ഹോമിയോപ്പതിക് ഫിസിഷ്യൻസ് കോ.ഓപ്പറേറ്റീവ് സൊസൈറ്റി കോഴിക്കോട് നഗരത്തിൽ 6.5 ലക്ഷം ഇമ്യൂൺ ബൂസ്റ്റർ നൽകും.

adminmoonam

കോഴിക്കോട് ജില്ല ഹോമിയോപ്പതിക് ഫിസിഷ്യൻസ് കോ.ഓപ്പറേറ്റീവ് സൊസൈറ്റി കോഴിക്കോട് നഗരത്തിലെ 6.5 ലക്ഷം ജനങ്ങൾക്ക് ഇമ്യൂൺ ബൂസ്റ്റർ നൽകാൻ തീരുമാനിച്ചു. കോഴിക്കോട് നഗരസഭയുടെ അഭ്യർത്ഥനയെ തുടർന്നാണ് സൊസൈറ്റി ഇമ്യൂൺ ബൂസ്റ്റർ നൽകുന്നത്. ഇന്ത്യൻ ഹോമിയോപ്പതിക് മെഡിക്കൽ അസോസിയേഷന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയുടെ ഉദ്ഘാടനം കോഴിക്കോട് മേയർ തോട്ടത്തിൽ രവീന്ദ്രൻ നിർവഹിച്ചു. വി.കെ.സി മമ്മദ് കോയ എം.എൽ.എ, കൗൺസിലർ ബിജുരാജ് എന്നിവർ ചേർന്ന് ഇമ്യൂൺ ബൂസ്റ്റർ സ്വീകരിച്ചു. സൊസൈറ്റി പ്രസിഡണ്ട് ഡോക്ടർ ഉവൈസ്, ഐ.എച്ച്.എം.എ ജില്ലാ പ്രസിഡണ്ടും സൊസൈറ്റി ഭരണസമിതി അംഗവുമായ ഡോക്ടർ സജിൻ മായഞ്ചേരി, ഭരണസമിതി അംഗങ്ങളായ ഡോക്ടർ ദീപേന്ദ്രൻ, ഡോക്ടർ മാത്യു ജോസഫ്, സൊസൈറ്റി സെക്രട്ടറി ഡോക്ടർ ഹാജിറ എന്നിവർ പങ്കെടുത്തു. അടുത്ത ദിവസങ്ങളിൽ നഗരത്തിലെ 6.5 ലക്ഷം ജനങ്ങൾക്കുള്ള ഇമ്യൂൺ ബൂസ്റ്റർ സൊസൈറ്റി നഗരസഭയ്ക്ക് എത്തിച്ചു നൽകും.

Leave a Reply

Your email address will not be published. Required fields are marked *

Latest News