100 ചോദ്യങ്ങള്‍ ഉത്തരങ്ങള്‍

Deepthi Vipin lal

100 ചോദ്യങ്ങള്‍ ഉത്തരങ്ങള്‍

(2020 ജൂലായ് ലക്കം)

ടി.ടി. ഹരികുമാര്‍

(അസി. ഡയരക്ടര്‍, സഹകരണ വകുപ്പ് , കൊല്ലം)

ചോദ്യങ്ങള്‍

1. സൊസൈറ്റിയുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കാന്‍ രജിസ്ട്രാര്‍ക്ക് അധികാരം നല്‍കുന്ന സെക്ഷന്‍ ഏത് ?

2. സെക്ഷന്‍ 68 ( എ ) അനുസരിച്ച് നിയമിക്കപ്പെടുന്ന ഉദ്യോഗസ്ഥനെ വിളിക്കുന്ന പേര് ?

3. ബാങ്കില്‍ നിക്ഷേപം സ്വീകരിക്കുമ്പോള്‍ നിക്ഷേപകനും ബാങ്കും തമ്മിലുള്ള ബന്ധം ഏതു തരത്തിലുള്ളതാണ് ?

4. ഓള്‍ ഇന്ത്യ റൂറല്‍ ക്രെഡിറ്റ് റിവ്യൂ കമ്മിറ്റി രൂപവത്കരിക്കപ്പെട്ട വര്‍ഷം ?

5. നബാര്‍ഡിന്റെ ഇപ്പോഴത്തെ ചെയര്‍മാന്‍ ?

6. ബാങ്കിങ് ഓംബുഡ്‌സ്മാന്‍ നിലവില്‍ വന്നത് ഏതു പ്രകാരമാണ് ?

7. തേയ്മാനം ഇന്‍ടാജ്ബിള്‍ അസറ്റിന് കണക്കാക്കുന്നത് ഏതു രീതിയില്‍ വിളിക്കപ്പെടുന്നു ?

8. ടിബല്‍ വെല്‍ഫയര്‍ ഫണ്ട് കൈകാര്യം ചെയ്യുന്നതാര് ?

9. കേരള ഗ്രാമീണ്‍ ബാങ്ക് ആസ്ഥാനം എവിടെയാണ് ?

10. ഓള്‍ ഇന്ത്യ കയര്‍ ബോര്‍ഡ് നിലവില്‍ വന്നത് എന്ന് ?

11. ഇന്ത്യയിലെ ആദ്യത്തെ ക്രെഡിറ്റ് ഇന്‍ഫര്‍മേഷന്‍ കമ്പനി ?

12. റിജിഡ് സിസ്റ്റം ഓഫ് നോട്ട് ഇഷ്യൂ ഏതാണ് ?

13. ബി. ആര്‍. ആക്ടിലെ വകുപ്പ് 18 എന്താണ് ?

14. സേഫ് ലോക്കര്‍ സൗകര്യം വാണിജ്യ ബാങ്കുകളുടെ ഏതു തരം പ്രവര്‍ത്തനമാണ് ?

15. അക്വിറ്റന്‍സ് റോള്‍ (Acquittance roll) എത്ര വര്‍ഷത്തേക്കാണ് സൂക്ഷിക്കുന്നത് ?

16. ലോക ബാങ്കിന്റെ സോഫ്റ്റ് ലോണ്‍ വിന്‍ഡോ എന്താണ് ?

17. നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ് ഡ്രാഫ്റ്റ് ചെയ്തതാരാണ് ?

18. ബില്‍ ഓഫ് എക്‌സ്‌ചേഞ്ച് പ്രാദേശിക ഭാഷയില്‍ എഴുതിയാല്‍ അതിനെ എന്തു വിളിക്കും ?

19. നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ് ആക്ടിലെ 87 ാം വകുപ്പ് ഏതാണ് ?

20. ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയുടെ ഘടന ഏതുതരമാണ് ?

21. മള്‍ട്ടി സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ആക്ടില്‍ എത്ര വകുപ്പുകളുണ്ട് ?

22. ഭാരതീയ മഹിളാ ബാങ്ക് എസ്.ബി.ഐ. യില്‍ ലയിപ്പിച്ചത് എന്ന് ?

23. ബെയില്‍മെന്റ് ബാധകമായത് ഏതു തരം ഗുഡ്‌സിനാണ്?

24. റൂള്‍ 15 പ്രകാരം സഹകരണ ബാങ്കുകളെ എത്ര തരമായി വിഭജിച്ചിട്ടുണ്ട് ?

25. ജില്ലാ ബാങ്കുകളുടെ കണ്‍കറന്റ് ഓഡിറ്റര്‍ ആരാണ് ?

26. സഹകരണ സംഘത്തിലെ കണക്കുകള്‍ പരിശോധിക്കാന്‍ അംഗങ്ങള്‍ക്ക് അധികാരം നല്‍കുന്ന ചട്ടം ?

27. ഇന്ത്യയിലെ ഡെയറി ഫാം ആയി കരുതപ്പെടുന്ന സംസ്ഥാനം ഏതാണ് ?

28. സഹകരണ സംഘങ്ങളുടെ ജില്ലാ തലത്തിലുള്ള ഓഡിറ്റ് ഓഫീസറെ എന്തു വിളിക്കും ?

29. ‘ ലേബര്‍ നോട്ട് ‘ നടപ്പാക്കിയത് ആരാണ് ?

30. ഫ്രാന്‍സിലെ ഹൗസിങ്് സഹകരണ സംഘങ്ങളെ എന്തു വിളിക്കും ?

31. എന്‍കുമ്പ്രന്‍സ് സര്‍ട്ടിഫിക്കറ്റ് എന്തിന്റെ ബാധ്യതയാണ് വെളിപ്പെടുത്തുന്നത് ?

32. സര്‍ഫാസി ആക്റ്റ് എന്തുമായി ബന്ധപ്പെട്ടതാണ് ?

33. ഐ.ബി.എല്ലിന്റെ മുഴുവന്‍ രൂപം ?

34. പ്രസിഡന്റ് ക്ലാര്‍ക്കിനെ ശിക്ഷാ നടപടിക്ക് വിധേയമാക്കിയാല്‍ അതിനെ എന്തു വിളിക്കും ?

35. സംഘത്തില്‍ നിന്ന് സംഭാവന ഏതില്‍ നിന്നാണ് കൊടുക്കുന്നത് ?

36. മള്‍ടി പര്‍പ്പസ് കോ-ഓപ്പറേറ്റീവ് ശുപാര്‍ശ ചെയ്തതാരാണ് ?

37. ആസ്തികളുടെ മൂല്യത്തിലുണ്ടാകുന്ന വര്‍ധനവിനെ എന്തു വിളിക്കും ?

38. സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം ( SPCS ) എത്ര എഴുത്തുകാര്‍ ചേര്‍ന്നാണ് രജിസ്റ്റര്‍ ചെയ്തത് ്?

39. തര്‍ക്കം പ്രതിപാദിക്കുന്ന കെ.സി.എസ്. സെക്ഷന്‍ ഏത് ?

40. ഇന്ത്യയിലെ ആദ്യത്തെ സഹകരണ നിയമം ഏതാണ് ?

41. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റൂറല്‍ മാനേജ്‌മെന്റ് എവിടെയാണ് ?

42. ഓപ്പണ്‍ ലോണ്‍ ഫെസിലിറ്റിയെ വിളിക്കുന്ന മറ്റൊരു പേര് ?

43. നോമിനല്‍ അക്കൗണ്ടിനെ മറ്റൊരു പേരിലും വിളിക്കും. എന്താണത് ?

44. അര്‍ബന്‍ ബാങ്കിന്റെ ചീഫ് എക്‌സിക്യുട്ടീവ് ആര് ?

45. കേരളത്തിലെ സഹകരണ പ്രസ്ഥാനത്തിന്റെ പ്രോപഗന്‍ഡയും പബ്ലിസിറ്റിയും നിര്‍വഹിക്കുന്നത് ആരാണ് ?

46. ഇന്ത്യയിലെ ആദ്യത്തെ കണ്‍സ്യൂമര്‍ സൊസൈറ്റി ?

47. ‘ The History of the Rochdale Pioneers ‘ എഴുതിയതാരാണ് ?

48. ഒക്ടോറി ( Octori ) ഏതു വിഭാഗത്തില്‍പ്പെട്ട അക്കൗണ്ടാണ് ?

49. ‘ റെയിന്‍ബോ ചപ്പല്‍ ‘ ആരുടെ പ്രോഡക്ടാണ് ?

50. സഹകരണ സൊസൈറ്റിയില്‍ സ്റ്റോക്ക് രജിസ്റ്റര്‍ തയാറാക്കുന്നത് ഏതടിസ്ഥാനത്തിലാണ് ?

51. വസ്തു വാങ്ങുമ്പോള്‍ കൊടുക്കുന്ന ബ്രോക്കറേജ് ഏതു ചെലവാണ് ?

52. ലണ്ടനില്‍ ശാഖ സ്ഥാപിച്ച ആദ്യത്തെ ഇന്ത്യന്‍ ബാങ്ക് ?

53. ‘ ദ ടേസ്റ്റ് ഓഫ് ഇന്ത്യ ‘ ഏതിന്റെ പരസ്യമാണ് ?

54. കോ-ഓപ്പറേറ്റീവ് ഹോള്‍സെയില്‍ ( CWS ) ആസ്ഥാനം എവിടെയാണ് ?

55. അക്കൊമെഡേഷന്‍ ബില്ലിനെ മറ്റൊരു പേരിലും വിളിക്കുന്നു. എന്താണാ പേര് ?

56. കേരള കോ-ഓപ്പറേറ്റീവ് ജേര്‍ണലിന്റെ ചീഫ് എഡിറ്റര്‍ ആരാണ് ?

57. റൈഫീഷ്യന്‍ യൂണിയന്‍ ആരംഭിച്ചതാര് ?

58. പാവപ്പെട്ടവരുടെ രാജാവ് എന്നറിയപ്പെടുന്നതാരാണ് ?

59. പ്രാഥമിക കാര്‍ഷിക ബാങ്കുകളില്‍ വായ്പ കൊടുക്കുന്നത് ആര്‍ക്കാണ് ?

60. അക്കൗണ്ടിന്റെ പ്രധാന പ്രവര്‍ത്തനം എന്താണ് ?

61. ബാങ്കിന്റെ പ്രധാനപ്പെട്ട ലിക്വിഡ് ആക്‌സപ്റ്റ് ഏതാണ് ?

62. ഡോക്ക് വാറന്റ് ഏതിനം പ്രമാണമാണ് ?

63. ഡേ ബുക്കില്‍ ആരാണ് ഒപ്പിടേണ്ടത് ?

64. സംഘത്തിന്റെ ബാധ്യത മാറ്റണമെങ്കില്‍ എന്താണ് ചെയ്യേണ്ടത് ?

65. ചെക്ക് ബാങ്കില്‍ ഹാജരാക്കാന്‍ അനുവദിച്ചിരിക്കുന്ന സമയം എത്രയാണ് ?

66. 18 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് ഏതുതരം സൊസൈറ്റിയിലാണ് അംഗമാകാന്‍ കഴിയുന്നത് ?

67. ലെറ്റര്‍ ഓഫ് ക്രെഡിറ്റ് ഇഷ്യു ചെയ്യുന്നത് ആരുടെ അഭ്യര്‍ഥന പ്രകാരമാണ് ?

68. റോച്ച്ഡേല്‍ പയനിയേഴ്‌സ് ഏതു തരം സൊസൈറ്റിയാണ് ?

69. പലിശ വരവ് വെക്കാത്ത നിക്ഷേപം ഏതാണ് ?

70. അര്‍ബന്‍ ബാങ്കിലെ ഭൂരിപക്ഷം അംഗങ്ങള്‍ ഏതു വിഭാഗത്തില്‍പ്പെട്ടവരാണ് ?

71. ഡി.എസ്.എല്ലിന്റെ മുഴുവന്‍ രൂപം ?

72. ഒ.ടി.എസ്സിന്റെ മുഴുവന്‍ രൂപം ?

73. സംഘത്തിലെ ഒരംഗത്തിന് എടുക്കാന്‍ കഴിയുന്ന വായ്പയുടെ പരിധിയെപ്പറ്റി എവിടെയാണ് പറയുന്നത് ?

74. ഡെന്മാര്‍ക്കില്‍ ഏതു തരം സൊസൈറ്റികളാണ് അഭിവൃദ്ധിപ്പെട്ടത് ?

75. സെക്രട്ടറിക്ക് കാഷ്വല്‍ ലീവ് അനുവദിക്കുന്ന അതോറിറ്റി ആരാണ് ?

76. കാപെക്‌സ് ഏതു തരം വിളയുടെ ഫെഡറേഷനാണ് ?

77. റുപേ കാര്‍ഡ് എന്നാണ് ഇന്ത്യയില്‍ ആരംഭിച്ചത് ?

78. ലഡ്ജര്‍ ഏതു തരം എന്‍ട്രിയാണ് ?

79. ഉല്‍പാദനച്ചെലവ് വില്‍പ്പനയുടെ മുകളില്‍ വന്നാല്‍ അതിനെ എന്തു വിളിക്കും ?

80. ചട്ടം 49 പ്രതിപാദിക്കുന്നത് എന്താണ് ?

81. കോ- ഓപ്പറേറ്റീവ് ഹോള്‍സെയില്‍ സൊസൈറ്റിയുടെ പരസ്യവാചകം എന്താണ് ?

82. ഇന്ത്യയില്‍ സെല്‍ഫ് ഹെല്‍പ് ഗ്രൂപ്പ് ആരംഭിച്ചത് ആര് ?

83. കുടുംബശ്രീ പ്രോജക്ട് എന്നാണ് തുടങ്ങിയത് ?

84. ഇന്‍സ്റ്റിറ്റ്യൂട്ട് ബാങ്ക് മാനേജ്‌മെന്റിന്റെ പ്രസിദ്ധീകരണം ഏതാണ് ?

85. ഗ്രീന്‍ ബിസിനസ് എന്നു വിളിക്കുന്നത് എന്തിനെയാണ് ?

86. അഗ്രികള്‍ച്ചറല്‍ റീഫിനാന്‍സ് കോര്‍പ്പറേഷന്‍ എന്നാണ് ആരംഭിച്ചത് ?

87. ഐ.എസ്.ഒ സര്‍ട്ടിഫിക്കറ്റ് ലഭിച്ച ഇന്ത്യയിലെ ആദ്യത്തെ ബാങ്ക് ?

88. മുദ്രാ ബാങ്ക് ഏതിന്റെ സബ്‌സിഡറിയാണ് ?

89. റൈറ്റ് ഡ്രാഫ്റ്റ് എന്നു വിളിക്കുന്നത് എന്തിനെയാണ് ?

90. 1969ല്‍ ആര്‍.ബി.ഐ. നടപ്പാക്കിയ പ്രോജക്ട് ഏതാണ് ?

91. ഓഡിറ്റിന് വേണ്ട ഡോക്യുമെന്റ്‌സ് റെക്കോഡ് ആരാണ് തയാറാക്കുന്നത് ?

92. ഓഡിറ്റിന്റെ അവസാനം എന്തു പ്രോഡക്ടാണ് ലഭിക്കുന്നത് ?

93. റഷ്യയിലെ ബേസ് ലെവല്‍ കണ്‍സ്യൂമര്‍ സൊസൈറ്റി ഏതാണ് ?

94. സിംഗിള്‍ പര്‍ച്ചേസ് എന്ന ആശയം നിര്‍ദേശിച്ച കമ്മിറ്റി ?

95. സംഘത്തിന്റെ ആദ്യം ബാലന്‍സ് ഷീറ്റിന്റെ ഏതു ഭാഗത്താണ് കാണുന്നത് ?

96. ത്രീ ടയര്‍ ക്രെഡിറ്റ് സിസ്റ്റം പരിശോധിക്കാന്‍ നിയമിച്ച കമ്മിറ്റിയുടെ തലവന്‍ ആരായിരുന്നു ?

97. പെറ്റി ക്യാഷ് ബുക്കിന്റെ ബാലന്‍സ് എന്താണ് ?

98. പ്രൈമറി കണ്‍സ്യൂമര്‍ സൊസൈറ്റിയുടെ പരമാവധി ഓഡിറ്റ് ഫീസ് എത്രയാണ് ?

99. മെമ്പര്‍ റിലീഫ് ഫണ്ടിന്റെ പരമാവധി തുക എത്ര ?

100. നാഷണല്‍ ഡെയറി ഡവലപ്‌മെന്റ് ബോര്‍ഡിന്റെ ( NDDB ) ഇപ്പോഴത്തെ ചെയര്‍മാന്‍ ആരാണ്?

 

ഉത്തരങ്ങള്‍

1. സെക്ഷന്‍ 74

2. വിജിലന്‍സ് ഓഫീസര്‍

3. ക്രെഡിറ്റ് ഡെബ്റ്റര്‍

4. 1966

5. ചിന്താല ഗോവിന്ദ രാജുലു

6. ഗോയിപ്രിയ കമ്മറ്റി

7. അമോര്‍ട്ടൈസേഷന്‍

8. എസ്.സി/എസ്.ടി ഫെഡറേഷന്‍

9. മലപ്പുറം

10. 1954

11. സിബില്‍ ( CIBIL )

12. ഫിക്സഡ് ഫിഡ്യൂസിയറി സിസ്റ്റം ( Fixed fiduciary system )

13. കാഷ് റിസര്‍വ്
14. ജനറല്‍ യൂട്ടിലിറ്റി ഫങ്ഷന്‍

15. പത്തു വര്‍ഷത്തേക്ക്

16. ഐ.ഡി.എ. (International Development Association )

17. ഇന്ത്യന്‍ നിയമ കമ്മീഷന്‍

18. ഹുണ്ടീസ് (Hundies )

19. മെറ്റീരിയല്‍ ആള്‍ല്‍ട്ടറേഷന്‍

20. ടു ടയര്‍

21. 126

22. 2017

23. മൂവബിള്‍ ഗുഡ്‌സ്

24. പതിമൂന്നു തരം

25. ജോയിന്റ് ഡയറക്ടര്‍

26. റൂള്‍ 25

27. ഗുജറാത്ത്

28. ജോയിന്റ് ഡയറക്ടര്‍

29. റോബര്‍ട്ട് ഓവന്‍

30. എച്ച്.എല്‍.എം

31. പ്രോപ്പര്‍ട്ടിയുടെ

32. ലോണ്‍ റിക്കവറി

33. ഇന്റര്‍ ബാങ്ക് ലൈബിലിറ്റി

34. ഡിമോഷന്‍

35. കോമണ്‍ ഗുഡ്‌സ് ഫണ്ടില്‍ നിന്ന്

36. സരയ്യ കമ്മിറ്റി

37. അപ്പ്രീസിയേഷന്‍

38. പന്ത്രണ്ട് പേര്‍

39. അറുപത്തൊമ്പതാം വകുപ്പ്

40. ആക്റ്റ് (10) 1904

41. ഗുജറാത്തിലെ ആനന്ദില്‍

42. ഹൈപ്പോതിക്കേഷന്‍

43. ഫിക്ടീഷ്യസ് അക്കൗണ്ട്

44. ജനറല്‍ മാനേജര്‍

45. സ്റ്റേറ്റ് കോ- ഓപ്പറേറ്റീവ് യൂണിയന്‍

46. ട്രിപ്ലിക്കേന്‍ അര്‍ബന്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റി ( ഠഡഇട )

47. ഹോളിയോക്കെ ജോര്‍ജ്് ജേക്കബ്

48. നോമിനല്‍

49. റബ്കോയുടെ

50. യൂണിറ്റ് കണ്ട്രോള്‍ സിസ്റ്റം

51. മൂലധനച്ചെലവ്

52. ബാങ്ക് ഓഫ് ഇന്ത്യ

53. അമൂല്‍

54. മാഞ്ചസ്റ്റര്‍

55. കിറ്റ് ബില്‍

56. സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് യൂണിയന്‍ ചെയര്‍മാന്‍

57. അര്‍ഹാന്‍ സണ്‍

58. ഡോ. വില്യം കിങ്

59. അംഗങ്ങള്‍ക്ക് മാത്രം

60. റെക്കോര്‍ഡിങ്

61. ക്യാഷ് ഇന്‍ ഹാന്റ്

62. നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ്

63. സെക്രട്ടറി

64. സ്പെഷ്യല്‍ ജനറല്‍ ബോഡി വിളിച്ചു കൂട്ടണം

65. മൂന്നു മാസം

66. സ്റ്റുഡന്റ്‌സ് സൊസൈറ്റി

67. ഇംപോര്‍ട്ടേഴ്‌സ് ബാങ്ക്

68. കണ്‍സ്യൂമര്‍ സൊസൈറ്റി

69. കറന്റ് ഡെപോസിറ്റ്

70. നോണ്‍ അഗ്രികള്‍ച്ചറലിസ്റ്റ്

71. ഡിസ്‌കൗണ്ട് ആന്‍ഡ് ഫിനാന്‍സ് ഹൗസ് ഓഫ് ഇന്ത്യ

72. വണ്‍ടൈം സെറ്റില്‍മെന്റ്

73. ബൈലോയില്‍

74. ഡയറിയും പോള്‍ട്രിയും

75. പ്രസിഡന്റ്

76. കശുവണ്ടി

77. 2014-ല്‍

78. ബുക്ക് ഓഫ് സെക്കന്‍ഡറി എന്‍ട്രി

79. ഗ്രോസ് ലോസ്

80. അലവന്‍സ്

81. യൂണിറ്റ്, സര്‍വീസ്, ക്വാളിറ്റി

82. നബാര്‍ഡ്

83. മെയ് പതിനേഴ്, 1998

84. വിനിമയം

85. കയര്‍

86. 1963ല്‍

87. കാനറാ ബാങ്ക്

88. SIDBI ( Small Industries Development Bank of India )

89. ഡിമാന്‍ഡ് ഡ്രാഫ്റ്റ്

90. ലീഡ് ബാങ്ക് സ്‌കീം

91. ചീഫ് എക്സിക്യുട്ടീവ്

92. ഓഡിറ്റ് റിപ്പോര്‍ട്ട്

93. സെല്‍പൊ ( ലെഹുീ )

94. റോയല്‍ കമ്മീഷന്‍ ഓണ്‍ അഗ്രികള്‍ച്ചറല്‍

95. ലൈബിലിറ്റി സൈഡ്

96. പ്രകാശ് ബക്ഷി

97. അസറ്റ്

98. പതിനായിരം

99. ഒരു ലക്ഷം

100. ദിലീപ് റാത്ത്

Leave a Reply

Your email address will not be published.