സാമ്പത്തിക സേവനങ്ങളുടെ വിപണനം; പ്രാഥമിക സംഘങ്ങള്‍ക്ക് സൗജന്യ പരിശീലനം
ഫിനാന്‍ഷ്യല്‍ സര്‍വീസുകളുടെ മാര്‍ക്കറ്റിങ് സംബന്ധിച്ച് നബാര്‍ഡ് പ്രാഥമിക കാര്‍ഷിക സഹകരണ സംഘങ്ങള്‍ക്കു വേണ്ടി സൗജന്യമായി ഓണ്‍ലൈന്‍ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. കണ്ണൂരിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റ് ( ഐ.സി.എം. ) ആണ് പരിപാടി നടത്തുന്നത്.
മാറുന്ന ബാങ്കിങ് രംഗം, പുത്തന്‍ ധനകാര്യ ഉല്‍പ്പന്നങ്ങളും സേവനങ്ങളും, ബ്രാന്‍ഡ് കെട്ടിപ്പടുക്കലിലൂടെ വിപണനം, വാതില്‍പ്പടി ബാങ്കിങ് സേവനവും അതിന്റെ പ്രാധാന്യവും, സാമ്പത്തിക സേവനങ്ങളുടെ വിപണനം തുടങ്ങിയ വിഷയങ്ങളിലാണ് പരിശീലനം. സെപ്റ്റംബര്‍ 16 മുതല്‍ 18 വരെ നടക്കുന്ന പരിശീലനം സൗജന്യമാണ്. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന അമ്പതു പേര്‍ക്കാണ് പ്രവേശനം. താല്‍പ്പര്യമുള്ളവര്‍ ബന്ധപ്പെടേണ്ട നമ്പര്‍ : 9496856183 ( ശ്രീ. കെ. സുധാകരന്‍ ). Email : [email protected]