സുപ്രഭാതം സേവന പുരസ്കാരം വിജയകൃഷ്ണനും ഡോ. നാരായണൻ കുട്ടി വാര്യർക്കും

Deepthi Vipin lal

കാൻസർ ചികിൽസാ രംഗത്ത് അന്തർദേശീയ സ്ഥാപനമായി മാറിയ കോഴിക്കോട് ചൂലൂർ എം.വി.ആർ കാൻസർ സെൻററിന്റെ സാരഥികൾക്ക് സുപ്രഭാതം പത്രത്തിന്റെ സേവന പുരസ്കാരം. ചെയർമാൻ സി.എൻ. വിജയകൃഷ്ണൻ, ഡോ. നാരായണൻ കുട്ടി വാര്യർ എന്നിവർക്കാണ് പുരസ്കാരം സമർപ്പിക്കുന്നത്.

ചൂലൂർ കാൻസൻ സെന്റർ ആറാം വാർഷത്തിലേക്ക് കടക്കുന്നതിൻ്റെ ഭാഗമായാണ് പുരസ്കാരം സമർപ്പിക്കുന്നത്. കേവലം അഞ്ച് വർഷം കൊണ്ട് അന്തർദേശീയ ശ്രദ്ധ നേടിയ എം.വി.ആർ കാൻസൻ സെന്റർ മാരക രോഗമായ കാൻസറിന് ഫലപ്രദമായ ചികിൽസ ലഭിക്കുന്ന ഇന്ത്യയിലെ എണ്ണപ്പെട്ട ആശുപത്രികളിലൊന്നാണ്.

രാജ്യത്തിനകത്ത് നിന്നും പുറത്തു നിന്നുമായി നൂറുക്കണക്കിന് രോഗികളാണ് ദിനേനയെന്നോണ ചികിൽസ തേടി ഇവിടെയെത്തുന്നത്. ആധുനികമായ എല്ലാ സാങ്കേതികവിദ്യകളും സാധ്യതകളും ഉപയോഗപ്പെടുത്തുന്ന ഈ ചികിൽസാലയം സി.എൻ. വിജയകൃഷ്ണൻ ചെയർമാനായ ഡയറക്ടർ ബോഡിന്റെ നേതൃത്വത്തിലാണ് പ്രവർത്തിക്കുന്നത്. ലോകത്തെ കാൻസർ ചികിൽസാ രംഗത്തെ എണ്ണപ്പെട്ട ഭിഷഗ്വരൻമാരിൽ പെടുന്ന ഡോ. നാരായണൻ കുട്ടി വാര്യരുടെ നേതൃത്വത്തിലുള്ള മെഡിക്കൽ വിഭാഗം എം.വി.ആർ ക്യാൻസർ സെന്ററിന്റെ സവിശേഷതയാണ്.

സയ്യിദ് മുഹമ്മദ് ജിഫ് രി മുത്തുക്കോയ തങ്ങൾ ചെയർമാനായ സുപ്രഭാതം

കാൻസർ സെന്ററിന്റെ അഞ്ചാം വാർഷികത്തിന്റെ ഭാഗമായാണ് പുരസ്കാരം പ്രഖ്യാപിച്ചത്.

പുരസ്കാരം ഇന്ന് (18-01-2022) കാലത്ത് 10 ന് കോഴിക്കോട് ഹോട്ടൽ കിങ് ഫോർട്ടിൽ വെച്ച് കോഴിക്കോട് ഖാദി സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി സമ്മാനിക്കും. ഡോ.എം.കെ മുനീർ എം.എൽ.എ , അഡ്വ.പി.ടി.എ.റഹീം എം.എൽ.എ. തുടങ്ങിയവർ പങ്കെടുക്കും.

Leave a Reply

Your email address will not be published.