സ്വാഗത സംഘം രൂപീകരിച്ചു
ജൂണ്‍ 11 ന് തിരുവനന്തപുരത്ത് നടക്കുന്ന കോ-ഓപ്പറേറ്റീവ് വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ സംസ്ഥാന സമ്മേളനം വിജയിപ്പിക്കുന്നതിന് സ്വാഗതസംഘം രൂപീകരണയോഗം ചേര്‍ന്നു. എം.വി.ആര്‍ ഭവനില്‍ നടന്ന യോഗം സി.എം.പി അസിസ്റ്റന്റ് സെക്രട്ടറി എം.പി. സാജു ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി എം.ആര്‍. മനോജ് അധ്യക്ഷത വഹിച്ചു. എന്‍.സി. സുമോദ്, പി ജി മധു, ജ്യോതി പേയാട്, പി രജീഷ് സംസാരിച്ചു. എ. ആര്‍. മനോജ് ചെയര്‍മാനായും പേയാട് ജ്യോതിയെ ജനറല്‍ കണ്‍വീനറായുമുള്ള 100 പേരടങ്ങുന്ന സ്വാഗത സംഘം രൂപീകരിച്ചു. സംസ്ഥാന സമ്മേളനം സി.എം.പി സംസ്ഥാന ജനറല്‍ സെക്രട്ടറി സി.പി. ജോണ്‍ ഉദ്ഘാടനം ചെയ്യും.