സ്വർണ്ണ പണയ വായ്പ ആരംഭിച്ചു
പത്തൊമ്പതാംമൈലില്‍ പ്രവര്‍ത്തിക്കുന്ന ഇരിട്ടി താലുക്ക് പബ്ലിക്ക് സോഷ്യല്‍ വെല്‍ഫെയര്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയില്‍ സ്വര്‍ണ്ണം പണ്ട പണയ വായ്പ ആരംഭിച്ചു. അഡ്വ: സണ്ണി ജോസഫ് എം.എല്‍ എ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഇരിട്ടി അസിസ്റ്റന്റ് റജിസ്ട്രാര്‍ കെ പ്രദോഷ് കുമാര്‍ അദ്ധ്യക്ഷത വഹിച്ചു.
സംഘം പ്രസിഡണ്ട് എം.കെ. കുഞ്ഞിക്കണ്ണന്‍ സ്വാഗതവും സംഘം സെക്രട്ടറി കെ. ഗഷീന നന്ദിയും പറഞ്ഞു. ഇരിട്ടി നഗരസഭ വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍ പേഴ്‌സണ്‍ ബല്‍ക്കീസ്, കെ.വി രാമചന്ദ്രന്‍, സി. അബ്ദുള്ള ഹാജി, മുഹമ്മദ് കട്ടേരി, എം ഹേമചന്ദ്രന്‍, കെ.വി.കൃഷ്ണന്‍, കെ എം ബാലകൃഷ്ണന്‍ നമ്പ്യാര്‍, പി കെ സാജിര്‍, എ.സുധാകരന്‍, പി.എം. ശ്രീധരന്‍ നമ്പ്യാര്‍, ഇ കുഞ്ഞിരാമന്‍ നമ്പ്യാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.