ഹാന്‍ടെക്സിന് മുന്നില്‍ തൊഴിലാളി സത്യാഗ്രഹം

Deepthi Vipin lal

കൈത്തറി സഹകരണ സംഘങ്ങള്‍ക്ക് ഹാന്‍ടെക്‌സ് നല്‍കാനുള്ള തുക അടിയന്തിരമായി വിതരണം ചെയ്യണമെന്ന് ആവശ്യപ്പെട്ട് തൊഴിലാളികളും സഹകാരികളും സത്യാഗ്രഹം നടത്തി. ഹാന്‍ടെക്‌സ് ഹെഡ് ഓഫീസിനു മുന്നില്‍ കൈത്തറി തൊഴിലാളി സഹകരണ സംഘം അസോസിയേഷന്‍ നേതൃത്വത്തില്‍ നടന്ന സത്യാഗ്രഹം സി.പി.എം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ ഉദ്ഘാടനം ചെയ്തു.

2020 ലെ ഓണക്കാലത്ത് 38 പ്രാഥമിക സഹകരണസംഘങ്ങളില്‍ നിന്നും ഹാന്‍ടെക്‌സ് സംഭരിച്ച വസ്ത്രങ്ങളുടെ വിലയായ 6.03 കോടി സര്‍ക്കാര്‍ കൈമാറിയിരുന്നു. നിയമകുരുക്കില്‍പ്പെടുത്തി തുക നല്‍കുന്നത് വൈകിപ്പിക്കുകയാണ്. ഹാന്‍ടെക്‌സിന്റെ പ്രതിമാസ വിറ്റ് വരവിന്റെ 50 ശതമാനം തുക അതത് മാസം കുടിശിക ഇനത്തില്‍ നല്‍കുക, നൂല്‍ വില വര്‍ധനവിന്റെ അനുപാതികമായി തുണി വില വര്‍ധിപ്പിക്കുക, നെയ്ത്തുകൂലി മറ്റ് ജില്ലകള്‍ക്ക് വര്‍ധിപ്പിച്ചപോലെ ജില്ലയ്ക്കും അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളും സത്യഗ്രഹത്തില്‍ ഉന്നയിച്ചിരുന്നു.

അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി എം എം ബഷീര്‍, സിഐടിയു ഭാരവാഹികളായ എസ് രാധാകൃഷ്ണന്‍, ഡി സുധാകരന്‍, ബാഹുലേയന്‍, ശശിഭൂഷണ്‍, എ പ്രസന്നകുമാരന്‍ നായര്‍, ബി പി ബാലു മഹേഷ്, ബൈജു, കെ രാജന്‍, വട്ടവിള സദാശിവന്‍, മനോഹരന്‍, സുധീഷ്, കൂവളശേരി പ്രഭാകരന്‍ എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Latest News