം സ്ഥാനം)
12. ഇന്ത്യന്‍ ആനിമേഷന്റെ പിതാവ് എന്ന് അറിയപ്പെടുന്ന ‘റാം മോഹന്‍’ എന്ന മലയാളി.
13. തീരുമാനം എടുക്കല്‍
14. ഒരു ലക്ഷ്യം നേടാന്‍ ശ്രമിക്കുന്ന സംഘത്തിലെ അംഗങ്ങള്‍ തമ്മിലുള്ള സഹകരണ മനോഭാവവും ലക്ഷ്യബോധവും.
15. അധികാരം വിട്ടുകൊടുക്കുക ( delegation of power )
16 ബജറ്റ്
17. 1932
18. 1986
19 ബിസിനസ്സ് പ്രോസസ്സ് ഔട്ട് സോഴ്സിങ്ങ് (business process outsourcing)
20. ടോട്ടല്‍ ക്വാളിറ്റി മാനേജ്മെന്റ് ( total quality management )
21. റൂള്‍ 16 എ
22. 1969
23. എഡ്യൂക്കേഷണല്‍ സൊസൈറ്റി
24. റിസര്‍വ് ഫണ്ട്
25. ബോംബെ
26. റൂള്‍ 19
27. അഡീഷണല്‍ രജിസ്ട്രാര്‍ ഓഫ് കോപ്പറേറ്റീവ് സൊസൈറ്റീസ് ( additional registrar of cooperative societies )
28. അസിസ്റ്റന്റ് രജിസ്ട്രാര്‍
29. ഇന്ത്യന്‍ കോണ്‍ട്രാക്റ്റ് ആക്ട് അനുസരിച്ച്
30. ഇലക്ട്രറല്‍ ഓഫീസര്‍
31. 10 വര്‍ഷം
32. സംഘത്തിന്റെ പൊതുയോഗം
33. സെക്ഷന്‍ 74 (ജി)
34. പത്ത് ശതമാനം
35. മാനേജിംഗ് കമ്മിറ്റി
36. എട്ടു തരം
37. വായ്പാ സംഘങ്ങളായിട്ട്
38. മെഡിക്കല്‍ സഹായം
39. 188 (എ)
40. വിജിലന്‍സ് ഓഫീസര്‍
41. ജില്ലാ ജഡ്ജി
42. സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ ലിസ്റ്റ് ചെയ്തിട്ടുള്ള എ ക്ലാസ് ഗവണ്‍മെന്റ് കമ്പനികളുടെ ഓഹരി
43. വാഷിങ്ങ്ടണ്‍ ഡി.സി
44. 2012
45. രജിസ്ട്രാര്‍
46. 1988
47. ജനാധിപത്യം
48. ജനറല്‍ ബോഡി
49. കൊച്ചി
50. ഡോ. വര്‍ഗീസ് കുര്യന്‍
51. കുട്ടനാട്
52. എം.എന്‍. റോയി
53. ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ രൂപവല്‍കരണം
54. ഓള്‍ഗ ടോകാര്‍ക് ചുക് (പോളണ്ട്)
55. എസ്. ഹരീഷ്
56. സാക്‌സഫോണ്‍
57. വില്യം. ജി. മോര്‍ഗന്‍
58. ബ്രേയ്ക്ക് ഈവന്‍
59. വാള്‍ഡന്‍. എഴുതിയത് Henry David Thoreau
60. 1958 ജനുവരി 24
61. ആനന്ദ്
62. വി.ജെ.ജയിംസ്. ‘നിരീശ്വരന്‍’ എന്ന നോവലിന്
63. അഭിജിത്ത് ബാനര്‍ജി
64. 70 വര്‍ഷം ( 1949 ഒക്ടോബര്‍1 )
65. 1961
66. ജോണ്‍ മക്കാര്‍ത്തി
67. കമലാദേവി ചതോപാധ്യായ
68. സുള്ളി പ്രുധോം ( Sully Prudhomme )
69. ഫിനാന്‍ഷ്യല്‍ എക്‌സ്പ്രസ്
70. രാജതരംഗിണി
71. ലീലാവതി
72. മേതില്‍ രാധാകൃഷ്ണന്‍
73. കോഴിക്കോട്
74. ഏഷ്യ, ആഫ്രിക്ക, ലാറ്റിനമേരിക്ക കരീബിയന്‍ പ്രദേശങ്ങളിലെ രാജ്യങ്ങളെ വികസനത്തിന്റെ അടിസ്ഥാനത്തില്‍ വേര്‍തിരിക്കാന്‍ വേണ്ടി വേള്‍ഡ് ബാങ്ക് ഉപയോഗിക്കുന്ന പദമാണ് ഗ്ലോബല്‍സൗത്ത്
75 ഹോമി.ജെ. ഭാഭ
76. വാള്‍ട്ടര്‍ ഡിസ്‌നി
77. ധ്യാന്‍ചന്ദ്
78. റ്റൂ ടയര്‍
79. മള്‍ട്ടി പര്‍പ്പസ് സൊസൈറ്റി
80. സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം
81. ക്യാഷ് റിസര്‍വ് റേഷ്യോ ( CRR ) നിരക്ക് കൂട്ടുന്നു
82. ഡേ ബുക്ക്
83. മാര്‍ച്ച് 1966
84. ലൈബിലിറ്റി
85. ഡെബിറ്റ്
86. സെക്രട്ടറി
87. അറ്റാദായത്തില്‍ നിന്ന്
88. 1997
89. നെടുങ്ങാടി ബാങ്ക്
90. 1955
91. കോണ്‍ട്രാക്ട്
92. സ്വീഡന്‍
93. ഹുബ്ലി
94. ജപ്പാന്‍
95. സെക്ഷന്‍ 2 (പി)
96. നരിമാന്‍ കമ്മിറ്റി
97. ജേണല്‍
98. കൈത്തറി
99. റൂള്‍ 51 (എ)
100. ഫ്രാന്‍സ്